വിഷരോഗ ചികിത്സ ജ്യോതിഷത്തില്‍

വിഷരോഗ ചികിത്സയ്ക്ക് ജ്യോതിഷം ഏറെ ഉപകരിക്കുന്നു. ഗൌളിയുടെ ശബ്ദം കേട്ടും രോഗിയുടെ സ്ഥിതിയും പരിണിതഫലവും ഒക്കെ കണക്കാക്കാറുണ്ട്. സ്ഥിത്യാരൂഡം ഇതില്‍ പ്രധാനപ്പെട്ടതാണ്. കറുത്ത വാവ് സമയമോ ഗ്രഹണസമയമോ ആയാലും വിഷം തീണ്ടിയ വ്യക്തി രക്ഷപ്പെടുവാന്‍ സാധ്യത കുറവാണ്.

കടിച്ചത് മൂര്‍ഖനാണോ അണലിയാണോ എന്നൊക്കെ തീര്‍ച്ചപ്പെടുത്താനും വെറുതേ വിഷം തീണ്ടിയെന്നുമുള്ള തോന്നലാണോയെന്നൊക്കെ വിഷവൈദ്യന്മാര്‍ ജ്യോത്സ്യം കൊണ്ടാണ് മനസിലാക്കാറുള്ളത്. കടിച്ച പാമ്പ് ഇര വിഴുങ്ങിയതായിരുന്നുവോ എന്നും ലക്ഷണപ്രകാരം മനസിലാക്കും. ഇര വിഴുങ്ങിയ പാമ്പാണ് കടിച്ചതെങ്കില്‍ ഇരയുടെ മേല്‍ അതുവരെയുള്ള വിഷം ഏല്‍പ്പിച്ചിരിക്കയാല്‍ പിന്നീട് ഉടനെ കടിയേല്‍ക്കുന്ന വ്യക്തിക്ക് വിഷമേല്‍ക്കുന്നതിന്റെ തോത് കുറവായിരിക്കും. ഇത് രോഗി രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗുരുവായൂരപ്പനെ സ്മരിച്ച് ഗരുഡക്കറുത്ത് എന്ന മന്ത്രം ജപിക്കുന്നതും ധന്വന്തരിയേയും ചന്ദ്രനേയും സ്മരിച്ച് എരുക്കിന്റെ ഇല കൊണ്ട് ചൂടുപിടിച്ചുഴിയുകയും വിഷം ശമിക്കുന്നതിന് നല്ലതത്രെ. സൂര്യനെയും ശിവനേയും സ്മരിച്ച് പേരയില പിഴിഞ്ഞ നീര് സേവിക്കുന്നത് വെറ്റില പാമ്പ് വിഷത്തിന് ചികിത്സയത്രെ. മൃതസഞ്ജീവനി ഔഷധം കൈവശമുള്ള ശുക്രനെ സ്മരിച്ച് കരിതെച്ചി നീര് സേവിക്കുന്നത് ഭക്ഷണ വിഷഭക്തിക്ക് പരിഹാരമത്രെ.

പെരിങ്ങോട്ട് ശങ്കരനാരായണന്‍ -

Short URL: http://www.janmabhumidaily.com/jnb/?p=9224Posted by admin on Jul 25 2011. Filed under ASTROLOGY. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*
Copyright @ JANMABHUMI ONLINE 2011