കാണ്‍പുരില്‍ സ്രാംശക്തി തീവണ്ടി പാളം തെറ്റി

കാണ്‍പൂര്‍: സ്രാംശക്തി എക്സ്‌പ്രസ് തീവണ്ടിയുടെ എന്‍ജിന്‍ പാളം തെറ്റി. ദല്‍ഹിയില്‍ നിന്നും കാണ്‍പൂരിലേക്ക്‌ വരവേ കാണ്‍പൂര്‍ സ്റ്റേഷന്‌ സമീപം ജൂഹി യാര്‍ഡില്‍ രാവിലെ ആറ്‌ മണിയോടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ജൂഹി യാര്‍ഡില്‍ പിടിച്ചിട്ടിരുന്ന തീവണ്ടി ഇവിടെ നിന്നും കാണ്‍പൂര്‍ സ്റ്റേഷനിലേക്ക്‌ നീങ്ങിത്തുടങ്ങിയപ്പോഴായിരുന്നു അപകടം. വേഗം കുറവായിരുന്നതിനാലാണ്‌ വന്‍ ദുരന്തം ഒഴിവായത്‌. യാത്രക്കാരെ ഇവിടെ ഇറക്കി പിന്നീട്‌ പ്രധാന സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്‌ ജാന്‍സി-ബാന്ത പാതയിലെ റെയില്‍ഗതാഗതത്തില്‍ തടസം നേരിട്ടു. എന്നാല്‍ അപകടം ഡല്‍ഹി-ഹൗറ പാതയിലെ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന്‌ റെയില്‍വേ അറിയിച്ചു.

ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Short URL: http://www.janmabhumidaily.com/jnb/?p=69053



Posted by admin on Aug 18 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011