ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടിന്‌ നേരെ സിപിഎം അക്രമം

പൈവെളിക : പൈവളിക ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായ മണികണ്ഠറൈ(3൦) ബി ജെ പി പ്രവര്‍ത്തകന്‍ അനില്‍ എന്നിവരെ ഒരു സംഘം മാര്‍ക്സിസ്റ്റുകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മണികണ്ഠറൈ, അനില്‍ എന്നിവരെ കൈക്കമ്പയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പെവാര്‍ഡിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ അനിലിനെ അക്രമിക്കുകയായിരുന്ന സിപിഎം കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഇവര്‍ക്ക്‌ കുത്തേറ്റത്‌. സുരേശ, സീന എന്നീ മാര്‍ക്സിസ്റ്റുകളാണ്‌ കുത്തിപ്പരിക്കേല്‍പ്പിക്കുകയും അക്രമിക്കുകയും ചെയ്തത്‌. അക്രമികളുടെ കൈക്കു തട്ടിയതുകൊണ്ടാണ്‌ ഗുരുതരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നു മണികണ്ഠറൈ പറഞ്ഞു. അക്രമത്തില്‍ ബി ജെ പി ജില്ലാ ഭാരവാഹികളായ കെ സുരേഷ്‌ കുമാര്‍ ഷെട്ടി, ശ്രീകാന്ത്‌, പത്മനാഭ കടപ്പുറം, ആദര്‍ശ്‌ മഞ്ചേശ്വരം, അഡ്വ നവീന്‍രാജ്‌, നവീന്‍ മജല്‍ എന്നിവര്‍ പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു.

Short URL: http://www.janmabhumidaily.com/jnb/?p=68075



Posted by Kasargod on Aug 4 2012. Filed under KASARGOD. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011