രാജകീയ വരവേല്‍പ്പ്‌

മാഡ്രിഡ്‌: തുടര്‍ച്ചയായ രണ്ടാം വട്ടവും യൂറോ ചാമ്പ്യന്മാരായ സ്പാനീഷ്‌ ടീമംഗങ്ങള്‍ക്ക്‌ മാഡ്രിഡില്‍ രാജകീയ വരവേല്‍പ്പ്‌. ഫൈനലില്‍ ഇറ്റലിയെ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി കിരീട നേട്ടം കൈവരിച്ച താരങ്ങള്‍ക്ക്‌ സ്വന്തം നാട്ടില്‍ രാജകീയ പരിവേഷം തന്നെയായിരുന്നു. വിണ്ണില്‍നിന്നും ഇറങ്ങിവന്ന നക്ഷത്രങ്ങളായിരുന്നു കസിയക്കും കൂട്ടരും. ഇനി ആഘോഷത്തിന്റെ നാളുകളാണ്‌. ടീം വിമാനമിറങ്ങുമ്പോള്‍തന്നെ ആയിരങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു.

കഴിഞ്ഞ യൂറോകപ്പും ലോകകപ്പും നേടി തിളങ്ങിനിന്ന ടീമാണ്‌ ഇക്കുറി യൂറോപ്യന്‍ കിരീടത്തിനായും പോരാട്ടത്തിനിറങ്ങിയത്‌. കസിയസിന്റെ നേതൃത്വത്തില്‍ വീണ്ടും യൂറോപ്യന്‍ ചാമ്പ്യന്മാരായപ്പോള്‍ സ്പെയിനില്‍ ആഹ്ലാദം അണപൊട്ടിയൊഴുകി. സാധാരണക്കാര്‍ മുതല്‍ എല്ലാവരും ആഘോഷത്തിനായി തെരുവുകളിലേക്കിറങ്ങി. യൂറോ കപ്പ്‌ വിജയം താരങ്ങള്‍ക്കും ഇരട്ടിമധുരമായി. സാമ്പത്തിക മാന്ദ്യം പിടികൂടിയ സ്പാനീഷ്‌ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ ഈ വിജയം ഗുണകരമായി മാറുകയാണ്‌. എല്ലാം മറന്ന്‌ ആഘോഷത്തിനായി തെരുവുകളിലേക്കിറങ്ങിയവര്‍ താരങ്ങളെ കാത്തിരുന്ന നിമിഷങ്ങള്‍ക്കും അവസാനമായി. കഴിഞ്ഞദിവസം രാത്രിയില്‍ മാഡ്രിഡിന്റെ വീഥികളിലൂടെ ആരാധകരുടെ ആവേശകരമായ സ്വീകരണങ്ങളേറ്റുവാങ്ങിയിരുന്നു ഈ ത്രസിപ്പിക്കുന്ന ടീം.

യൂറോകപ്പില്‍ റണ്ണറപ്പായ ഇറ്റലിക്കും സ്വന്തം നാട്ടില്‍ മികച്ച വരവേല്‍പ്പാണ്‌ ലഭിച്ചത്‌. സെമിഫൈനലില്‍ അവിശ്വസനീയമായ പോരാട്ടത്തിലൂടെ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ അസൂറികള്‍ക്ക്‌ പക്ഷെ കലാശക്കളിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.


Short URL: http://www.janmabhumidaily.com/jnb/?p=63263



Posted by admin on Jul 3 2012. Filed under FOOTBALL. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011