കാശ്മീരില്‍ വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി

ശ്രീനഗര്‍: കാശ്മീരില്‍ പ്രമുഖ വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി‍. ഈദ്‌ ആഘോഷത്തിനിടെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുളള സാധ്യത മുന്‍നിര്‍ത്തിയാണ്‌ പോലീസിന്റെ നടപടി. അടുത്തിടെ പാക്കിസ്ഥാനില്‍ നടന്ന ആക്രമണങ്ങളില്‍ ഭീകരര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ്‌ സന്ദേശങ്ങള്‍ കൈമാറുന്നതെന്ന്‌ വ്യക്തമായിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ കാമ്ര വിമാനത്താവളത്തിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു ഭീകരന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. വിഘടനവാദി നേതാക്കളായ സയീദ്‌ അലി ഗിലാനി, മുര്‍വേയ്സ്‌ ഉമര്‍ ഫാറൂഖ്‌, ഷബീര്‍ ഷാ, മുഹമ്മദ്‌ യാസിന്‍ മാലിക്‌, മുഹമ്മദ്‌ നയീം ഖാന്‍ എന്നിവരെയാണ്‌ പോലീസ്‌ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്‌.

കാശ്മീര്‍ താഴ്‌വരയില്‍ കഴിഞ്ഞ വേനല്‍ക്കാലത്തുണ്ടായ സംഘര്‍ഷ പരമ്പരയ്ക്ക്‌ ശേഷം വിഘടനവാദി നേതാക്കള്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നത്‌ പോലീസ്‌ കരുതല്‍ നടപടിയുടെ ഭാഗമായി വിലക്കാറുണ്ടായിരുന്നു. അന്നത്തെ സംഘര്‍ഷത്തില്‍ 197പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഞായറാഴ്ച ചേര്‍ന്ന ഉന്നതതലയോഗമാണ്‌ ഇക്കാര്യങ്ങള്‍ പരിഗണിച്ച്‌ മൊബൈല്‍ ഫോണ്‍ സേവനം തല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനിച്ചത്‌. പഞ്ചാബ്‌, സിന്ധ്‌ പ്രവിശ്യകളില്‍ ഉള്‍പ്പെടെയാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

Short URL: http://www.janmabhumidaily.com/jnb/?p=69414



Posted by admin on Aug 20 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011