മറാത്തവാഡ മേഖല പുതിയ പാക്കിസ്ഥാന്‍: ബാല്‍ താക്കറെ

മുംബൈ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ലക്ഷ്ക്കറെ തൊയ്ബ ഭീകരന്‍ അബു ജുന്‍ഡാലിന്റെ താവളമായ മഹാരാഷ്ട്രയിലെ മറാത്തവാഡ മേഖല അതിവേഗം പുതിയ പാക്കിസ്ഥാനായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ ശിവസേന തലവന്‍ ബാല്‍താക്കറെ. മുമ്പ്‌ വിശുദ്ധന്മാരുടെ ദേശമായി അറിയപ്പെട്ടിരുന്ന മറാത്ത വാഡ മേഖല ഇന്ന്‌ ഭീകരരുടെ ഭൂമിയായി മാറിയിരിക്കുന്നുവെന്ന്‌ ബാല്‍ താക്കറെ പറഞ്ഞു.

കഴിഞ്ഞ അഞ്ചാറ്‌ വര്‍ഷമായി രാജ്യത്ത്‌ എവിടെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനവും മറാത്തവാഡയുമായി ബന്ധപ്പെടുന്നുണ്ടെന്ന്‌ പാര്‍ട്ടി മുഖപത്രമായ സാംനയിലെഴുതിയ മുഖപ്രസംഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ പലപ്രദേശങ്ങളും തീവ്രവാദികളെ കയറ്റുമതി ചെയ്യുന്ന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും ഇതിന്‌ കാരണം. സര്‍ക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നിഷ്ക്രിയത്വമാണ്‌.

ജര്‍മന്‍ ബേക്കറി ബോംബ്‌ സ്ഫോടനം, ഗുജറാത്ത്‌ സ്ഫോടനം, ഗോട്ട്‌ കോപ്പര്‍ സ്ഫോടനം തുടങ്ങിയ പ്രധാന സ്ഫോടനങ്ങള്‍ നടത്തിയ ഭീകരരെല്ലാം തന്നെ മറാത്തവാഡയില്‍ നിന്നുള്ളവരായിരുന്നെന്നും അതുകൊണ്ട്‌ തന്നെയാണ്‌ മറാത്തവാഡയെ പുതിയ പാക്കിസ്ഥാന്‍ എന്ന്‌ വിശേഷിപ്പിച്ചതും. അതേസമയം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മഹാത്തവാഡയെ മാത്രമല്ല ബാധിക്കുന്നത്‌. രാജ്യത്തെ മൊത്തത്തില്‍ ഇത്‌ ബാധിക്കുമെന്നും ബാല്‍താക്കറെ കൂട്ടിച്ചേര്‍ത്തു.


Short URL: http://www.janmabhumidaily.com/jnb/?p=62501



Posted by admin on Jun 28 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011