പെന്‍ഷന്‍ പ്രായം 60 ആക്കണം – കെ.എം മാണി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ മുന്നോട്ട്‌ പോകാനാവില്ലെന്ന്‌ ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ പറഞ്ഞു. പെന്‍ഷന്‍ പ്രായം പരമാവധി 60 വയസ്‌ വരെ ആക്കാമെന്നാണ്‌ തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ യുവജന-സര്‍വീസ്‌ സംഘടനകളുമായി ആലോചിച്ച്‌ മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്ക്‌ മറുപടി പറയവെയാണ്‌ ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്‌ പെന്‍ഷകാരുടെ എണ്ണം. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 5,34,000 ആണ്‌. പെന്‍ഷന്‍കാരുടെ എണ്ണം ഇതിനെക്കാളും വരും.

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിന്റെ പേരിലുണ്ടാകുന്ന പ്രതിഷേധം ഭയന്ന്‌ ഭീകരുക്കളെ പോലെ മാറി നില്‍ക്കാനാവില്ല. പുതിയ ജീവനക്കാര്‍ക്ക്‌ പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണെന്നും മാണി പറഞ്ഞു. പെന്‍ഷന്‍ പ്രായം കൂട്ടുന്നത്‌ മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Short URL: http://www.janmabhumidaily.com/jnb/?p=64817



Posted by admin on Jul 16 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

1 Comment for “പെന്‍ഷന്‍ പ്രായം 60 ആക്കണം – കെ.എം മാണി”

  1. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്നുള്ള
    ചൂണ്ട ഇട്ടിട്ടുണ്ട്. ജീവനക്കാര്‍ കിഴിക്കെട്ടുമായി ബന്ധപ്പെട്ടവരെ
    കാണാന്‍ ഒട്ടു വൈകരുത്. 25000 പുതിയ തസ്തികകള്‍
    സൃഷ്ടിക്കുമെന്നും പുതിയ നിയമനങ്ങള്‍ നടത്തുമെന്നും
    മുന്പ് പറഞ്ഞത് വിണ്‍വാക്കാണെന്നു ഇപ്പോഴെങ്കിലും
    യുവാക്കല്‍ക്ക് മനസ്സിലായിക്കാണും. തെങ്ങ് കേറ്റം,
    പട്ടിപിടുത്തം(പട്ടിക്കൊന്നിന് 75 രൂപ) എന്നിവയ്ക്കു
    ആളെ ക്കിട്ടാത്ത അവസ്ഥയില്‍ തൊഴിലില്ല എന്നെങ്ങനെ
    പറയാന്‍ പറ്റും?
    കെ എ സോളമന്‍

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011