പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീതട സംയോജനം ദോഷകരം

ന്യൂദല്‍ഹി: പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീതട സംയോജനത്തിനെതിരെ ദല്‍ഹി ഐ.ഐ.ടി പഠന റിപ്പോര്‍ട്ട്. വേമ്പനാട് ജലാശയത്തിലെ പാരിസ്ഥിതിക സന്തുലനത്തെ പദ്ധതി ബാധിക്കുമെന്നു പഠനത്തില്‍ കണ്ടെത്തി.

നദീ സംയോജന പദ്ധതി നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി നിലവിലിരിക്കെയാണു പുതിയ കണ്ടെത്തല്‍. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ആവശ്യത്തിനു വെളളം ഇല്ലാത്തതിനാല്‍ ഇവയെ വൈപ്പാറുമായി ബന്ധിപ്പിക്കുന്നതിനെ കേരളം നേരത്തേ എതിര്‍ത്തിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കണം എന്നാവശ്യപ്പെട്ടു തമിഴ്നാട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐ.ഐ.ടി പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

റിപ്പോര്‍ട്ട് ജലവിഭവ വകുപ്പു മന്ത്രി പി.ജെ. ജോസഫിനു കൈമാറും. സുപ്രീംകോടി നിയോഗിച്ച വിദഗ്ധ സമിതിക്കു റിപ്പോര്‍ട്ട് കൈമാറാനാണു കേരളത്തിന്‍റെ നീക്കം.

Short URL: http://www.janmabhumidaily.com/jnb/?p=64952



Posted by admin on Jul 17 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011