പഞ്ചാബില്‍ സ്കൂള്‍ വാനില്‍ തീവണ്ടിയിടിച്ച് അഞ്ച് കുട്ടികള്‍ മരിച്ചു
അമൃത്‌സര്‍: പഞ്ചാബില്‍ സ്കൂള്‍ വാനില്‍ തീവണ്ടിയിടിച്ച് അഞ്ച് കുട്ടികള്‍ മരിച്ചു. 19 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമൃത്‌സറിനു സമീപം കോട്ട് മെഹ്താബ് സിങ് ഗ്രാമത്തിലെ ആളില്ലാ ലെവല്‍ ക്രോസിലാണു സംഭവം.
മിനി പാസഞ്ചര്‍ ട്രെയിനാണ് ബസിലിടിച്ചത്. ബിയാസ് സ്റ്റേഷനില്‍ നിന്നു ഗോവിന്ദ് വാളിലേക്കു പോകുകയായിരുന്നു ട്രെയിന്‍. ബാബ ബകല ടൗണിലെ സന്ത് ബാബ മാജ്ഹ സിങ് കര്‍മജോട്ട് മോഡല്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
അമിത വേഗതയില്‍ വന്ന ബസ് ലെവല്‍ ക്രോസ് മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നു ഡി.എസ്.പി ശുഭ സിങ് പറഞ്ഞു.
Short URL: http://www.janmabhumidaily.com/jnb/?p=67108
Posted by admin
on Jul 30 2012. Filed under BREAKING NEWS, DESHEEYAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry