ട്വിറ്ററില്‍ ഏറ്റവും ജനകീയന്‍ ഒബാമ

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ ഏറ്റവും ജനകീയനായ രാജ്യത്തലവന്‍ ബരാക് ഒബാമയെന്ന് സര്‍വ്വേഫലം. 17 ദശലക്ഷം ആരാധകരാണ് ട്വിറ്ററില്‍ ഒബാമയെ പിന്തുടരുന്നത്. 2007ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സജീവ പ്രചാരണമാണ് ഒബാമ നടത്തിയത്.

ഒബാമയുടേതായി 5000 ട്വീറ്റകളാണുള്ളത്. സര്‍വ്വെ പ്രകാരം വെനിസ്വല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ട്വിറ്ററിലെ ജനപ്രിയതയില്‍ രണ്ടാമതും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിസ് കാമറൂണ്‍ അഞ്ചാമതുമാണ്. പല രാഷ്ട്രീയക്കാരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിര്‍ജീവമാകുന്നതായും സര്‍വ്വെ കണ്ടെത്തി.

Short URL: http://www.janmabhumidaily.com/jnb/?p=67161



Posted by admin on Jul 30 2012. Filed under VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011