മണി ഒളിവിലാണെന്ന വ്യാഖ്യാനം ശരിയല്ല – വി.എസ്

തിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി ഒളിവില്‍ പോയെന്ന വ്യാഖ്യാനം ശരിയല്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. സുപ്രീം കോടതി വിധി വരുന്നതുവരെ മണി മാറി നില്‍ക്കുന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധി വന്നശേഷം മണിയുടെ നിലപാട്‌ അറിഞ്ഞശേഷം പ്രതികരിക്കാമെന്നും വി.എസ്‌ പറഞ്ഞു. രാഷ്‌ട്രിയ കൊലപാതകങ്ങളെ കുറിച്ച്‌ മണക്കാട്‌ നടത്തിയ വിവാദ പ്രസംഗത്തിനെ തുടര്‍ന്നാണ്‌ എം.എം.മണിയ്ക്കെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

അതേ സമയം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ എം.എം.മണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും.

Short URL: http://www.janmabhumidaily.com/jnb/?p=63175



Posted by admin on Jul 3 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011