ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു

ന്യൂ‍ദല്‍ഹി: ദല്‍ഹിയടക്കം ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിലച്ചു. പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച രാത്രി മുതല്‍ വൈദ്യുതി നിലച്ചത്. വിതരണശൃംഖലയില്‍ ഉണ്ടായ തകരാറാണ് തടസ്സത്തിന് കാരണമെന്ന് ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ്‌ വൈദ്യുതി വിതരണം നിലച്ചത്‌. ഇനിയും നാലോ അഞ്ചോ മണിക്കൂറെങ്കിലും വേണം വൈദ്യുതി പുന:സ്ഥാപിക്കാനെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ അമിത ഉപയോഗമാണ് വിതരണശൃംഖലയിലെ തടസ്സത്തിന് കാരണമായത്.

വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. ട്രെയിന്‍ സര്‍വീസിനെയും ബാധിച്ചു. മെട്രോ വണ്ടികള്‍ സര്‍വ്വീസ് നിര്‍ത്തിയതും പ്രതിസന്ധിയുണ്ടാക്കി. മെട്രോസര്‍വ്വീസ് രാവിലെ 10 മണിയോടെ ഭാഗികമായി പുന:സ്ഥാപിച്ചു.

ആഗ്രയ്ക്കു സമീപമാണ്‌ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്‌. ഒന്നര മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതേസമയം, വിവിഐപി മേഖലകളില്‍ എമര്‍ജന്‍സി വൈദ്യുതി വിതരണം ലഭ്യമാക്കുമെന്നു മന്ത്രി അറിയിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=67077



Posted by admin on Jul 30 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011