അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് എം.വി ജയരാജനെതിരെ കേസെടുത്തു

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനും അശ്ലില പദപ്രയോഗം നടത്തിയതിനും സി.പി.എം നേതാവായ എം.വി ജയരാജനെതിരെ കേസെടുത്തു. കണ്ണൂര്‍ ടൌണ്‍ പോലീസാണ് കേസെടുത്തത്.

ഷുക്കൂര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പി. സുകുമാരനെയാണ് എം.വി.ജയരാജന്‍ ഭീ‍ഷണീപ്പെടുത്തിയത്. കേസില്‍ രണ്ടാം തവണയും ചോദ്യം ചെയ്യലിന്‌ ഹാജരായ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‌ ഒപ്പം എത്തിയതായിരുന്നു എം.വി.ജയരാജന്‍.

ചോദ്യം ചെയ്യുന്ന മുറിക്ക്‌ മുന്നില്‍വെച്ച്‌ പരസ്യമായിട്ടായിരുന്ന ജയരാജന്റെ പരിഹാസവും ശകാരവും. കമ്പിപ്പാര കയറ്റുന്ന സുകുമാരനാണോയെന്നായിരുന്നു ജയരാജന്റെ ചോദ്യം. നിന്റെ കയ്യില്‍ ഇപ്പോഴും കമ്പിയുണ്ടോ മലദ്വാരത്തില്‍ കമ്പി കയറ്റിക്കൊണ്ടിരിക്കുകയാണോ നീ കുറേ ആയി ഇതു തുടങ്ങിയിട്ട്‌ എന്നായിരുന്നു ജയരാജന്റെ ശകാരം.

പി.ജയരാജനെ ചോദ്യം ചെയ്യുന്ന സമയത്ത്‌ തന്റെ സാന്നിധ്യവും ഉണ്ടാവണമെന്ന്‌ എം.വി. ജയരാജന്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിന്‌ അനുമതി നല്‍കിയില്ല. തുടര്‍ന്ന്‌ എസ്.പിയും മറ്റ്‌ പോലീസുകാരും ചേര്‍ന്ന്‌ ജയരാജനെ മുറിയില്‍ നിന്നും മാറ്റുകയും ചെയ്തു.

Short URL: http://www.janmabhumidaily.com/jnb/?p=64079



Posted by admin on Jul 9 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011