സായിസന്ദേശം

അമ്മ സ്വന്തം രക്തവും സ്വന്തം ശക്തിയും സ്വന്തം ജീവിതവും പകുത്തു തന്നാണ്‌ നിങ്ങളെ ഭൂമിയിലേക്കയച്ചത്‌. അമ്മയെ നിര്‍വ്യാജം സ്നേഹിച്ച്‌ ത്യാഗോജ്ജ്വലമായ ആ ജീവിതദാനത്തിന്‌ നിങ്ങള്‍ നന്ദി പറയേണ്ടതാണ്‌. പിറവിക്ക്‌ കാരണക്കാരനാവുകയും വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുകയും ചെയ്ത പിതാവിനോടുള്ള ആധമര്‍ണ്യവും ഒരിക്കലും മറന്നുകൂടാ. ഭാരതത്തിലെ സത്യദര്‍ശികളായ ഋഷിമാര്‍ വേദപുരാണങ്ങളിലൂടെ സദ്ഗുണങ്ങള്‍ പകര്‍ന്ന്‌ തന്നതിന്‌ അവരോടും നിങ്ങള്‍ കൃതജ്ഞരാകേണ്ടതാണ്‌. അവസാനമായി അമ്മയിലൂടെയും അച്ഛനിലൂടെയും ഋഷിമാരിലൂടെയും നിങ്ങളുടെ ജീവിതം രൂപപ്പെടുത്തിയെടുക്കാന്‍ ദിവ്യമായ ആസൂത്രണം നടത്തിയ ലോകപിതാവായ ഈശ്വരനോടും നിങ്ങള്‍ കൃതജ്ഞരാകേണ്ടതാണ്‌. അവസാനമായി അമ്മയിലൂടെയും അച്ഛനിലൂടെയും ഋഷിമാരിലൂടെയു നിങ്ങുടെ ജീവിതം രൂപപ്പെടുത്തിയെടുക്കാന്‍ ദിവ്യമായ ആസൂത്രണം നടത്തിയ ലോകപിതാവായ ഈശ്വരനോടും നിങ്ങള്‍ കൃതജ്ഞത കാട്ടേണ്ടതാണ്‌. നല്ല ഒരു ജീവിതം നയിക്കല്‍ തന്നെ ആ കൃതജ്ഞതാപ്രകടനം. ഈ സുന്ദരമായ വാഗ്ദത്തഭൂമിയില്‍ ദിവ്യമായ ഒരു ജീവിതം നയിക്കാന്‍ അവസരം തന്ന ഈശ്വരനോട്‌ കൃതജ്ഞതയാണോ കൃതഘ്നതയാണോ നാമിപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന കാര്യത്തെപ്പറ്റി ഒന്ന്‌ ആത്മപരിശോധന നടത്തി നോക്കാനും ഈ അവസരം ഉപയോഗിക്കുന്നത്‌ നന്ന്‌.

യഥാര്‍ത്ഥ വിദ്യാഭ്യാസം മനുഷ്യനെ വിനയധനനാക്കും. ധിക്കാരവും അഹങ്കാരവും കാട്ടുന്ന ഒരു വിദ്വാന്‍ ശരിയായ അറിവ്‌ നേടിയവനായിരിക്കയില്ല.
ഹൃദയം പരിശുദ്ധമാക്കി വയ്ക്കണമെന്ന്‌ എല്ലാ മതങ്ങളും അനുശാസിക്കുന്നു. ഭൗതിക ജീവിതത്തിലും ആദ്ധ്യാത്മിക ജീവിതത്തിലും ഇന്ദ്രിയനിഗ്രഹം ആവശ്യമാണ്‌. പഞ്ചേന്ദ്രിയങ്ങളെ പൂര്‍ണമായും അടക്കിവയ്ക്കണമെന്നല്ല ഇതിനര്‍ത്ഥം. വിവേകപൂര്‍വം നിയന്ത്രിക്കണമെന്നോ വിവക്ഷയുള്ളൂ. ഏത്‌ പരിതസ്ഥിതിയിലും പഞ്ചേന്ദ്രിയങ്ങളെ യഥേഷ്ടം കെട്ടഴിച്ചുവിടുന്നത്‌ ആപത്കരമാണ്‌.

മനസ്സിനെ പൂര്‍ണമായി അടക്കി നിറുത്തുകയാണോ വിഷയങ്ങളില്‍ യഥേഷ്ടം മേഞ്ഞുനടക്കാന്‍ അനുവദിക്കുകയോ അല്ല വേണ്ടത്‌. നല്ല കാര്യങ്ങളില്‍ മുഴുകാന്‍ പ്രേരിപ്പിക്കുകയും ചീത്തകാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ പഠിപ്പിക്കുകയുമാണാവശ്യം. യോഗവിദ്യ അഭ്യസിക്കുന്ന സാധകന്മാര്‍ മനസ്സിനേയും ചിന്തകളേയും നിയന്ത്രണ വിധേയമാക്കേണ്ടത്‌ ആവശ്യമാണ്‌.

ശ്രീ സത്യസായി ബാബ


Short URL: http://www.janmabhumidaily.com/jnb/?p=66304



Posted by admin on Jul 25 2012. Filed under SAMSKRITI. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011