വാരഫലം

7-4-2013 മുതല്‍ 13-4-2013 വരെ 1188 മീനം24 മുതല്‍ മീനം 30 വരെ
അശ്വതി: കച്ചവടത്തില്‍ പുരോഗതി വരിക്കും. മുന്‍പ് എഴുതിയ പരീക്ഷയില്‍ വിജയിക്കാനാകും. സന്താനത്തിന്റെ കീര്‍ത്തിയില്‍ സന്തോഷിക്കാന്‍ വക. ഏതുകാര്യത്തിനിറങ്ങിയാലും സാധിക്കും. സുഖകരമല്ലാത്ത സന്ദേശം ഉറക്കം കെടുത്തും. മഹാഗണപതിക്ക് കറുകമാല.
ഭരണി: ഉന്നതരുടെ സഹായം കിട്ടും. കുടുംബത്തില്‍ പുതുജനനം സന്തോഷിക്കാന്‍ വക. ത്വക്ക് രോഗം ഉറക്കം കെടുത്തും. സ്ത്രീജനം ഇരുചക്രവാഹനമോടിക്കുന്നതില്‍ അതീവശ്രദ്ധ വേണ്ടിവരും. ആഗ്രഹങ്ങള്‍ സഫലമാക്കാനാകും. സാമ്പത്തികം കിട്ടാനുള്ളത് കിട്ടും. അപവാദഭീതി മാറിക്കിട്ടും.
കാര്‍ത്തിക: മുതിര്‍ന്നവരുടെ സഹായം കിട്ടും. അപവാദഭീതി മാറിക്കിട്ടും. പുത്തന്‍വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹം സാധിക്കും. അകന്നിരുന്ന ഇണകള്‍ ഒന്നിക്കും. നിയമവകുപ്പിലുള്ളവര്‍ക്ക് സ്ഥാനമാനം കിട്ടും. ശിവഭജനം. മത്സരപരീക്ഷയില്‍ വിജയിക്കാനാകും. സര്‍ക്കാര്‍ ജോലികിട്ടും.
രോഹിണി: സന്താനത്തിന്റെ ഉന്നതിയില്‍ സന്തോഷിക്കാന്‍ വക. വിദേശത്ത് തൊഴില്‍ കിട്ടാം. ഇഷ്ടവിവാഹം നടക്കും. അകന്നിരുന്ന സഹോദരങ്ങളുമായി ഒന്നിക്കും. ഇണയുടെ വാക്ക് വിശ്വസിച്ച് മുതിര്‍ന്നവരുമായി കലഹിക്കും. മഹാവിഷ്ണുവിന് മഞ്ഞവസ്ത്രം.
മകയിരം: ഏതുകാര്യത്തിനിറങ്ങിയാലും അപായസൂചന അനുഭവപ്പെടാം. മുന്‍പ് എഴുതിയ പരീക്ഷയില്‍ വിജയിക്കാനാകും. ശിരോരോഗം ജീവിതത്തില്‍ ചെറുതടസമുണ്ടാക്കും. ഭൂമി വാങ്ങാനുള്ള ആഗ്രഹം സാധിക്കും. വാഹനത്തിനായി ചെലവുണ്ടാകും. വാഹനം ഓടിക്കുന്നതില്‍ അതീവശ്രദ്ധ. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. ശ്രീകൃഷ്ണഭഗവാന് പാദവെണ്ണ.
തിരുവാതിര: കര്‍മരംഗത്ത് മാറ്റം. ഭൂമിസംബന്ധമായ തര്‍ക്കത്തില്‍ ഒരു തീരുമാനം. അമൂല്യമായ ചില സമ്മാനം കിട്ടും. പണം പലിശയ്ക്ക് കൊടുത്തതിനെച്ചൊല്ലി വഴക്ക് വരും. അകന്നിരുന്ന ഇണയുമായി അടുക്കും. സംഗീതം പഠിക്കാന്‍ കുട്ടികള്‍ക്കുള്ള താല്‍പ്പര്യം കൂടാം. ശിവഭഗവാന് ക്ഷീരധാര.
പുണര്‍തം: സഹകരണമേഖലയിലുള്ളവര്‍ക്ക് അനുകൂല സമയമാണിത്. സ്ത്രീകളില്‍നിന്നും അപമാനിക്കപ്പെടാം. ആരോഗ്യപരമായി ചില്ലറ വിഷമതകളുണ്ടാകും. സാമ്പത്തികമുട്ടില്‍നിന്നും ഒരു പരിധിവരെ രക്ഷപ്പെടാനാകും. ശത്രുശല്യം കൂടാം. തൊഴില്‍ സ്ഥിരതയുണ്ടാകും. പുതുവാഹനം സ്വന്തമാക്കും. ഭദ്രകാളിക്ക് നെയ്ദീപം.
പൂയം: ചില പ്രശ്നം അലട്ടിക്കൊണ്ടിരിക്കും. സാമ്പത്തിക വിഷമതക്കുള്ള പരിഹാരം കിട്ടും. വീടുമാറി താമസിക്കാനുള്ള ശ്രമം വിജയിക്കും. സന്താനത്തിന്റെ പെരുമാറ്റം ഉറക്കം കെടുത്തും. ദൂരെയാത്രകള്‍ ഉണ്ടാകും. പേരക്കുട്ടികളുടെ പിറന്നാള്‍ കൊണ്ടാടാന്‍ തീരുമാനിക്കും. പുതുവിഷയം പഠിക്കും. സംഗീതോപകരണങ്ങള്‍ പഠിക്കും. ശരവണഭഗവാന് പഞ്ചാമൃതാഭിഷേകം.
ആയില്യം: അനുകൂലിച്ചവരുമായി കലഹം ദോഷഫലത്തെ ഉളവാക്കും. കുടുംബത്തിലെ ചെറുകലഹം മാറിക്കിട്ടും. പണം ചെലവാകും. ഇലക്ട്രോണിക് സമാഗ്രികള്‍ നഷ്ടപ്പെടും. വിദേശത്ത് തൊഴില്‍നേടിപ്പോകാനുള്ള തടസം മാറികിട്ടും. നാഗര്‍ക്കുള്ള നീരാഭിഷേകം.
മകം: അനാവശ്യ ചെലവിനെ നിയന്ത്രിക്കാനുള്ള ശ്രമം വിജയിക്കും. സ്വര്‍ണാഭരണങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങും. ഭൂമി പണയപ്പെടുത്തി സന്താനത്തിനെ പഠിപ്പിച്ചതില്‍ കുടിശികവരും. ചിട്ടിക്കുറി തരപ്പെടാം.ഇഷടവിഷയം പഠിക്കുന്നതില്‍ താല്‍പ്പര്യം കുറയും. ശത്രുസംഹാരാര്‍ച്ചന.
പൂരം: അകന്നിരുന്ന സഹോദരങ്ങളുമായി അടുക്കും. പുതിയ വീട്ടില്‍ താമസിക്കും. ചില അംഗീകാരം തേടിവരും. സ്ത്രീജനത്തിന് അപായഭീതിയുണ്ടാകും. ചിട്ടിക്കുറി തരപ്പെടാം. തൊഴില്‍ തേടി വിദേശത്ത്പോകും. അകന്നിരുന്ന സഹോദരങ്ങളുടെ സഹായം കിട്ടും. ശത്രുസംഹാരാര്‍ച്ചന.
ഉത്രം: ജോലിസ്ഥലത്തുണ്ടായിരുന്ന അസ്വസ്ഥത മാറിക്കിട്ടും. സന്താനത്തിന്റെ ഉന്നതിയില്‍ സന്തോഷിക്കാന്‍ വക. പിണങ്ങിയിരുന്ന ഇണയുമായി അടുക്കും. ഇഷ്ടവിവാഹത്തിനുള്ള എതിര്‍പ്പ് മാറിക്കിട്ടും. ഭൂമിയില്‍ ക്രയവിക്രയം നടക്കാനുള്ള ശ്രമം വിജയിക്കും. ശാസ്താവിന് എള്ളുതിരി.
അത്തം: കുടുംബത്തില്‍ സ്ഥാനചലനവും സമാധാനവും ഉണ്ടാകും. പൊതുരംഗത്തുള്ളവര്‍ക്ക് നല്ല ഫലം കിട്ടും. സ്ത്രീജനത്തിന് അപവാദഭീതിയനുഭവപ്പെടാം. ശത്രുക്കളുടെ എണ്ണം കൂടാം. സാമ്പത്തികമുട്ടിന് പരിഹാരം. മാതാവിന്റെ വീഴ്ച മനഃക്ലേശത്തിന് വക നല്‍കും.
ചിത്തിര: സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. അകന്നിരുന്ന സുഹൃത്തിന്റെ സഹായം തക്കസമയത്തുണ്ടാകും. ഏതുകാര്യത്തിനിറങ്ങിയാലും അലസതാ മനോഭാവത്തിനിടവരും. ശത്രുക്കളുടെ ഉപദ്രവം കൂടും. ഭൂമിസംബന്ധമായ തര്‍ക്കത്തിന് പര്യവസാനം ഉണ്ടാകും. ഗൃഹത്തില്‍ ശാന്തതയുണ്ടാകും. ശിവഭജനം.
ചോതി: ചിലപ്പോള്‍ ഒറ്റപ്പെട്ടതായി തോന്നും. സുഹൃത്തിനെ വിശ്വസിച്ചു ചെയ്തകാര്യം പൊളിയും. പുതിയ സുഹൃത്ത്ബന്ധംവഴി നേട്ടമുണ്ടാകും. ഇലക്ട്രോണിക് സാമഗ്രികളുടെ കേടുപാടിനായി പണം ചെലവാകും. പ്രമേഹരോഗികള്‍ക്ക് നന്നല്ല. വേണ്ടപ്പെട്ടവരുടെ രോഗം ഉറക്കം കെടുത്തും. ശിവഭജനം.
വിശാഖം: മനഃസുഖം കുറയും. ചെറുരോഗത്തിനായി പണം ചെലവാക്കും. ആഹാരക്രമം തെറ്റും. ചിലപ്പോള്‍ ഒറ്റപ്പെട്ടതായി തോന്നും. സന്താനത്തിന്റെ ഉന്നതിയില്‍ സന്തോഷിക്കാന്‍ വക. മുന്‍പ് എഴുതിയ പരീക്ഷയില്‍ വിജയിക്കും. ഇണയുമായി ചെറുകലഹം ദോഷഫലത്തെ ഉളവാക്കും. ശാസ്താവിന് എള്ളുതിരി.
അനിഴം: സാമ്പത്തികമുട്ടിന് പരിഹാരം കാണും. ചെറുചികില്‍സക്കായി പണം ചെലവാകും. സുഖകരമല്ലാത്ത സന്ദേശം മനഃക്ലേശത്തിന് വക നല്‍കും. ഇഷ്ടവിവാഹം നടക്കാനാകും. സന്താനത്തിന്റെ പെരുമാറ്റം മനഃസുഖം കുറയ്ക്കും. മത്സരപരീക്ഷക്ക് കഠിനാദ്ധ്വാനം വേണ്ടിവരും. മൃത്യുഞ്ജയഹോമം.
തൃക്കേട്ട: സഹോദരസഹായത്താല്‍ പുതുസംരംഭം തുടങ്ങും. സന്താനത്തിന്റെ കീര്‍ത്തിയില്‍ സന്തോഷിക്കാന്‍ വകനല്‍കും. സ്നേഹിച്ചവരുമായി ചെലുകലഹത്തിനിടവരും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം കിട്ടും. വാഹനം ഓടിക്കുന്നതില്‍ അതീവശ്രദ്ധ. മൃത്യുഞ്ജയഹോമം.
മൂലം: കച്ചവടത്തില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമം വിജയിക്കും. ഭാഗ്യപരീക്ഷണത്തില്‍ ചെറുവിജയം. സിനിമാരംഗത്തുള്ളവര്‍ക്ക് അംഗീകാരം കിട്ടും. മുന്‍പ് എഴുതിയ പരീക്ഷയില്‍ വിജയിക്കും. പിരിഞ്ഞിരുന്ന ഇണകള്‍ ഒന്നാകും. കുറെ പണം കൈയ്യില്‍ വരും. ഹനുമാന്‍സ്വാമിക്ക് പാദവെണ്ണ.
പൂരാടം: സന്താനത്തിന്റെ പ്രവര്‍ത്തനത്തില്‍ സന്തോഷിക്കാന്‍ വകയുണ്ടാകും. പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്ര ഭക്തിപരമാകും. അകന്നിരുന്ന സഹോദരങ്ങളുമായി അടുക്കും. ഭൂമിയില്‍ ക്രയവികയത്തിനുള്ള അവസരം കൂടാം. വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹം സാധിക്കും. ശരവണഭഗവാന് പഞ്ചാമൃതാഭിഷേകം.
ഉത്രാടം: അനാവശ്യമായി ചില കാര്യത്തിലിടപ്പെട്ട് മുതിര്‍ന്നവരുമായി കലഹിക്കും. അയല്‍ക്കാരുടെ സഹായത്താല്‍ ചിലതു ചെയ്തുതീര്‍ക്കും. ഉന്നതരുടെ സഹായം കിട്ടാം. സന്താനത്തിന്റെ ഉന്നതിയില്‍ സന്തോഷിക്കാന്‍ വക. ചിട്ടിക്കുറി തരപ്പെടാം. ഭൂമി വാങ്ങാനാകും. ശ്രീകൃഷ്ണഭഗവാന് തൃക്കൈവെണ്ണ.
തിരുവോണം: പഴയ ഒരാഗ്രഹം സാധിക്കും. അകന്നിരുന്ന ബന്ധുക്കളുമായി അടുക്കും. ചെറുയാത്രകള്‍ സന്തോഷിക്കാന്‍ വകനല്‍കും. ഇലക്ട്രോണിക് സാമഗ്രികള്‍ മാറ്റിവാങ്ങും. ഇഷ്ടവിവാഹത്തിനുള്ള സാധ്യതയേറും. ഭാഗ്യപരീക്ഷണത്തില്‍ ചെറുവിജയം. ഭക്തിപരമായ ചിലതുചെയ്തുതീര്‍ക്കും. മഹവിഷ്ണുവിന് മഞ്ഞവസ്ത്രം.
അവിട്ടം: ഏതുകാര്യത്തിനിറങ്ങിയാലും അലസതാ മനോഭാവം ഉണ്ടാകും. സുഖകരമല്ലാത്ത സന്ദേശത്തിന് പരിഹാരം കാണും. തൊഴില്‍തേടി വീടുവിട്ടുപോകും. വാഹനയാത്രയില്‍ അതീവശ്രദ്ധ വേണ്ടിവരും. ത്വക്ക് രോഗത്തിനാശ്വാസം കിട്ടാം. ഭദ്രകാളിക്ക് നെയ്ദീപം.
ചതയം: ചിലരെ സഹായിച്ചവകയില്‍ സാമ്പത്തികമുട്ടനുഭവപ്പെടാം. പിരിഞ്ഞിരുന്ന ഇണയുമായി അടുക്കും. തര്‍ക്കത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുക. ദൂരെയാത്ര സന്തോഷത്തിന് വക. പുതിയതൊഴില്‍ അഭ്യസിക്കും. വിദേശയാത്രക്കുള്ള ശ്രമം വിജയിക്കും. അസ്ഥിസംബന്ധമായ രോഗത്തിന് ചെലവ്. ശാസ്താവിന് എള്ളുതിരി.
പൂരുരുട്ടാതി: അകന്നിരുന്ന സുഹൃത്തിന്റെ സഹായം കിട്ടും. പിരിമുറുക്കം ഉറക്കം കെടുത്തും. ചിലരെ ഒഴിവാക്കാനുള്ള ശ്രമം വിജയിക്കും. വീടുമാറി താമസിക്കാനായി ശ്രമിക്കും. വാഹനം ഓടിക്കുന്നതില്‍ അതീവശ്രദ്ധ വേണം. വിദേശത്ത് പോകാനുള്ള ആഗ്രഹം സാധിക്കും. ശിവഭജനം.
ഉതൃട്ടാതി: ചിലപ്പോള്‍ ഒറ്റപ്പെട്ടതായി തോന്നും. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവുണ്ടാകും. സ്ത്രീജനത്തിന് അപവാദഭീതിയുണ്ടാകും. അലട്ടുന്നരോഗം ഉറക്കം കെടുത്തും. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ അതീവശ്രദ്ധ വേണ്ടിവരും.ശത്രുസംഹാരാര്‍ച്ചന.
രേവതി: ഏതുകാര്യത്തിനിറങ്ങിയാലും അലസതാ മനോഭാവം കൂടും. സഹോദരീവിവാഹത്തിനുള്ള ശ്രമം വിജയിക്കും. അകന്നിരുന്ന ഇണയുമായി അടുക്കും. പ്രതീക്ഷിക്കാതെ കുറെ സാമ്പത്തിക നഷ്ടത്തിനിടവരും. ഭക്തിപരമായ കാര്യത്തില്‍ തടസമനുഭവപ്പെടാം. മൃത്യുഞ്ജയഹോമം
ആറ്റുകാല്‍ മോഹന്‍ ജ്യോത്സ്യന്‍
Short URL: http://www.janmabhumidaily.com/jnb/?p=7295