പ്രധാനമന്ത്രി അസം സന്ദര്‍ശിച്ചു

ഗുവാഹതി: അസമിലെ കലാപ ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങും സോണിയാഗാന്ധിയും സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 300 കോടി അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കലാപത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹെലികോപ്ടറിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അല്‍പ്പസമയം യാത്ര തടസ്സപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കലാപബാധിത പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതേസമയം കലാപം ഏറ്റവും ദുരിതം വിതച്ച കൊക്രജാര്‍ ജില്ലയിലും ബക്‌സയിലും അക്രമങ്ങള്‍ തുടരുകയാണ്.

കലാപത്തില്‍ ഇതുവരെ 50 പേര്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തുവെന്നാണ് കണക്കുകള്‍. കേന്ദ്രസേനയുടെ കുറവാണ് കലാപം രൂക്ഷമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞു. അക്രമസംഭവങ്ങള്‍ തന്റെ സര്‍ക്കാര്‍ നേരിട്ട കടുത്ത പ്രതിസന്ധിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കലാപമുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ല. സൈനിക അര്‍ധസൈനിക വിഭാഗങ്ങള്‍ എത്താന്‍ വൈകിയെന്നും അദ്ദേഹം വ്യക്തമാക്കി.

Short URL: http://www.janmabhumidaily.com/jnb/?p=66782



Posted by admin on Jul 28 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011