CINEMA NEWS

മധ്യപ്രദേശില്‍ പത്മകുമാര്‍ കണ്ട ഒറീസ

അച്ഛന്റെ പോലീസ്‌ ചിട്ടയില്‍ നോവലുകളും കഥാപുസ്തകങ്ങളുംപോലും നിഷേധിക്കപ്പെട്ട ബാല്യം, പക്ഷേ നിയോഗം തിരുത്തിയെഴുതാനാവില്ല. യാഥാസ്ഥിതികതയുടെ ബന്ധനങ്ങള്‍ക്കിടയിലും അവന്റെ മനസ്‌ ദൃശ്യവിസ്മയങ്ങള്‍ക്കൊപ്പമായിരുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ കണ്ട സിനിമകള്‍ കുഞ്ഞുമനസിലെ കലാകാരന്റെ പ്രതീക്ഷകള്‍ക്ക്‌ ചിറകുമുളപ്പിച്ചു. റേഡിയോ നാടകങ്ങള്‍ ചെയ്തു. മനസിലെ ഭാവനകള്‍ തിരക്കഥയായി വെള്ളിത്തിരയിലെത്തണമെന്ന മോഹവുമായി വീട്ടുകാരറിയാതെ ചെന്നൈയിലേക്ക്‌ വണ്ടികയറി. കോടമ്പാക്കം യാത്രയിലുണ്ടായ പ്രതിസന്ധികള്‍ ഒരു 19 കാരന്റെ നിശ്ചയദാര്‍ഢ്യത്തിന്‌ മുന്നില്‍ വഴിമാറി. ഹരിഹരന്റെ ‘ആരണ്യക’ത്തില്‍ തുടങ്ങിയ ആക്ഷന്‍ ഇന്ന്‌ ‘ഒറീസ’യിലെത്തി നില്‍ക്കുമ്പോള്‍ എം. പത്മകുമാര്‍ എന്ന സംവിധായകന്‍ സഞ്ചരിച്ച [...]

നൂറുതികഞ്ഞ കാനിലെ അതിഥി

കാന്‍ ചലച്ചിത്രോത്സവത്തിന്‌ തിരിതെളിഞ്ഞു. ഈ മാസം 26 വരെ നീണ്ട്‌ നില്‍ക്കുന്ന ആഘോഷത്തിന്റെ രാപ്പകലുകള്‍. ഫ്രാന്‍സിലെ കാന്‍ പട്ടണത്തില്‍ എല്ലാ വര്‍ഷവും മെയ്‌ മാസത്തിലാണ്‌ പത്ത്‌ ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഈ പ്രൗഢഗംഭീരമായ ചലച്ചിത്രമേള അരങ്ങേറുന്നത്‌. ഇത്തവണത്തെ കാന്‍ ചലച്ചിത്ര മേള ഇന്ത്യയെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. കാന്‍ ചലച്ചിത്രോത്സവത്തില്‍ അതിഥി രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യ അഭ്രപാളിയില്‍ വിസ്മയം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്‌ നൂറ്‌ വര്‍ഷം പിന്നിടുന്നു എന്നതാണ്‌ മറ്റൊരു പ്രത്യേകത. ഇത്‌ പരിഗണിച്ചാണ്‌ കാന്‍ ചലച്ചിത്രോത്സവത്തില്‍ [...]

മുംബൈ പോലീസ്‌

ബോബി-സഞ്ജയ്‌ കൂട്ടുകെട്ടില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ അണിയിച്ചൊരുക്കുന്ന ചിത്രമാണ്‌ മുംബൈ പോലീസ്‌. പൃഥ്വിരാജ്‌, ജയസൂര്യ, റഹ്മാന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖം ഹിമ ഡേവിസും അപര്‍ണ നായരുമാണ്‌ നായികമാര്‍. നിസാദ്‌ ഹനീഫയാണ്‌ മുംബൈ പോലീസിന്റെ നിര്‍മാതാവ്‌. സംഗീതം: ഗോപീ സുന്ദര്‍. മുംബൈ പോലീസ്‌ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.

സ്വപ്നസംഗീതവുമായി നിള

വ്യത്യസ്തമായ ഒരു ഓര്‍ക്കസ്ട്രക്ക്‌ തുടക്കമിടുകയാണ്‌ നിള സംഗീത നൃത്തകലാപഠനകേന്ദ്രം. പതിനേഴ്‌ വയസിനുള്ളില്‍ പ്രായമുള്ള കുട്ടികളാണ്‌ സ്വപ്നസംഗീതത്തില്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഗാനങ്ങള്‍ ആലപിക്കുന്നതും. 1994 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ ആലുവ കേന്ദ്രമാക്കിയാണ്‌ ഈ പഠന കേന്ദ്രം ആരംഭിച്ചത്‌. ജീവിതം കലയ്ക്ക്‌ വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന അനില്‍ എന്ന കലാകാരനാണ്‌ ഇതിന്റെ അമരത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. ഓസ്കാര്‍, ഹരിശ്രീ, ബിറ്റേഴ്സ്‌, സെല്ലോ, വേവ്സ്‌ തുടങ്ങി പ്രമുഖ ഗാനമേള ട്രൂപ്പുകളില്‍ വര്‍ഷങ്ങളോളം കീബോര്‍ഡിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. പൊന്നമ്പലം, ദി [...]

പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌ 26ന്‌ തിയേറ്ററുകളില്‍

സാജന്‍ സംവിധാനം ചെയ്യുന്ന പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌ 26ന്‌ തിയേറ്ററുകളിലെത്തും. കൊച്ചു മാവേലി ഫിലിംസിന്റെ ബാനറില്‍ സെല്‍വന്‍ തമലം നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിക്‌, ലാലു അലക്സ്‌, ഗീത, പി.ശ്രീകുമാര്‍, സുകുമാരി, കെപിഎസി ലളിത, സോനാനായര്‍, മേജര്‍ കിഷോര്‍, മാസ്റ്റര്‍ അരുണ്‍, കലാശാല ബാബു, കാതല്‍ ദണ്ഡപതി, നിയാസ്‌, ചെമ്പില്‍ അശോകന്‍, നെല്‍സണ്‍ ശൂരനാട്‌, മജീദ്‌, വി.വി.രാമചന്ദ്രന്‍, അജയ്കുമാര്‍, കലാഭവന്‍ ജിന്റോ, കുളപ്പുള്ളി ലീല, കൊല്ലം തുളസി, ബിനു അടിമാലി, നോബി, സതീഷ്‌ വെട്ടിക്കവല, ജയറാംദാസ്‌, എയര്‍പോട്ട്‌ മധു, സി.ഡി.സുകുമാരന്‍, [...]

ലേഡീസ്‌ ആന്റ്‌ ജന്റില്‍മാന്‍

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം മോഹന്‍ലാല്‍-സിദ്ധിഖ്‌ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്‌ ലേഡീസ്‌ ആന്റ്‌ ജന്റില്‍മാന്‍. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സിദ്ധിഖ്‌ തന്നെയാണ്‌. മീര ജാസ്മിന്‍, മംത മോഹന്‍ദാസ്‌, പത്മപ്രിയ, മിത്ര കുര്യന്‍ തുടങ്ങിയവരാണ്‌ നായികമാര്‍. കേരളത്തിലെ ഐടി മേഖലയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ലേഡീസ്‌ ആന്റ്‌ ജന്റില്‍മാന്‍ ചിത്രീകരിച്ചിരിക്കുന്നത്‌. ചന്ദ്രബോസ്‌ എന്ന കഥാപാത്രത്തെയാണ്‌ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. കൃഷ്‌ ജെ.സത്താര്‍, കലാഭവന്‍ ഷാജോണ്‍, മനോജ്‌.കെ.ജയന്‍, കൃഷ്ണകുമാര്‍, കെ.ബി.ഗണേഷ്കുമാര്‍, ശിവജി ഗുരുവായൂര്‍, ശ്രീലത നമ്പൂതിരി എന്നിവരാണ്‌ മറ്റ്‌ താരങ്ങള്‍. റഫീഖ്‌ അഹമ്മദ്‌, [...]

ഇമ്മാനുവല്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ജോസ്‌ ഒരുക്കുന്ന ഇമ്മാനുവലാണ്‌ ഈ വിഷുക്കാലത്ത്‌ പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്‌. ഇമ്മാനുവല്‍ എന്ന സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്‌ നവാഗതനായ എ.സി.വിജേഷാണ്‌. മമ്മൂട്ടിയുടെ പ്ലേ ഹൗസാണ്‌ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്‌. ജോര്‍ജ്‌ ആണ്‌ ഇമ്മാനുവലിന്റെ നിര്‍മാതാവ്‌. പുതുമുഖം റിനു മാത്യൂസ്‌ നായികാവേഷത്തിലെത്തുന്നു. കേരള പബ്ലിഷിംഗ്‌ ഹൗസ്‌ എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഇമ്മാനുവല്‍, ആ സ്ഥാപനം നഷ്ടത്തിലാകുമ്പോള്‍ പുതിയ ജോലി തേടുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം. ഫഹദ്‌ ഫാസില്‍ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷ്‌, [...]

സൗണ്ട്‌ തോമ

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക്‌ വേണ്ടി രൂപഭാവങ്ങളില്‍ എന്ത്‌ മാറ്റവും വരുത്താന്‍ തയ്യാറാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ദിലീപ്‌ സൗണ്ട്‌ തോമ എന്ന ചിത്രത്തിലൂടെ. പ്ലാപ്പറമ്പില്‍ തോമ യെന്ന മുറിച്ചുണ്ടന്‍ കഥാപാത്രമായി ദിലീപ്‌ എത്തുന്ന ചിത്രത്തില്‍ നമിത പ്രമോദ്‌ നായിക വേഷത്തിലെത്തുന്നു. വൈശാഖ്‌ സംവിധാനം നിര്‍വഹിക്കുന്ന സൗണ്ട്‌ തോമയുടെ കഥയും തിരക്കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്‌ ബെന്നി പി. നായരമ്പലമാണ്‌. മുറിച്ചുണ്ടനും സുന്ദരിയും മനോഹര ശബ്ദത്തിന്‌ ഉടമയുമായ റേഡിയോ ജോക്കിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിലൂടെ അച്ഛനും മക്കളും തമ്മിലുള്ള ആത്മ ബന്ധവും [...]

ആമേനു പിന്നിലെ

സ്വപ്നങ്ങള്‍ കണ്ടുനടന്ന കുട്ടിക്കാലം. അപ്പാപ്പന്റെ കൈപിടിച്ച്‌ നടന്ന്‌ കണ്ടുവളര്‍ന്ന ദൃശ്യങ്ങളും അമ്മാമ്മയുടെ കഥകളിലൂടെ കേട്ടുവളര്‍ന്ന കഥാപാത്രങ്ങളും അവന്റെയുള്ളില്‍ സ്വപ്നക്കൂടൊരുക്കി. ആ സ്വപ്നക്കൂട്ടില്‍നിന്നും വര്‍ണച്ചിറകേറി പറക്കാന്‍ കൊതിച്ചപ്പോള്‍ നാടകം ജീവിതമാക്കിയ അപ്പന്‍ വിലക്കി. ചിറക്‌ മുളക്കുന്നതിന്‌ മുമ്പ്‌ പറന്നാല്‍ കാലിടറി വീഴുമെന്ന ഉപദേശം. ചിറക്‌ മുളച്ച്‌ പാറപ്പറന്നു തുടങ്ങിയപ്പോള്‍ അത്‌ കാണാന്‍ കൊതിച്ച അപ്പന്‍ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞു. നിറങ്ങള്‍ ചാലിച്ച ലോകത്ത്‌ ശബ്ദദൃശ്യവിരുന്നൊരുക്കാനിറങ്ങിയപ്പോള്‍ സ്വപ്നലോകം ചില്ലുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു. വര്‍ണച്ചിറകുകള്‍ വീശി പറക്കാനുള്ള ശ്രമത്തിനിടെ കാറുംകോളും മൂലം കാലിടറി. [...]

ബ്ലാക്ക്‌ ഫോറസ്റ്റ്‌

ജോഷി മാത്യു സംവിധാനം ചെയ്യുന്ന ചിത്രമായ ബ്ലാക്ക്‌ ഫോറസ്റ്റില്‍ മനോജ്‌ കെ.ജയന്‍ പ്രധാന കഥാപാത്രമാകുന്നു. മീരാനന്ദനാണ്‌ നായിക. അശോകന്‍, ബൈജു, കൃഷ്ണപ്രസാദ്‌, ദിനേശ്‌ നായര്‍, കലാഭവന്‍ ഷാജോണ്‍, പ്രിയദര്‍ശന്‍, വിഷ്ണു, സുനീത്ത്‌, മിലന്‍, ആദിആന്‍, അശ്വതി നായര്‍ തുടങ്ങിയവരാണ്‌ ബ്ലാക്ക്‌ ഫോറസ്റ്റിലെ മറ്റു കഥാപാത്രങ്ങളെ ദൃശ്യവല്‍ക്കരിക്കുന്നത്‌.സോമാ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം നിര്‍മിക്കുന്ന ഒരു അവധിക്കാല അഡ്വഞ്ചര്‍ ചിത്രമായ ബ്ലാക്ക്‌ ഫോറസ്റ്റിന്റെ ക്യാമറമാന്‍ സുരേഷ്‌ രാജനാണ്‌. രചന: ജോ-ഗീ, ഗാനരചന: ശ്രീപ്രസാദ്‌ എങ്ങണ്ടിയൂര്‍, സംഗീതം: മോഹന്‍ [...]

Copyright @ JANMABHUMI ONLINE 2011