ഇന്ത്യയില്‍ പാന്‍മസാല ഉപയോഗം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്‌

പാരീസ്‌: പാന്‍ മസാലയുടെ ഉപയോഗം ഇന്ത്യയില്‍ വന്‍തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌. ഇന്ത്യയിലെ 206 മില്ല്യണ്‍ ജനങ്ങള്‍ പാന്‍മസാല ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാരീസിലെ ദ ലാന്‍സെറ്റ്‌ നടത്തിയ സര്‍വേയിലാണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌. പുകവലി ഉപയോഗം കുറഞ്ഞ ഇന്ത്യക്കാര്‍ ലഹരിക്കായി പാന്‍മസാലയും മൂക്കിപ്പൊടിയും ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 16 രാജ്യങ്ങളിലെ മൂന്ന്‌ ബില്യണ്‍ ആളുകളിലാണ്‌ സര്‍വെ നടത്തിയത്‌.

വികസിതരാജ്യങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ പുകയില ഉപയോഗം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 മുതല്‍ 2010 വരെയാണ്‌ സര്‍വെ നടത്തിയത്‌. ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2008- 2009 കാലയളവില്‍ 23 ശതമാനം പുരുഷന്മാരും പുകയില ഉപയോഗിച്ചിരുന്നു. യുഎസിലും യുകെയിലും ഇതിന്‌ സമാനമായ നിരക്ക്‌ തന്നെയാണ്‌. പുകയില ഉപയോഗം ഏറ്റവും കുറവ്‌ ബ്രസീലിലാണ്‌.

48 ശതമാനം പുരുഷന്മാരും, 11.3 ശതമാനം സ്ത്രീകളും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം സ്ത്രീകളില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 -2009 കാലയളവില്‍ റഷ്യ, പോളണ്ട്‌,ബ്രിട്ടണ്‍,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കണക്കനുസരിച്ചാണ്‌ ഇത്‌. വികസ്വരരാജ്യങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ബംഗ്ലാദേശ്‌, ചൈന,ഈജിപ്റ്റ്‌, ഇന്ത്യ, ഫിലിപ്പീന്‍സ്‌,തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ 15 വയസ്‌ മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയാണ്‌ ഇക്കാര്യത്തില്‍ മുന്നില്‍. 15 വയസിന്‌ മുകളില്‍ 39 ശതമാനംപേരും ലഹരിവസ്തു ഉപയോഗിക്കുന്നുണ്ട്‌. വികസിത രാജ്യങ്ങളിലെ 18 ശതമാനം ആളുകളും ലഹരിവസ്തുക്കളുടെ അമിത ഉപയോഗം കാരണമാണ്‌ മരിക്കുന്നതെന്നും സര്‍വേ പറയുന്നു. വികസ്വരരാജ്യങ്ങളിലെ മരണ നിരക്ക്‌ 11 ശതമാനവുമാണ്‌.

ഇന്ത്യയില്‍ ഇപ്പോള്‍ 2.9 ശതമാനം സ്ത്രീകള്‍ പുകയില ഉപയോഗിക്കുന്നതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 16 രാജ്യങ്ങളിലെ സര്‍വേ പരിശോധിച്ചാണ്‌ ഇത്‌. എന്നാല്‍ പാന്‍ മസാല ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം 18.4 ശതമാനമാണ്‌. ബംഗ്ലാദേശാണ്‌ ഒന്നാം സ്ഥാനത്ത്‌. 15 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പുകയില ഉപയോഗിക്കുന്നത്‌ ഇന്ത്യയില്‍ 5.4 ശതമാനമാണ്‌. പുകയില ഉപയോഗമാണ്‌ ഇന്ത്യയിലെ 52 ശതമാനം ആളുകളിലും കാന്‍സര്‍ രോഗത്തിന്‌ കാരണമെന്നും സര്‍വേയില്‍ പറയുന്നു. ബീഡി പോലുള്ള പുകയില ഉത്പന്നങ്ങള്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത്‌ ബംഗ്ലാദേശിലാണ്‌. 21.4 ശതമാനം. ഇന്ത്യയാണ്‌ രണ്ടാം സ്ഥാനത്ത്‌. 16.1 ശതമാനം. ബീഡി പോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത്‌ നിരവധിരോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത വലുതാണെന്നും പഠനം മുന്നറിയിപ്പ്‌ നല്‍കുന്നു.


Short URL: http://www.janmabhumidaily.com/jnb/?p=68967



Posted by admin on Aug 17 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011