കയറ്റുമതി വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കി

ന്യൂദല്‍ഹി: ആഗോള കയറ്റുമതി വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കി. 2011 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 16.1 ശതമാനം വളര്‍ച്ച കൈവരിച്ചു. ലോക വ്യാപാര സംഘടന പുറത്തുവിട്ട 2012 ലോക വ്യാപാര റിപ്പോര്‍ട്ടിലാണു കയറ്റുമതി വളര്‍ച്ചാ നിരക്കുകള്‍ വ്യക്തമാക്കുന്നത്.

9.3 ശതമാനം വളര്‍ച്ചാ നിരക്കുമായി ചൈനയാണ് തൊട്ടുപിന്നില്‍. 2010ല്‍ 28.4 ശതമാനം വളര്‍ച്ച നേടി ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്. ഈസമയത്ത് 22 ശതമാനമായിരുന്നു ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചാ നിരക്ക്. ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച വേഗത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിപണിയിലെ മാറ്റങ്ങളും വൈവിധ്യങ്ങളുമാണു രാജ്യത്തെ കയറ്റുമതി നേട്ടം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിയതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിന്‍ ട്രേഡ് (ഐഐഎഫ്‌ടി) കെ.ടി. ചാക്കോ പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, തെക്കനേഷ്യ രാജ്യങ്ങള്‍, ചൈന എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കു പുതിയ വിപണി കണ്ടെത്താനായി. ഇതു കയറ്റുമതി നിരക്കു വര്‍ധിക്കാന്‍ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Short URL: http://www.janmabhumidaily.com/jnb/?p=67096



Posted by admin on Jul 30 2012. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011