ഭക്ഷ്യവിഷബാധ: ഹോട്ടലുടമയ്ക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ്‌ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹോട്ടലുടമയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുക്കും. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്‌. ഫുഡ്‌ സേഫ്റ്റി കമ്മീഷണര്‍ ആണ്‌ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്‌.

ഇക്കഴിഞ്ഞ പത്തിനാണ്‌ വഴുതക്കാട്‌ പ്രവര്‍ത്തിക്കുന്ന സാല്‍വകഫേ എന്ന ഷവര്‍മ സെന്ററില്‍ നിന്നും ഷവര്‍മ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ്്്‌ ഹരിപ്പാട്‌ സ്വദേശി സച്ചിന്‍ മാത്യു റോയി(21) അവശ നിലയിലാകുകയും മരണമടയുകയും ചെയ്തത്‌.

ബംഗളുരുവില്‍ ജോലിക്ക്‌ പോകുകയായിരുന്ന സച്ചിന്‍ ഇവിടെ നിന്ന്‌ ഷവര്‍മ കഴിച്ച ശേഷമാണ്‌ യാത്ര തിരിച്ചത്‌. ബാംഗ്ലൂരിലെത്തിയ സച്ചിന്‍ അവശനിലയിലായതിനെ തുടര്‍ന്ന്‌ വിവരം വിദേശത്തുളള മാതാപിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പോകാതിരുന്ന സച്ചിനെ പിന്നീട്‌ ലോഡ്ജ്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=64927



Posted by admin on Jul 17 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011