നേപ്പാളില്‍ വീണ്ടും ബസപകടം: 9 മരണം

കാഠ്മണ്ടു: നേപ്പാളില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ ഒമ്പതു പേര്‍ മരിച്ചു. 18 പേര്‍ക്ക്‌ പരിക്കേറ്റു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന്‌ 80 കിലോമീറ്റര്‍ പടിഞ്ഞാറ്‌ ത്രിശൂലി നദിയിലേക്കാണ്‌ ബസ്‌ നിയന്ത്രണംവിട്ട്‌ മറിഞ്ഞത്‌. ആറുപേര്‍ സംഭവവസ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ്‌ മരിച്ചത്‌.

രണ്ടു ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. ഞായറാഴ്ച രാത്രി തെക്കന്‍ നേപ്പാളില്‍ ബസ് കനാലിലേക്കു മറിഞ്ഞ 39 പേര്‍ മരിച്ചിരുന്നു. ഇവരില്‍ 36 പേരും ഇന്ത്യക്കാരാണ്. ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചില്‍ നിന്നുളളവരാണു മരിച്ചവരില്‍ ഭൂരിപക്ഷവും.

Short URL: http://www.janmabhumidaily.com/jnb/?p=64802



Posted by admin on Jul 16 2012. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011