മേഘാലയയില്‍ തീവ്രവാദി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ഷില്ലോങ്: മേഘാലയയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. കിഴക്കന്‍ ഗാരോ ഹില്‍സ് ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റിലായിരുന്നു വെടിവയ്പ്പ് നടന്നത്. ഗാരോ നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ (ജിഎന്‍എല്‍എ) ആയുധധാരികളായ ഒരു സംഘം ജനക്കൂട്ടത്തിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

തീവ്രവാദികള്‍ക്കു നേരേ വനാന്തര്‍ ഭാഗത്തു സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടല്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് വെടിവയ്പ്പെന്ന് കരുതുന്നു. അതേസമയം തീവ്രവാദികള്‍ രണ്ടു പേരെ കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിച്ച സംഭവവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. കവര്‍ച്ച ശ്രമത്തിനിടെയാണു കൊലപാതകമെന്നാണ് സംശയം.

കഴിഞ്ഞ വെളളിയാഴ്ച സ്കൂള്‍ അധ്യാപകനെയും തീവ്രവാദികള്‍ വധിച്ചിരുന്നു. പോലീസിനു വിവരം നല്‍കിയെന്നാരോപിച്ചായിരുന്നു കൊലപാതകം.

Short URL: http://www.janmabhumidaily.com/jnb/?p=65759



Posted by admin on Jul 22 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011