CINEMA

ദിലീപിന്റെ 3ഡി ചിത്രം ‘മാന്ത്രിക താക്കോല്‍’

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന 3ഡി ചിത്രമാണ്‌ മാന്ത്രിക താക്കോല്‍. ദിലീപാണ്‌ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഡോ.വിഘ്നേഷ്‌ എന്ന കഥാപാത്രത്തെയാണ്‌ ദിലീപ്‌ അവതരിപ്പിക്കുന്നത്‌. തികച്ചും വ്യത്യസ്തമായ രൂപഭാവത്തിലാണ്‌ ദിലീപ്‌ മാന്ത്രിക താക്കോലില്‍ പ്രത്യക്ഷപ്പെടുക. അനില്‍ മുഖത്തലയാണ്‌ കഥ രചിച്ചിരിക്കുന്നത്‌. ന്യൂ ടി.വി വിഷ്വല്‍ സൊലൂഷന്റെ ബാനറില്‍ സനല്‍ തോട്ടം ആണ്‌ മാന്ത്രിക താക്കോല്‍ നിര്‍മിക്കുന്നത്‌.

പുണ്യാളന്‍ അഗര്‍ബത്തീസ്‌

ജയസൂര്യ സംവിധായകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ്‌ പുണ്യാളന്‍ അഗര്‍ബത്തീസ്‌. തൃശ്ശൂര്‍ ശൈലിയിലാണ്‌ ജയസൂര്യയുടെ കഥാപാത്രമായ ജോയ്‌ താക്കോല്‍ക്കാരന്‍ ഈ ചിത്രത്തില്‍ സംസാരിക്കുന്നത്‌. രഞ്ജിത്‌ ശങ്കറാണ്‌ സംവിധായകന്‍. രഞ്ജിത്തിന്റെ ഡ്രീം ആന്റ്‌ ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്‌ ശങ്കറും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

മെമ്മറീസ്‌

ജീവിതത്തില്‍ ഒരുപാട്‌ നഷ്ടങ്ങള്‍ നേരിടേണ്ടി വന്ന ഒരു പോലീസ്‌ ഓഫീസറുടെ കഥയാണ്‌ മെമ്മറീസ്‌. പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ്‌ ആണ്‌ ഈ ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്‌. സാം അലക്സ്‌ എന്ന കഥാപാത്രത്തെയാണ്‌ പൃഥ്വിരാജ്‌ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. മേഘ്ന രാജ്‌, മിയ തുടങ്ങിയവരാണ്‌ മെമ്മറീസിലെ നായികമാര്‍. വിജയരാഘവന്‍, സുരേഷ്‌ കൃഷ്ണ, ശ്രീജിത്‌ രവി, മധുപാല്‍, രാഹുല്‍ മാധവ്‌, വി.കെ.ബൈജു, ജിജോയ്‌, ബാലാജി, വനിത, പ്രവീണ, സീമ. ജി.നായര്‍ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. അനന്ത വിഷന്റെ ബാനറില്‍ പി.കെ.മുരളീധരന്‍, [...]

അവിചാരിത

ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ വെള്ളിത്തിരയിലെത്തിയ ടിനി ടോം നായകനാകുന്ന ചിത്രമാണ്‌ അവിചാരിത. ഷാനവാസാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌. ചിത്രത്തിന്‌ വേണ്ടി കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും ഷാനവാസാണ്‌. നായികാ പ്രധാന്യമുള്ള ചിത്രമാണ്‌ അവിചാരിത. ഗര്‍ഭിണിയായ യുവതിയേയും അവളുടെ സ്നേഹിതനേയും ചുറ്റിപ്പറ്റിയാണ്‌ അവിചാരിതയുടെ കഥ മുന്നേറുന്നത്‌. ജ്യോതി കൃഷ്ണയാണ്‌ ചിത്രത്തില്‍ നായിക.

കഥവീട്ടില്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനും

കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കഥവീട്‌. വൈക്കം മുഹമ്മദ്‌ ബഷീര്‍, എം.ടി, മാധവിക്കുട്ടി എന്നിവരുടെ മൂന്ന്‌ ചെറുകഥകളെ ആധാരമാക്കിയാണ്‌ കഥവീട്‌ ഒരുക്കിയിരിക്കുന്നത്‌. ബംഗാളി താരം ഋതുപര്‍ണ സെന്‍ഗുപ്ത ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്‌. ലാല്‍, മനോജ്‌ കെ.ജയന്‍ ,കാവ്യാ മാധവന്‍, മല്ലിക തുടങ്ങിയവരാണ്‌ മറ്റ്‌ താരങ്ങള്‍. ഒഎന്‍വി കുറുപ്പ്‌, സോഹന്‍ലാല്‍ എന്നിവരുടെ വരികള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ എം.ജയചന്ദ്രന്‍. ജോസ്‌ തോമസാണ്‌ കഥവീട്‌ നിര്‍മിച്ചിരിക്കുന്നത്‌.

ഓം ശാന്തി ഓശാനയില്‍ നിവിന്‍ പോളിയും നസൃയയും

നേരം എന്ന ചിത്രത്തിന്‌ ശേഷം നിവിന്‍ പോളിയും നസൃയയും ഒന്നിക്കുന്ന ചിത്രമാണ്‌ ഓം ശാന്തി ഓശാന. പുതുമുഖ സംവിധായകനായ ജൂഡ്‌ ആന്റണി ജോസഫാണ്‌ ഈ ചിത്രം ഒരുക്കുന്നത്‌. നിവിന്‍ പോളിയെ കൂടാതെ അജു വര്‍ഗ്ഗീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലര്‍വാടി ആര്‍ട്സ്‌ ക്ലബ്ബ്‌, സെവന്‍സ്‌, തട്ടത്തിന്‍ മറയത്ത്‌, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ചാപ്റ്റേഴ്സ്‌ എന്നീ ചിത്രങ്ങളിലും നിവിനും അജുവും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ജയമോഹനാണ്‌ ഓം ശാന്തി ഓശാനയുടെ തിരക്കഥ രചിച്ചിരിക്കുന്നത്‌. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ്‌ [...]

കേള്‍ക്കാത്ത നിലവിളികള്‍ കാണാത്ത നിഗൂഢതകള്‍…

ഒരു പൂവിതള്‍ കൊഴിയുന്ന പോലെ ഒരു ജീവിതം അവസാനിക്കുക, അല്ല അവസാനിപ്പിക്കുക, ഭൂമിയില്‍ ബാക്കിയായ ബന്ധങ്ങള്‍ക്ക്‌ വേദന മാത്രം നല്‍കി ഒരു രക്ഷപെടല്‍. സമൂഹത്തിന്‌ നേരെ ഒട്ടനവധി ചോദ്യശരങ്ങള്‍ എയ്തുകൊണ്ടാണ്‌ പലരും മരണമെന്ന പ്രതിഭാസത്തെ ആലിംഗനം ചെയ്യുന്നത്‌. സ്വയം ജീവിതം അവസാനിപ്പിക്കുന്നവര്‍ നിരവധി പേരുണ്ടെങ്കിലും പ്രശസ്തരുടെ മരണമാണ്‌ സമൂഹം എന്നും ചര്‍ച്ച ചെയ്യുക. എന്തുകൊണ്ട്‌ ഈ കടുത്ത തീരുമാനം എന്ന ഉത്തരമില്ലാത്ത ചോദ്യം കാലങ്ങളോളം ജനം ചോദിച്ചുകൊണ്ടിരിക്കും. ഉത്തരങ്ങള്‍ പലതുണ്ടാകും. ഇതില്‍ ശരി ഏതെന്ന്‌ പറയുവാന്‍ യാത്ര [...]

‘ദുരൈസിങ്കം’ കൊച്ചിയില്‍

കൊച്ചി: തമിഴ്‌ സൂപ്പര്‍സ്റ്റാര്‍ സൂര്യ കൊച്ചിയിലെത്തി. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം രണ്ടിന്റെ ട്രെയിലര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ്‌ കൊച്ചിയിലെത്തിയത്‌. ഇന്നലെ ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ അഞ്ച്‌ ട്രെയിലറുകള്‍ പ്രദര്‍ശിപ്പിച്ചു. 2010ല്‍ സൂര്യയെ നായകനാക്കി ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിങ്കത്തിന്റെ രണ്ടാം ഭാഗമാണ്‌ സിങ്കം രണ്ട്‌. ഹരി തന്നെയാണ്‌ സിങ്കം രണ്ടിന്റെയും സംവിധായകന്‍. ദുരൈസിങ്കം എന്ന പോലീസ്‌ ഓഫീസറുടെ വേഷത്തിലെത്തിയ സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു സിങ്കം. ഈ വിജയം തന്നെയാണ്‌ [...]

5 സംവിധായകരും 5 സുന്ദരികളും

അഞ്ച്‌ സംവിധായകര്‍ അണിയിച്ചൊരുക്കിയ അഞ്ച്‌ സുന്ദരികള്‍ ഈ മാസം 14 ന്‌ തിയറ്ററുകളില്‍ എത്തും. 30 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള അഞ്ച്‌ ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമാണ്‌ ഈ ചിത്രം. അമല്‍ നീരദ്‌, അന്‍വര്‍ റഷീദ്‌, ആഷിക്‌ അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ്‌ എന്നീ സംവിധായകരാണ്‌ ഈ സംരംഭത്തിന്‌ പിന്നില്‍. ഓരോ ചിത്രവും വ്യത്യസ്ത കഥയാണ്‌ പറയുന്നത്‌. രഞ്ജിത്തിന്റെ കേരള കഫെയും 10 ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒന്നായിരുന്നു. അഞ്ച്‌ സുന്ദരികളില്‍ അമല്‍ നീരദ്‌ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പേര്‌ കുള്ളന്റെ [...]

ലീനാ പോളിന്റെ ലീലാവിലാസങ്ങള്‍ ബംഗളൂരുവിലും

ബംഗളൂരു: വഞ്ചനക്കേസില്‍ അറസ്റ്റിലായ മലയാളി നടി ലീന മരിയ പോളിന്റെ സുഹൃത്തും കൂട്ടു പ്രതിയുമായ ബാലാജി ബാംഗ്ലൂരില്‍ മാത്രം ഒന്‍പതോളം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ അറിയിച്ചു. ബംഗളൂരു സ്വദേശിയായ ഇയാള്‍ ബാലാജി എന്നും ശേഖര്‍ റെഡ്ഡി എന്നും അറിയപ്പെടുന്ന സുകേഷ്ചന്ദ്രശേഖറാണ്‌. ഇയാള്‍ക്കെതിരെ കോറമംഗല സ്റ്റേഷനില്‍ അഞ്ചും അല്‍സൂരില്‍ രണ്ടും ഹുളിമാവ്‌, കബ്ബന്‍ പാര്‍ക്ക്‌ സ്റ്റേഷനുകളില്‍ ഓരോന്നു വീതവും കേസുകളുണ്ട്‌. പത്തൊന്‍പതാം വയസില്‍ ആദ്യ കുറ്റകൃത്യത്തിനു മധുരയില്‍ ജുവനെയില്‍ ഹോമില്‍ കഴിഞ്ഞ ഇയാള്‍ കോറമംഗലയിലെ ഹുനസമാരനഹള്ളിയിലുള്ള [...]




Copyright @ JANMABHUMI ONLINE 2011