സൗരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹം

വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹം കണ്ടെത്തിയതായി നാസ. യുസിഎഫ്- 1.01 എന്നു പേരിട്ട ഗ്രഹത്തിനു ഭൂമിയേക്കാള്‍ വലുപ്പം കുറവാണ്. ഭൂമിയുടെ മൂന്നില്‍ രണ്ടു വലുപ്പമുളള ഈ ഗ്രഹം 33 പ്രകാശവര്‍ഷം അകലെയാണു സ്ഥിതി ചെയ്യുന്നത്.

സ്പിറ്റ്സര്‍ ടെലിസ്കോപ് വഴി നടത്തിയ വാനനിരീക്ഷണത്തിലാണു പുതിയ ഗ്രഹം കണ്ടെത്തിയത്. സൗരയൂഥത്തിനു വെളിയിലുളള ഗ്രഹങ്ങളെക്കുറിച്ചു പഠിക്കുന്ന ഉപകരണമാണിത്. സൂര്യനോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഗ്രഹമായതിനാല്‍ ഇതിന്റെ താപനില വളരെ ഉയര്‍ന്നതാണ്. 1,000 ഡിഗ്രി ഫാരന്‍ഹീറ്റിലും അധികമാണ് ഉപരിതല താപനിലയെന്നും നാസ കണ്ടെത്തി.

മറ്റൊരു ഗ്രഹത്തെ നിരീക്ഷിക്കുന്നതിനിടെയാണ്‌ യുസിഎഫ്‌ 1.01 ല്‍ നിന്നുള്ള ഇന്‍ഫ്രാറെഡ്‌ രശ്മികള്‍ സ്പിറ്റ്സര്‍ ടെലിസ്കോപ്പ്‌ പിടിച്ചെടുത്തത്‌.

Short URL: http://www.janmabhumidaily.com/jnb/?p=65756



Posted by admin on Jul 22 2012. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011