വാരഫലം


29-7-2012 മുതല്‍ 4-8-2012 വരെ
1187 കര്‍ക്കടകം 14 മുതല്‍ കര്‍ക്കടകം 20 വരെ
അശ്വതി: സ്വന്തം കാര്യത്തില്‍ താല്‍പര്യം കുറയും. ബന്ധുക്കളുമായി നിസ്സാരകാര്യത്തിനു അകല്‍ച്ചയുണ്ടാകും. തൊഴില്‍ പുരോഗതി വരിക്കും. ബന്ധുഗുണം കിട്ടാം. വേണ്ടപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കും. ഉന്നതരുമായി ചെറുയാത്രതരപ്പെടാം. ശിവഭഗവാനു ക്ഷീരധാര. ചൊവ്വാഴ്ച ഗുണകരമല്ല.
ഭരണി: ആഗ്രഹിക്കുന്ന കാര്യം സാധിക്കാനുള്ള ശ്രമം വിജയിക്കും. സാമ്പത്തികാഭാവൃദ്ധി വരിക്കും. സുഖകരമല്ലാത്ത സന്ദേശത്തെ ചൊല്ലി ഇണയുമായി ചെറുഅകല്‍ച്ചയുണ്ടാകും. പ്രതീക്ഷിക്കാതെ ചിലരുമായി കലഹിക്കും. വാഹനം മാറ്റി വാങ്ങാനായി ശ്രമിക്കും. മത്സരപരീക്ഷയില്‍ വിജയിക്കാനുള്ള തയ്യാറെടുപ്പ്‌ കൂടാം. ഹനുമാന്‍സ്വാമിക്ക്‌ പാദവെണ്ണ. ബുധനാഴ്ച ഗുണകരമല്ല.
കാര്‍ത്തിക: മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്‌ ഉണ്ടാകും. ബന്ധുഗുണം കിട്ടും. കച്ചവടത്തില്‍ നേരിയ പുരോഗതി അനുഭവപ്പെടാം. പിതാവില്‍നിന്നും ധനസഹായം കിട്ടും. മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കും. ഭൂമി വാങ്ങാനുള്ള ശ്രമം വിജയിക്കും. തൊഴില്‍പുരോഗതി വരിക്കും. പ്രതീക്ഷിക്കാതെ കുറെ ധനം കയ്യില്‍വരും. ഭദ്രകാളിക്ക്‌ ചുവന്ന പൂമാല ചൊവ്വാഴ്ച ഗുണകരമല്ല.
രോഹിണി: ഏതുകാര്യത്തിനിറങ്ങിയാലും സാധിക്കാനാകും. പിതാവിനെ സഹായിക്കാനാകും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക്‌ സ്ഥാനചലനം ഉണ്ടാകും. ചില ചുമതലകള്‍ വന്നുചേരും. വൈദ്യമേഖലയില്‍ ഉള്ളവര്‍ക്ക്‌ നല്ല ഫലം പ്രതീക്ഷിക്കാനാകും. ഇഷ്ടവിവാഹം നടക്കാനിടവരും. ശിവഭഗവാനു ക്ഷീരധാര. ശനിയാഴ്ച ഗുണകരമല്ല.
മകയീരം: പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നല്ലഫലം കിട്ടും. പിതാവിന്റെ രോഗം ഉറക്കം കെടുത്തും. അകന്നിരുന്ന ഇണകള്‍ ഒന്നിക്കും. കച്ചവടത്തില്‍ ചെറുനഷ്ടം സംഭവിക്കും.ഭൂമി വില്‍ക്കാനായി ശ്രമിക്കും. ചെറുതടസ്സങ്ങള്‍ മാറികിട്ടാം. ശത്രുസംഹാരാര്‍ച്ചന. ശനിയാഴ്ച ഗുണകരമല്ല.
തിരുവാതിര: സ്ഥാനമാനം കിട്ടാം. മുടങ്ങികിടന്ന വായ്പ അടച്ചുതീര്‍ക്കും. സാമ്പത്തികാഭിവൃദ്ധി വരിക്കും. നടക്കുകയില്ലായെന്നു കരുതിയ വിവാഹം നടക്കും. ഇലക്ട്രാണിക്‌ സാമഗ്രികള്‍ക്ക്‌ നഷ്ടം ഉണ്ടാകും. ശരീരത്തിനും മനസ്സിനും സുഖം കിട്ടാം. ഉദരസംബന്ധമായ രോഗം കൂടാം. ശിവഭഗവാനു കൂവളമാല. ചൊവ്വാഴ്ച ഗുണകരമല്ല.
പുണര്‍തം: അതിഥിസല്‍ക്കാരത്തിനായി പണം ചെലവാകും. കുടുംബത്തില്‍ പുതുജനനം ഐശ്വര്യവര്‍ദ്ധനവ്‌ ഉണ്ടാകും. ചെറുചികില്‍സ വേണ്ടിവരും. സഹോദരീ വിവാഹകാര്യത്തിനുറച്ച തീരുമാനത്തിലെത്തും. ശ്രീരാമസ്വാമിക്ക്‌ നെയ്ദീപം. ചൊവ്വാഴ്ച ഗുണകരമല്ല.
പൂയം: സ്വന്തംകാര്യത്തില്‍ താല്‍പര്യം കൂടാം. സന്താനത്തിന്റെ വിവാഹാദികാര്യത്തെകുറിച്ചു മനഃക്ലേശത്തിനു വക ഇടവരും. കുടുംബത്തിന്റെ ഇഷ്ടത്തിനനുസരിച്ചു പ്രവര്‍ത്തിക്കേണ്ടിവരും. പിതൃധനം ലഭിക്കും.ഭദ്രകാളിക്ക്‌ ചുവന്നപാവാട ചാര്‍ത്തുക. തിങ്കളാഴ്ച ഗുണകരമല്ല.
ആയില്യം: മനഃക്ലേശത്തിനിടവരും. മത്സരപരീക്ഷയില്‍ വിജയിക്കും. ഭക്തിപരമായ കാര്യത്തില്‍ താല്‍പര്യം കുറയും. സാമ്പത്തികാഭിവൃദ്ധി വരിക്കും. രണ്ടാം വിവാഹത്തിനുള്ള ശ്രമം വിജയിക്കും. പ്രമേഹരോഗികള്‍ക്കാശ്വാസം കിട്ടും. പുതുജനനം കുടുംബത്തില്‍ ആശ്വാസംകിട്ടും. നാഗരാജാവിനു നൂറുംപാലുംന്ന. ചൊവ്വാഴ്ച ഗുണകരമല്ല.
മകം: പുതിയ ബന്ധുക്കളുണ്ടാകും.പിരിമുറുക്കം കൂടാം. മത്സരപരീക്ഷ വിജയത്തിനുള്ള ശ്രമം ഊര്‍ജ്ജിതമാക്കണം. ഇഷ്ടവിവാഹത്തിനു കാലതാമസം. രേഖകള്‍ കളവുപോയതു തിരികെകിട്ടും. പിണങ്ങിയിരുന്ന ഇണകള്‍ ഒന്നിക്കും. സ്ഥാനചലനം സര്‍ക്കാര്‍ ജോലിക്കാര്‍ക്കുണ്ടാകും. അതിഥിസല്‍ക്കാരത്തിനായി പണം ചെലവാകും. ശിവഭഗവാനു ക്ഷീരധാരാ ചൊവ്വാഴ്ച ഗുണകരമല്ല.
പൂരം: തൊഴില്‍തടസ്സം മാറികിട്ടും. ഭൂമി വില്‍ക്കാനോ വാങ്ങാനോ ഉള്ള ആഗ്രഹം സാധിക്കും. ചില രേഖകള്‍ കിട്ടും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം കിട്ടും. ശരീരത്തിനോ മനസ്സിനോ അസ്വസ്ഥതയുണ്ടാകുന്ന പ്രവര്‍ത്തനം വേണ്ടപ്പെട്ടവരില്‍ നിന്നുണ്ടാകും. ഹനുമാന്‍സ്വമിക്ക്‌ പാദവെണ്ണ. ശനിയാഴ്ച ഗുണകരമല്ല.
ഉത്രം: ചില പ്രതീക്ഷകള്‍ അസ്ഥാനത്താകും. വിദ്യയില്‍ പുരോഗതി വരിക്കും. പിതാവില്‍ നിന്നും കിട്ടാനുള്ള പണം കിട്ടും. പിണങ്ങിയിരുന്ന ഇണകള്‍ ഒന്നിക്കും. വിരോധികള്‍ സ്നേഹത്തോടെ പെരുമാറും. വാഹനം ഓടിക്കുന്നതില്‍ അതീവശ്രദ്ധയുണ്ടാകും. പൊതുരംഗത്ത്‌ ഉള്ളവര്‍ക്ക്‌ നല്ല ഫലം കിട്ടും. ശാസ്താവിനു എള്ളുതിരി. ചൊവ്വാഴ്ച ഗുണകരമല്ല.
അത്തം: കിട്ടാനുള്ള ആനുകൂല്യം കിട്ടും. പ്രതീക്ഷിക്കാതെ കുറെ പണം കൈയ്യില്‍ വരും. അകന്നിരുന്ന സഹോദരങ്ങളുമായി ഒന്നിക്കും. കുടുംബത്തിലെ മുതിര്‍ന്നവരുടെ സഹായം തക്കസമയത്ത്‌ കിട്ടാം. സംസാരത്തില്‍കൂടി ശത്രുതയുണ്ടാകും. നിയമരംഗത്തുള്ളവര്‍ക്ക്‌ നല്ല ഫലം കിട്ടാം. ഗൃഹത്തിന്റെ മോടിക്കായി പണം ചെലവാകും. ശാസ്താവിനു എള്ളുതിരി. ശനിയാഴ്ച ഗുണകരമല്ല.
ചിത്തിര: ചിലരുമായി കലഹിക്കുന്നതില്‍ ദോഷഫലം ഉണ്ടാകും. പുതിയവ്യക്തികളുമായി സൗഹൃദം ഉണ്ടാകും. ചിലയിടത്ത്‌ സ്വതന്ത്ര ചിന്ത ഉയര്‍ത്തുന്നതില്‍ അസൂയക്കാരുടെ എണ്ണം കൂടാം. ചിലപ്പോള്‍ ഒറ്റപ്പെട്ടതായി തോന്നും. സന്താനത്തിന്റെ ഐശ്വര്യത്തിനായി ചിലതുചെയ്യും. ശനിയാഴ്ച ഗുണകരമല്ല. ശിവഭഗവാനു കൂവളമാല.
ചോതി: സാമ്പത്തികാഭിവൃദ്ധി വരിക്കാനായി ശ്രമിക്കും. ചില ചുമതലകള്‍ വന്നുപെടും. കച്ചവടത്തില്‍ നിന്നുനേട്ടമുണ്ടാക്കാനുള്ള ശ്രമം വിജയിക്കും. ഇഷ്ടവിവാഹത്തിനു മുതിര്‍ന്നവരുടെ എതിര്‍പ്പിനെ നേരിടേണ്ടിവരും. സ്ത്രീജനത്തിനു അപവാദഭീതിയനുഭവപ്പെടാം. ഭദ്രകാളിക്ക്‌ നെയ്‌ ദീപം. ചൊവ്വാഴ്ച ഗുണകരമല്ല.
വിശാഖം: തൊഴില്‍പുരോഗതിയുണ്ടാകും. ആഡംബരവസ്തുക്കളില്‍ താല്‍പര്യം കൂടാം. അകന്നിരുന്ന ഇണകള്‍ ഒന്നാകും. ഇഷ്ടസ്ഥാനത്ത്‌ മാറ്റംകിട്ടും. വിദ്യയില്‍ ചെറു അലസ്സതയനുഭവപ്പെടാം. ഭക്തിപരമായ കാര്യത്തില്‍ താല്‍പര്യം കൂടാം. പ്രമേഹരോഗികള്‍ സൂക്ഷിക്കുക. ധന്വന്തരീയന്ത്രം ധരിക്കുക. ചൊവ്വാഴ്ച ഗുണകരമല്ല.
അനിഴം: പുതിയ ഗൃഹനിര്‍മ്മാണത്തിനു ആലോചനകള്‍ എടുക്കും. ഇഷ്ടവിവാഹത്തിനുള്ള എതിര്‍പ്പുമാറി കിട്ടും. മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ വിജയിക്കും. സര്‍ക്കാര്‍ജോലിക്കാര്‍ക്ക്‌ ഉയര്‍ച്ച. പൂര്‍വ്വിക തറവാട്ടില്‍ താമസിക്കാനവസരം കിട്ടും. വിദേശത്ത്‌ തൊഴില്‍തേടിപോയവര്‍ നാട്ടിലെത്തും. ശിവഭഗവാനു കൂവളമാല. തിങ്കളാഴ്ച ഗുണകരമല്ല.
തൃക്കേട്ട: പഴയ ഒരാഗ്രഹം സാധിക്കും. ചെറുചികില്‍സക്കായി പണം ചെലവാക്കും. അകന്നിരുന്ന സഹോദരങ്ങള്‍ ഒന്നിക്കും. കുടുംബാംഗങ്ങള്‍ ഒന്നിക്കും. വിദേശത്ത്‌ തൊഴില്‍തേടി പോയവര്‍ നാട്ടിലെത്തും. സേനാവിഭാഗത്തിലുള്ളവര്‍ക്ക്‌ ഉദ്യോഗകയകറ്റം കിട്ടും. മഹാഗണപതിക്ക്‌ കറുകമാല. ശനിയാഴ്ച ഗുണകരമല്ല.
മൂലം: സാമ്പത്തികനേട്ടം കിട്ടാനായി ശ്രമിക്കും. കിട്ടാകടം കയ്യില്‍ വരും. മത്സരപരീക്ഷയില്‍ വിജയിക്കും. യുവതീയുവാക്കളുടെ വിവാഹലോചനകള്‍ പുരോഗതി വരിക്കും. പുത്തന്‍വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹം സാധിക്കും. അകന്നിരുന്ന ഇണകള്‍ ഒന്നിക്കും. പുതിയ ബന്ധുക്കളുടെ സഹായം കിട്ടും.ഹനുമാന്‍സ്വാമിക്ക്‌ പാദവെണ്ണ. തിങ്കളാഴ്ച ഗുണകരമല്ല.
പൂരാടം: പുതിയതൊഴില്‍ നേടാം. വിദ്യയില്‍ നേട്ടം. ഉദരസംബന്ധമായ രോഗം ഉറക്കം കെടുത്തും. യുവതിയുവാക്കളുടെ വിവാഹാലോചനകള്‍ പുരോഗതി വരിക്കും. മനഃക്ലേശമുണ്ടാക്കുന്ന പ്രവര്‍ത്തനം ഇണയില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം കിട്ടാം. ശിവഭഗവാനു ക്ഷീരധാര. വെള്ളിയാഴ്ച ഗുണകരമല്ല.
ഉത്രാടം: സര്‍ക്കാര്‍ ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടാം. സന്താനത്തിന്റെ ഉന്നതിയില്‍ സന്തോഷിക്കാന്‍ വക. മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ വിജയിക്കും. കച്ചവടസ്ഥാപനത്തില്‍ അധികാരികളുടെ ഉപദ്രവം ഉണ്ടാകും. ഭക്ഷണക്രമം തെറ്റും. മഹാവിഷ്ണുവിനു മഞ്ഞവസ്ത്രം ചാര്‍ത്തുക. ചൊവ്വാഴ്ച ഗുണകരമല്ല.
തിരുവോണം: കിട്ടാനുള്ളതു കിട്ടും. ഭക്തിപരമായ കാര്യത്തിനു ചെറുയാത്രയനുഭവപ്പെടാം. സഹോദരസഹായം കിട്ടും. വിവാഹലോചനകള്‍ പുരോഗതിവരിക്കും. വിദ്യയില്‍ ചെറുഅലസ്സതയനുഭവപ്പെടാം. മഹാവിഷ്ണുവിനു പാല്‍പായസം. തുളസിമാല ചൊവ്വാഴ്ച ഗുണകരമല്ല.
അവിട്ടം: സ്വന്തംകാര്യത്തില്‍ താല്‍പര്യം കൂടാം. രേഖകള്‍ കാണാതാകും. ചെറുചികില്‍സക്കായി പണം ചെലവാകും. അകന്നിരുന്ന സഹോദരങ്ങള്‍ ഒന്നിക്കും. ചിലയാത്രകള്‍ വേണ്ടിവരും. ഉന്നതരുടെ സഹായം കിട്ടും. വിദേശത്ത്‌ തൊഴില്‍ തേടിപോയവര്‍ക്ക്‌ നല്ലഫലം കിട്ടില്ല. ഹനുമാന്‍സ്വാമിക്ക്‌ പാദവെണ്ണ. ചൊവ്വാഴ്ച ഗുണകരമല്ല.
ചതയം: പ്രതീക്ഷിക്കാതെ ചിലതു സംഭവിക്കും. റോഡില്‍വച്ചു അപമാനിക്കപ്പെടാം. സ്വന്തംവാഹനം ഓടിക്കുന്നവര്‍ പ്രത്യേകിച്ച്‌ ഇരുചക്രവാഹനം ശ്രദ്ധിക്കുക. ദുസ്വപ്നം കാണുന്നതു ഭയചിന്തകൂടാം. സരസ്വതീയന്ത്രം ധരിക്കുക. ദേവിക്ക്‌ വെളുത്തപുഷ്പം ചാര്‍ത്തുക. ചൊവ്വാഴ്ച ഗുണകരമല്ല.
പൂരൂരൂട്ടാതി: മുതിര്‍ന്നവരെ ധിക്കരിച്ചു ചെയ്തതുദോഷഫലത്തെ ഉളവാക്കും. അനുകൂലിച്ചവരുമായി ചെറുകലഹം മനഃക്ലേശത്തിനു വകനല്‍കും. സ്വന്തംകാര്യത്തില്‍ താല്‍പര്യകുറവുണ്ടാകും. വിദ്യയില്‍ അലസതഅനുഭവപ്പെടാം. ലക്ഷ്മീനാരായണപൂജ നടത്തുക. തിങ്കളാഴ്ച ഗുണകരമല്ല.
ഉതൃട്ടാതി: തൊഴില്‍ ഉറപ്പുണ്ടാകും. വിചാരിക്കാതെ കുറെ പണം കയ്യില്‍വരും. മുതിര്‍ന്നവരുടെ സ്നേഹം കിട്ടും. പൊതുരംഗത്തുള്ളവര്‍ക്ക്‌ അപവാദം കേള്‍ക്കും. മാതാവിന്റെയോ ഇണയുടെയോ രോഗത്തിനായി ചെലവുണ്ടാകും. ബന്ധുഗുണം കിട്ടും. ശിവഭഗവാന്‌ കൂവളമാല. ശനിയാഴ്ച ഗുണകരമല്ല.
രേവതി: പുതിയതൊഴില്‍ സ്വീകരിക്കും. പ്രമേഹരോഗികള്‍ വീഴ്ചപറ്റാതെ സൂക്ഷിക്കുക. ഇഷ്ടവിവാഹം നടക്കും. മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ വിജയിക്കും. ബന്ധുക്കളുടെ വിരോധം പിടിച്ചുപറ്റുന്ന പ്രവര്‍ത്തനമുണ്ടാകും. ശിരോരോഗം കൂടാം. കിട്ടാകടം കിട്ടും. ശത്രുസംഹാരാര്‍ച്ചന. ശനിയാഴ്ച ഗുണകരമല്ല.

Short URL: http://www.janmabhumidaily.com/jnb/?p=66896



Posted by admin on Jul 28 2012. Filed under ASTROLOGY. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011