ഹസാരെ സംഘം പിരിച്ചുവിട്ടു

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനായുള്ള സമരം അവസാനിച്ചതിനാല്‍ സംഘം പിരിച്ചു വിടുന്നതായി അണ്ണാ ഹസാരെ അറിയിച്ചു. ലോക്‍പാല്‍ വിഷയത്തില്‍ ഇനി സര്‍ക്കാരരുമായി യാതൊരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതിക്കെതിരായ പോരാട്ടത്തിന് രൂപം കൊടുത്ത തന്‍റെ ബ്ലോഗിലാണു സംഘം പിരിച്ചുവിടുന്ന കാര്യം ഹസാരെ അനുയായികളെ അറിയിച്ചത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണു സമരം അവസാനിപ്പിച്ചതെന്നു ഹസാരെ വ്യക്തമാക്കി.

അതേസമയം പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിലുള്ള തന്റെ അസന്തുഷ്ടിയും ഹസാരെ ബ്ലോഗിലൂടെ പങ്കുവച്ചിട്ടുണ്ട്.

Short URL: http://www.janmabhumidaily.com/jnb/?p=68329



Posted by admin on Aug 6 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011