കെജ്‌രിവാള്‍ ബി.ജെ.പിയുടെ ഏജന്റെന്ന് ദിഗ്‌വിജയ് സിംഗ്

ഷിംല: അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ്‌ കേജ്‌രിവാളിനെതിരെ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌ രംഗത്തെത്തി. കേജ്‌രിവാള്‍ ബി.ജെ.പിയുടെ ഏജന്റാണെന്ന്‌ സിംഗ്‌ കുറ്റപ്പെടുത്തി. യോഗ ഗുരു ബാബ രാംദേവിന്റെ ട്രസ്റ്റിന്‌ ഭൂമി അനുവദിച്ച ഹിമാചല്‍പ്രദേശ്‌ സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.

കേജ്‌രിവാള്‍ ബി.ജെ.പിയുടെ ഏജന്റായാണ്‌ ഏപ്പോഴും പ്രവര്‍ത്തിക്കുന്നത്‌. ഗുജറാത്തില്‍ ലോകായുക്ത വേണ്ടെന്ന നിലപാട്‌ സ്വീകരിച്ച മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരേ കേജ്‌രിവാള്‍ ഒരു വിമര്‍ശനവും നടത്തിയിട്ടില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച കര്‍ണാടക, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകളെയും കേജ്‌രിവാള്‍ വിമര്‍ശിച്ച്‌ കണ്ടിട്ടില്ല.

കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന എന്‍.ജി.ഒ. സംഘടന വിദേശത്ത്‌ നിന്നും വന്‍തുകകള്‍ വാങ്ങിയതുകൊണ്ടാണ്‌ അദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും നീക്കിയതെന്നും ദിഗ്‌വിജയ്‌ സിംഗ്‌ പറഞ്ഞു. ബാബ രാംദേവിന്റെ പതഞ്ജലി യോഗാപീഠ് ട്രസ്റ്റിന് ഹിമാചല്‍പ്രദേശില്‍ ഭൂമി ലഭിക്കുന്നതിന് വേണ്ടി ഹിമാചല്‍ സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്നും ദിഗ് വിജയ്‌സിങ് വിമര്‍ശിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=65747



Posted by admin on Jul 22 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011