തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചു തലസ്ഥാനത്ത് ഇന്നലെ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. രമേശ് ചെന്നിത്തലക്ക് കെപിസിസി അധ്യക്ഷ സ്ഥാനം പോകുമെന്നത് ഉറപ്പാണെങ്കിലും മന്ത്രി സഥാനത്തിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും എന്ന രമേശിന്റെ ആഗ്രഹം നടക്കില്ലെന്നാണ് സൂചന.ആഭ്യന്തര വകുപ്പ് ഒഴിയാന്‍ തിരുവഞ്ചൂര്‍ സന്നദ്ധനല്ലാത്തതാണ് കാരണം. എ ഗ്രൂപ്പിലെ മറ്റു നേതാക്കള്‍ക്കും ഇതേ നിലപാടാണ് ഉള്ളതെന്ന് അറിയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ രാവിലെ രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ടാണ് തിരുവഞ്ചൂര്‍ തന്റെ [...]
May 18 2013 | |
Read More »
ന്യൂദല്‍ഹി: വാതുവെപ്പുകാര്‍ക്കുവേണ്ടി ഐപിഎല്‍ മത്സരങ്ങള്‍ ഒത്തുകളിച്ച സംഭവത്തിലെ തെളിവുകള്‍തേടി രാജ്യവ്യാപകമായ റെയ്ഡുകള്‍ തുടരുന്നു. മുംബൈയില്‍ നിന്നും ശ്രീശാന്തിന്റെയും സുഹൃത്ത് ജിജു ജനാര്‍ദ്ദനന്റേയും മൊബെയില്‍ ഫോണുകളും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുംബൈക്കു പുറമേ അഹമ്മദാബാദ്, ചെന്നൈ, ദല്‍ഹി,ഹൈദരാബാദ്,കൊല്‍ക്കത്ത എന്നീ നഗരങ്ങളിലും ഇന്നലെ റെയ്ഡ് നടന്നു. അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് കളിക്കാരന്‍ അജിത് ചാന്ദിലയുടെ ഫരീദാബദിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. അറസ്റ്റിലായ മൂന്നുകളിക്കാരും ചണ്ഡീഗഢില്‍ വാതുവെപ്പുകാര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. [...]
May 18 2013 | |
Read More »
ന്യൂദല്‍ഹി: പെന്‍ഷന്‍ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ദേശീയ തൊഴിലാളി കോണ്‍ഫറന്‍സ് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. രാജ്യത്ത് തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും പെന്‍ഷന്‍ നടപ്പാക്കണമെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് അഡ്വ.സി.കെ.സജിനാരായണന്‍ അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി. കോണ്‍ഫറന്‍സില്‍ രൂപീകരിച്ച നാലു സമിതികളിലെന്നായ സാമൂഹ്യ സുരക്ഷിതത്വവും പെന്‍ഷനും സംബന്ധിച്ച സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം ബിഎംഎസിന് ലഭിച്ചു. അഡ്വ.സി.കെ.സജിനാരായണന്‍ ചെയര്‍മാനായ സമിതിയുടെ സെക്രട്ടറി ഇഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ അനില്‍കുമാര്‍ അഗര്‍വാളാണ്. രാജ്യത്തെ എല്ലാ മേഖലകളിലും തൊഴിലെടുക്കുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്ന് സമിതി വിലയിരുത്തി. ഇവര്‍ക്കു പെന്ഷന് [...]
May 18 2013 | |
Read More »
ആലപ്പുഴ: സുവര്‍ണനാരായ കയറിന് വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ കുറയുന്നു. എന്നാല്‍ പാഴ്‌വസ്തുവായി നമ്മള്‍ ഉപേക്ഷിക്കുന്ന ചകിരിച്ചോറിന്റെ കയറ്റുമതി ഗണ്യമായി വര്‍ധിച്ചു. കയര്‍മേഖലയുടെ നവീകരണത്തിനും അടിസ്ഥാനസൗകര്യവികസനത്തിനുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കുമ്പോഴും കയറ്റുമതിയില്‍ കയറിന് തിരിച്ചടി നേരിടുകയാണ്. ആഭ്യന്തരവിപണി ശക്തിപ്പെടുത്തിയില്ലെങ്കില്‍ വന്‍ പ്രതിസന്ധിയായിരിക്കും കയര്‍മേഖല വരുംനാളുകളില്‍ നേരിടുക. ചകിരിച്ചോര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 48.52 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. ചകിരി കയറ്റുമതിയിലും വര്‍ധനവുണ്ടായി. 18 ശതമാനം വര്‍ധനവാണ് ചകിരി കയറ്റുമതിയിലുണ്ടായത്. എന്നാല്‍ കയര്‍ യാണ്‍ കയറ്റുമതിയില്‍ 24 ശതമാനത്തിന്റെ കുറവാണുണ്ടായത്. കയറ്റുപായ, [...]
May 18 2013 | |
Read More »
കോഴിക്കോട്: കണ്ണൂരില്‍ നിന്ന് വന്ന സംഘം രണ്ട് തവണ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ചതായി പറയുന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ നടക്കുന്ന എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്നവരെ സാക്ഷികളായി വിസ്തരിച്ചപ്പോഴാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത്. 2009 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെയുള്ള ആറ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. 2010 നവംബര്‍ 11ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, [...]
May 18 2013 | |
Read More »
മട്ടാഞ്ചേരി: കുടിവെള്ളലഭ്യത ഉറപ്പാക്കല്‍ പാലം ടോള്‍, പഴയകാല പദ്ധതികളെ അവഗണിക്കല്‍ തുടങ്ങി സര്‍ക്കാര്‍ ജനപ്രതിനിധികള്‍ നടത്തുന്ന പശ്ചിമകൊച്ചിയോടുള്ള സമീപനത്തിനെതിരെ കൊച്ചി പുനര്‍നിര്‍മ്മാണ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഗതാഗതം, പകര്‍ച്ച വ്യാധികള്‍, ശുചീകരണം തുടങ്ങിയവയടങ്ങുന്ന വിവിധ വിഷയങ്ങളുന്നയിച്ച് കൊണ്ട് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പശ്ചിമകൊച്ചിയില്‍ ജനകീയ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥനടത്തുന്നു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലയില്‍ 50 ഓളം സ്ഥലങ്ങളില്‍ കവലയോഗങ്ങളും, സ്വീകരണവും നടത്തികൊണ്ടാണ് പ്രചരണജാഥ നടക്കുകയെന്ന് സമിതി ചെയര്‍മാന്‍ കെ.ജെ.പോള്‍, ജനറല്‍ കണ്‍വീനര്‍ കെ.ജെ.ആന്റണി, ട്രഷറര്‍ [...]
May 18 2013 | |
Read More »
ആലുവ: മാര്‍ക്കറ്റിനു സമീപം നാഷണല്‍ ഹൈവേ പാലത്തിനടിയില്‍ കഴിഞ്ഞിരുന്ന നാടോടി കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്ക് ജനസേവ ശിശുഭവനില്‍ അഭയം നല്‍കി. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് റോഡരികിലെ വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിഞ്ഞിരുന്ന അനു(8) അനിത(6) മാധവന്‍(നാല്) എന്നീ കുട്ടികളെ ജസേവ ശിശുഭവനില്‍ എത്തിച്ചത്. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശികളായ മാരിയപ്പ-തിലക എന്നിവരുടെ മക്കളായ ഇവര്‍ ഇതിനുമുമ്പ് കേരളത്തിലെ പലയിടങ്ങളിലും തെരുവുകളിലാണ് കഴിഞ്ഞിരുന്നത്. കുട്ടികളുടെ അച്ഛനായ മാരിയപ്പന്‍ രോഗിയും ജോലി ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്. പഴയ സാധനങ്ങള്‍ പെറുക്കി വിറ്റുകിട്ടുന്ന തുച്ഛമായ [...]
May 18 2013 | |
Read More »
പെരുമ്പാവൂര്‍: സര്‍വ്വ ചരാചരങ്ങള്‍ക്കും ശാന്തിയും സമാധാനവും സര്‍വൈശ്വര്യവും പ്രദാനം ചെയ്യുന്നതിനായി വേദോദ്ധാരകനായ തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ത്രിവേദ ലക്ഷാര്‍ച്ചനയ്ക്ക് നാളെ സമാപനം കുറിക്കും. കഴിഞ്ഞ ഒന്നു മുതല്‍ വേദപണ്ഡിതരുടെയും അഗ്നിഹോത്രികളുടെയും അനുവാദാനുഗ്രഹങ്ങളോടെ ആരംഭം കുറിച്ച പുണ്യകര്‍മ്മമാണ് തിങ്കളാഴ്ച ഉച്ചയോടെ സമാപിക്കുന്നത്. മൂന്ന് തലമുറകളിലേക്ക് ഊര്‍ജം പ്രദാനം ചെയ്യുന്ന രീതിയില്‍ അറിവും ആനന്ദവും അനുഭൂതിയും വളര്‍ത്തുന്നതിനായാണ് ലക്ഷാര്‍ച്ചന നടത്തിവരുന്നത്. വേദമന്ത്രമുഖരിതമായ തൃക്കളത്തൂരിലേക്ക് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിലെ ഒരത്യപൂര്‍വ്വ ചടങ്ങായി നടക്കുന്ന ശ്രീരാമസന്നിധിയിലെ ത്രിവേദ [...]
May 18 2013 | |
Read More »
കൊച്ചി: സമുദ്ര പഠന സര്‍വ്വകലാശാലയുടെ സ്ഥാപക ദിനാചരണവും സ്ഥാപകദിന പ്രഭാഷണവും സര്‍വ്വകലാശാല ഗവേഷണ നയം വിപുലപ്പെടുത്തുന്നതിനായുള്ള ബ്രെയിന്‍സ്റ്റോമിംഗ് സെഷനും പനങ്ങാട് സര്‍വ്വകലാശാല ആസ്ഥാനത്ത് നാളെ (മെയ്-20) നടക്കും. രാവിലെ 9.30ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ. കെ.വി. തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും. എക്സൈസ്-തുറമുഖ മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഡൊമിനിക് പ്രസന്റേഷന്‍, എസ്.ശര്‍മ്മ, ടി.എന്‍.പ്രതാപന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലുള്ള ശുദ്ധജല മത്സ്യ കൃഷി [...]
May 18 2013 | |
Read More »
തിരുവല്ല : സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തി വി.എസ് വീണ്ടും രംഗത്ത്. 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ ജയിച്ചത് താന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണെന്നും ദേവികുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം എന്നെയാണ് ചുമതലപ്പെടുത്തിയതെന്നുമുള്ള വി.എസിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് തന്നെ നിസ്സാരക്കാരനായി കാണാന്‍ കഴിയില്ലെന്ന താക്കീതാണ് . ആദ്യ പ്രോടൈം സ്പീക്കറായിരുന്ന റോസമ്മ പുന്നൂസിന്റെ നൂറാം ജന്മദിനത്തില്‍ കുന്നന്താനം പാമലയിലെ വീട്ടിലെത്തി യ ശേഷം മാധ്യമ പ്രവര്‍ത്തകരോട് [...]
May 18 2013 | |
Read More »