26/11: പാക് ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ നിയമവിരുദ്ധം

ഇസ്ലാമാബാദ്‌: 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ തെളിവെടുപ്പ്‌ നടത്തിയ പാക് ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ നിയമവിരുദ്ധമാണെന്ന് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി. കേസുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനില്‍ അറസ്റ്റിലായവര്‍ക്കെതിരെയുള്ള തെളിവായി ഈ റിപ്പോര്‍ട്ടിനെ കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ആക്രമണത്തില്‍ പ്രതികളുടെ പങ്കു വ്യക്തമാക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യ അനുവദിക്കുകയാണെങ്കില്‍ പുതിയ കമ്മീഷന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനില്‍ അറസ്റ്റിലായ ലഷ്‌ക്കര്‍ ഭീകരന്‍ സാഖിര്‍ റഹ്‌മാന്‍ ലാഖ്‌വി അടക്കം ഏഴ് പേര്‍ക്കെതിരേയുള്ള കേസാണ്‌ കോടതി പരിഗണിക്കുന്നത്‌.

എട്ടംഗ കമ്മീഷന്‍ ഇന്ത്യയിലെത്തി കേസ്‌ കേള്‍ക്കുന്ന ജഡ്ജി ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ ഭീകാരാക്രമണത്തിനിടെ ഇന്ത്യയില്‍ അറസ്റ്റിലായ ഏക ഭീകരന്‍ അജ്‌മല്‍ കസബിന്റെ മൊഴിയെടുക്കാന്‍ കമ്മീഷനെ ഇന്ത്യ അനുവദിച്ചിരുന്നില്ല.

Short URL: http://www.janmabhumidaily.com/jnb/?p=64940



Posted by admin on Jul 17 2012. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011