വെറ്ററിനറി സര്‍വകലാശാല വി.സിയെ മാറ്റിയ നടപടി റദ്ദാക്കി
കൊച്ചി: വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് ഡോ ബി അശോകിനെ നീക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. അശോകിനെ വീണ്ടും നിയമിക്കാന്‍ ഉത്തരവിട്ടു. ചാന്‍സലര്‍ക്കാണ് വിസിയെ നിയമിക്കാനും പുറത്താക്കാനുമുള്ള അധികാരമെന്നും കോടതി നിരീക്ഷിച്ചു.
വിസിയുടെ ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ നടപടിയെയും കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരും ജസ്റ്റിസ് സി കെ അബ്ദുറഹീമും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ചട്ടവിരുദ്ധമായി ലേഖനമെഴുതിയെന്നാരോപിച്ചാണ് ബി അശോകിനെതിരെ നടപടിയെടുത്തത്.
ചീഫ് സെക്രട്ടറിയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു അശോകിനെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നും മാറ്റിയത്. 2011 ജനുവരിയിലാണ് വെറ്ററിനറി ഡോക്ടര്‍ കൂടിയായ അശോക് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ചുമതലയേറ്റത്.
Short URL: http://www.janmabhumidaily.com/jnb/?p=67172