ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവയ്പ്
ജമ്മു: കാശ്‌മീരില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിസേനകള്‍ തമ്മില്‍ രൂക്ഷമായ വെടിവെയ്പ്. പാക് സൈനികരും ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഇന്നലെ രാത്രി 10.30 ഓടെ ജമ്മു ജില്ലയിലെ അഖ്നൂര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലായിരുന്നു വെടിവെയ്പ്.
അതിര്‍ത്തിയിലെ മാലാബെലാ, ഗര്‍ഖാല്‍, സിദ്ര ക്യാമ്പ്, നാകാ നമ്പര്‍-10 എന്നീ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു വെടിവെയ്പ്. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ മേഖലയിലേക്ക് കയറ്റിവിടാന്‍ ലക്ഷ്യമിട്ടായിരുന്നു പാക് സേനയുടെ നീക്കം. ബിഎസ്‌എഫ് തിരികെ നടത്തിയ വെടിവെയ്പില്‍ അഖ്നൂര്‍ സെക്ടറിലെ സിദ്ധര്‍വന്‍ മേഖലയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാള്‍ കൊല്ലപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഏതാനും മാസത്തിനിടെ ഇത് പതിന്നാലാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റിന് ഉപയോഗിക്കുന്ന തുരങ്കം ഇന്ത്യന്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു.
Short URL: http://www.janmabhumidaily.com/jnb/?p=69432