ഫറോക്കില്‍ ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്

കോഴിക്കോട്‌: ഫറോക്ക് ചെറുവണ്ണൂരില്‍ മൂന്നു ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക്‌ പരിക്കേറ്റു. ഫറോക്ക്‌ പുതിയ പാലത്തിന്‌ സമീപം ഒരു കെഎസ്‌ആര്‍ടിസി ബസും രണ്ട്‌ സ്വകാര്യ ബസുകളുമാണ്‌ കൂട്ടിയിടിച്ചത്‌.

തൃശൂര്‍ ഭാഗത്തു നിന്ന്‌ കോഴിക്കോട്ടേക്ക്‌ വരികയായിരുന്ന ഒരു കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കോഴിക്കോട്ട്‌ നിന്ന്‌ തൃശൂരിലേക്ക്‌ പോവുകയായിരുന്ന മറ്റൊരു സ്വകാര്യ ബസുമാണ്‌ അപകടത്തില്‍പെട്ടത്‌. രാവിലെ പെയ്ത മഴയില്‍ വാഹനം തെന്നിയതാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക വിവരം.

അപകടത്തെത്തുടര്‍ന്ന് ഫറോക്ക്- ചെറുവണ്ണൂര്‍ റൂട്ടില്‍ ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന സ്വകാര്യ ബസ്‌ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=69078



Posted by admin on Aug 18 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011