കാരായി രാജനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
വടകര: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനെ അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊണ്ട് വടകര കോടതി ഇന്നുത്തരവായി.ഈ കാലയളവില്‍ അഭിഭാഷകനുമായി സംസാരിക്കാന്‍ രാജന് വടകര കോടതി അനുമതി നല്‍കി.ഫസല്‍ വധക്കേസില്‍ അറസ്റ്റിലായി കൊച്ചിയില്‍ കാക്കനാട് ജയിലില്‍ കഴിയുകയായിരുന്ന കാരായി രാജനെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും പ്രതിയാണ്.ടി.പിയെ വധിച്ച കൊലയാളി സംഘത്തിലെ സിജിത്തിനു ചികിത്സ നല്‍കാന്‍ സഹായിച്ചുവെന്നതാണു കാരായി രാജനെതിരെയുള്ള കുറ്റം. സിജിത്തിനെ ചികില്‍സിക്കാനായി കൂത്തുപറമ്പ് സഹകരണ ആശുപത്രയില്‍ എത്തിച്ചത് കാരായിയാണെന്ന് പോലീസ് പറയുന്നു. ഫസല്‍ വധക്കേസില്‍ ഏഴാംപ്രതിയാണ് കാരായി.പോലീസ് കസ്റ്റഡിയില്‍ വിടരുതെന്ന രാജന്റെ അപേക്ഷ കോടതി തള്ളിയിരുന്നു
Short URL: http://www.janmabhumidaily.com/jnb/?p=64355