ഉദ്യോഗസ്ഥ തലപ്പത്ത്‌ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. പത്ത്‌ ഐഎഎസ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ സ്ഥാനചലനം. ധനകാര്യ വകുപ്പില്‍ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറിയായി രൂപേഷ്കുമാര്‍ സിന്‍ഹയെയും നികുതിവകുപ്പില്‍ ജോയ്ന്റ്‌ കമ്മീഷണറായി സൗരവ്‌ ജയ്നെയും നിയമിച്ചു. തദ്ദേശസ്വയംഭരണവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ജെയിംസ്‌ വര്‍ഗീസിനെ ഫിഷറീസ്‌, തുറമുഖം, പരിസ്ഥിതി വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ടി.കെ. മനോജ്‌ കുമാറാണ്‌ പുതിയ തദ്ദേശസ്വയംഭരണ വകുപ്പ്‌ സെക്രട്ടറി. കെ.ആര്‍. ജ്യോതിലാലിന്‌ പാര്‍ലമെന്ററി വകുപ്പിന്റെയും എന്‍. പ്രശാന്തിന്‌ എക്സൈസ്‌ കമ്മീഷണറുടെയും അധിക ചുമതല നല്‍കി. രവീന്ദ്രകുമാര്‍ അഗര്‍വാളിനെ ടാക്സസ്‌ കമ്മീഷണറായി മാറ്റി നിയമിച്ചു. സുമന്‍ ബില്ല ടൂറിസം സെക്രട്ടറിയാകും.

Short URL: http://www.janmabhumidaily.com/jnb/?p=62523



Posted by admin on Jun 28 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011