ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജി 30ന് പരിഗണിക്കും

കോഴിക്കോട്‌: ഐസ്ക്രീം പാര്‍ലര്‍ കേസ്‌ അവസാനിപ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ തള്ളണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്‌ കോഴിക്കോട്‌ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി ഈ മാസം 30ലേക്ക്‌ മാറ്റിവച്ചു.

കേസില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന്‌ വി.എസ്‌ നേരിട്ട്‌ കോടതിയില്‍ ഹാജരായി ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ വി.എസ്‌ കോടതിയില്‍ അപേക്ഷയും നല്‍കി. നേരത്തെ അഭിഭാഷകന്‍ മുഖേന വി.എസ്‌ ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഹര്‍ജിക്കാരന്‍ നേരിട്ടു വരണമെന്ന്‌ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ്‌ വി.എസ്‌ ഹാജരായത്‌.

വി.എസിന്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഇന്നലെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 10 മിനുറ്റുകള്‍ക്കുള്ളില്‍ കോടതി നടപടികള്‍ അവസാനിച്ചിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=63636



Posted by admin on Jul 6 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011