പോലീസിനെതിരെ എം.വി ജയരാജന്റെ രൂക്ഷ വിമര്‍ശനം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പോലീസിനെതിരെ സി.പി.എമ്മിന്റെ രൂക്ഷവിമര്‍ശനം. ജില്ലയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദകവീരന്മാരാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ പറഞ്ഞു. സി.പി.എമ്മിനെ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് പോലീസിന്റെ പ്രവര്‍ത്തനമെന്നും ജയരാജന്‍ പറഞ്ഞു.

13 പോലീസുകാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ജയരാജന്റെ വിമര്‍ശനം. കിരാത മര്‍ദ്ദന നടപടികള്‍ സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തും. ഇവര്‍ക്കെതിരേ സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും. മര്‍ദ്ദനം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ പോലീസ് നടപടികളെ കുറിച്ച് ആഭ്യന്ത്രമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്ന് മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു. മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Short URL: http://www.janmabhumidaily.com/jnb/?p=69108



Posted by admin on Aug 18 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011