ഹരിയാനയില്‍ വാഹനാപകടത്തില്‍ 27 തീര്‍ഥാടകര്‍ മരിച്ചു
ചണ്ഡിഗഡ്: ഹരിയാനയിലെ ഭിവാനിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 27 തീര്‍ഥാടകര്‍ മരിച്ചു. 25 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഭിവാനി ജില്ലയിലെ ശിവാനി മേഖലയിലാണ് അപകടം നടന്നത്. പലരുടെയും നില ഗുരുതരമാണ്.
22 പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ അപകടസ്ഥലത്തുനിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ഹിസാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ഒരു തീര്‍ഥാടകകേന്ദ്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. രാവിലെയായിരുന്നു സംഭവം.
തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ കൈതാള്‍ ജില്ലയില്‍ നിന്നുള്ളവരാണ്.
Short URL: http://www.janmabhumidaily.com/jnb/?p=67112
Posted by admin
on Jul 30 2012. Filed under BREAKING NEWS, DESHEEYAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry