കടലിലെ കൊല: കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യം നിരസിച്ചു

കൊല്ലം: കേരള തീരത്ത്‌ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ കുറ്റപത്രത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ നല്‍കാനാവില്ലെന്ന്‌ കൊല്ലം സി.ജെ.എം കോടതി വ്യക്തമാക്കി.

വിചാരണ നടപടികള്‍ പരിഭാഷപ്പെടുത്തുന്നതിന്‌ മൂന്ന്‌ പരിഭാഷകരെ അനുവദിച്ചിട്ടുണ്ട്‌. പരിഭാഷ നല്‍കാനുള്ള വകുപ്പ്‌ ഇല്ലെന്നും ജഡ്ജി പി.ഡി.രാജന്‍ ചൂണ്ടിക്കാട്ടി. കേസ്‌ ജൂലായ്‌ 25ന്‌ വീണ്ടും പരിഗണിക്കും. കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ സാല്‍വത്തോറ ജിറോണ്‍, ലൊത്തേറെ മാസിമിലാനോ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=64987



Posted by admin on Jul 17 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011