പാക്‌,ചൈന അതിര്‍ത്തിയില്‍ ഇന്ത്യ തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നു

ന്യൂദല്‍ഹി: പാക്കിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഇന്ത്യ 18 തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നു. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള പെയിലറ്റില്ലാ ആക്രമണങ്ങളില്‍ നിന്നും ചാരഉപഗ്രഹങ്ങളില്‍ നിന്നും മിസെയിലുകള്‍ ഒളിപ്പിച്ചുവെക്കാനുള്ള സാങ്കേതിക വിദ്യയോടെയാണ്‌ തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നത്‌.
18 തുരങ്കങ്ങളില്‍ ഏഴെണ്ണത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിച്ചുട്ടുണ്ട്‌. മറ്റ്‌ 11 എണ്ണത്തിന്റെ നിര്‍മ്മാണം ജമ്മുകാശ്മീരിലും അരുണാചല്‍ പ്രദേശിലുമായിരിക്കും നടക്കുക. യുദ്ധകാല അടിസ്ഥാനത്തിലാണ്‌ തുരങ്കത്തിന്റെ നിര്‍മാണം നടക്കുന്നത്‌. സൈന്യത്തിനും ആയുധങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതായിരിക്കും തുരങ്കങ്ങളെന്ന്‌ അധികൃതര്‍ അറിയിച്ചു.

2015 ഫെബ്രുവരിയോടുകൂടി നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യം. ജമ്മു കാശ്മീരിലെ സോസില, എസ്മോ്,റസ്ദാന്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. സിക്കിമിലെ റാഗ്പോ,അരുണാചല്‍പ്രദേശിലെ ബലിപാറ, ചാര്‍ദുര്‍, തവാങ്ങ്‌ എന്നിവിടങ്ങളിലാണ്‌ തുരങ്കത്തിന്റെ മറ്റ്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. അതിര്‍ത്തിയിലെ സുരക്ഷാ പാളിച്ചകളെസംബന്ധിച്ച്‌ സൈന്യത്തിന്‌ വലിയ ആശങ്കകളുണ്ട്‌.
ഇതിനിടയിലാണ്‌ തുരങ്കനിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്‌. ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സൈന്യത്തിന്റെ എണ്ണം വന്‍തോതില്‍ കുറവാണ്‌. പ്രതിരോധ സെക്രട്ടറി ശശികാന്ത്‌ ശര്‍മ്മയുടെ നേതൃത്വത്തിലുളള കമ്മറ്റി അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 26,155 കോടി രൂപയാണ്‌ നീക്കിവെച്ചിരിക്കുന്നത്‌.
ജമ്മു അതിര്‍ത്തിയില്‍ അടുത്തിടെ കണ്ടെത്തിയ തുരങ്കം വലിയ ആശങ്കകള്‍ ഉണ്ടാക്കിയിരുന്നു. പാക്കിസ്ഥാനില്‍ നിന്നും ഭീകരരെ കയറ്റിവിടാനാണ്‌ തുരങ്കമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=68805



Posted by admin on Aug 16 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011