നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കണം – ഹൈക്കോടതി
കൊച്ചി: നോക്കുകൂലി രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ ഗുണ്ടാനിയമ പ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നോക്കുകൂലി സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റീസുമാരായ രാധാകൃഷ്‌ണന്‍, വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
രാജ്യപുരോഗതിയെ ബാധിക്കുന്നതാണ് നോക്കുകൂലി. കേരളത്തില്‍ നിരോധിച്ചിട്ടുള്ളതാണെങ്കിലും ചിലയിടങ്ങളില്‍ നോക്കുകൂലി വാങ്ങുന്നത് ദു:ഖകരമാണ്. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കരുതല്‍ തടങ്കല്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം.
ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇത്തരക്കാരെ കൈകാര്യം ചെയ്യാനും കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.
Short URL: http://www.janmabhumidaily.com/jnb/?p=64969