മന്ത്രിസഭയില്‍ കഴിവുകെട്ടവരില്ല – തിരുവഞ്ചൂര്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ കഴിവുകെട്ടവരില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. മന്ത്രിമാരില്‍ കഴിവുകെട്ടവരുണ്ടോയെന്ന്‌ തീരുമാനിക്കേണ്ടത്‌ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

നാട്ടില്‍ എന്താണ്‌ നടക്കുന്നതെന്നു പോലുമറിയാത്ത മന്ത്രിമാരുണ്ടെന്ന വി.എം സുധീരന്റെ വിമര്‍ശനത്തോട്‌ തിരുവനന്തപുരത്ത്‌ പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. മന്ത്രിമാര്‍ മസിലുപിടിച്ച്‌ ഞാനൊരു കഴിവുളളവനാണെന്ന്‌ ബോധിപ്പിക്കാന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. അങ്ങനൊരു മത്സര ഓട്ടം നടത്തിയിട്ട്‌ കാര്യമില്ലെന്നും മന്ത്രിസഭയില്‍ കഴിവുള്ളവര്‍ വരണമെന്ന സുധീരന്റെ പൊതു അഭിപ്രായത്തോട്‌ യോജിക്കുന്നതായും തിരുവഞ്ചൂര്‍ പറഞ്ഞു.

എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Short URL: http://www.janmabhumidaily.com/jnb/?p=67145



Posted by admin on Jul 30 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011