CINEMA NEWS

എന്റെ ഓര്‍മ്മയില്‍

മനോജ്‌.കെ.ജയന്‍, കലാഭവന്‍ മണി എന്നിവരെ പ്രധാന കഥാ പാത്രങ്ങളാക്കി അനീഷ്‌ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘എന്റെ ഓര്‍മ്മയില്‍’. റെയിന്‍ബോ സിനിമയുടെ ബാനറില്‍ ഷിബു മാവേലി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇനിയയാണ്‌ നായിക. ഷമ്മി തിലകന്‍, ശ്രീജിത്ത്‌ രവി, മനുരാജ്‌, സായ്കുമാര്‍, പി.ശ്രീകുമാര്‍, ഇടവേള ബാബു, മനോജ്‌ നായര്‍, ഗോപു കേശവ്‌, കണ്ണന്‍ പട്ടാമ്പി തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍. തിരക്കഥ: പരിപ്പാട്‌ ഹരിലാല്‍, ഛായാഗ്രഹണം: രാമചന്ദ്രന്‍, ഗാനരചന: സുധാംശു, മധു ആലാപ്പറമ്പ്‌, സംഗീതം:കൈതപ്രം വിശ്വനാഥ്‌, ആലാപനം:മധു ബാലകൃഷ്ണന്‍, [...]

കന്യകാ ടാക്കീസ്‌

മാറുന്ന കാലത്തിനൊപ്പം പിടിച്ചുനില്‍ക്കാനാവാതെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന ഉള്‍നാടന്‍ സിനിമാ തിയറ്ററുകളുടെ ദുരവസ്ഥ പ്രമേയമാക്കി ഒരു മലയാള ചലച്ചിത്രം വരുന്നു; കന്യക ടാക്കീസ്‌. ദേശീയ ചലച്ചിത്ര പുരസ്കാരം ഉള്‍പ്പെടെ അനവധി ദേശീയ-രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ എ പെസ്റ്ററിങ്‌ ജേണിയുടെ സംവിധായകന്‍ കെ.ആര്‍. മനോജാണു ചിത്രം ഒരുക്കുന്നത്‌. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലെന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്‌, നന്ദു, സുധീര്‍ കരമന തുടങ്ങിയവര്‍ അഭിനയിക്കുന്നു. ടൈറ്റില്‍ ലോഞ്ച്‌ തിരുവനന്ത പുരത്തു നടന്ന ചടങ്ങില്‍ [...]

കുട്ടീം കോലും ജനം സ്വീകരിച്ചാല്‍ സംവിധാനം തുടരും

കൊച്ചി: കുട്ടീം കോലും എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കില്‍ ഇനിയും സിനിമ സംവിധാനം ചെയ്യുമെന്ന്‌ ഗിന്നസ്‌ പക്രു. സിനിമ സംവിധാനം ചെയ്യുക എന്നത്‌ ചെറുപ്പം മുതലുളള ഒരു സ്വപ്നമായിരുന്നെന്ന്‌ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഗിന്നസ്‌ പക്രു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കുട്ടീം കോലും . ചെറിയ സംവിധായകന്റെ ബിഗ്‌ ബജറ്റ്‌ ചിത്രം കുട്ടീം കോലും ശനിയാഴ്ച തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തു . കേരളത്തിലെ 60 തീയറ്ററുകളിലാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്‌. ചിത്രത്തില്‍ വലിയ താരനിരതന്നെ [...]

മലയാള സിനിമയില്‍ ഇനി താരങ്ങളുണ്ടാവും സൂപ്പര്‍താരങ്ങളുണ്ടാവില്ല: വിനയന്‍

കോഴിക്കോട്‌: മലയാളസിനിമയില്‍ ഇനി സൂപ്പര്‍താരങ്ങളുടെ അടക്കിവാഴ്ച ഉണ്ടാവില്ലെന്നും ഇനി താരങ്ങള്‍ മാത്രമേയുണ്ടാവുകയുള്ളൂവെന്നാണ്‌ പുതിയ പ്രവണതകള്‍ തെളിയിക്കുന്നതെന്നും സംവിധായകന്‍ വിനയന്‍ പറഞ്ഞു. കോഴിക്കോട്‌ പ്രസ്ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ ഇന്‍ഡസ്ട്രിയെ മൊത്തം നിയന്ത്രിക്കുന്ന സൂപ്പര്‍താരങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. സൂപ്പര്‍ താരങ്ങള്‍ പടയാളികളെവെച്ച്‌ നടത്തുന്ന ആധിപത്യം ഇനി ഉണ്ടാവില്ല. 4 വര്‍ഷം പട്ടിണിക്കിടും എന്ന്‌ പറഞ്ഞവരുടെ സിനിമകള്‍ സാമ്പത്തികമായി തകരുകയും നാല്‌ വര്‍ഷത്തെ പണം ഒരു സിനിമകൊണ്ടു ഉണ്ടാവുകയും ചെയ്തതാണ്‌ ഡ്രാക്കുള എന്ന സിനിമയുടെ വിജയം അദ്ദേഹം പറഞ്ഞു. [...]

സംസ്കൃതി: പുതിയ താരോദയം

നിനച്ചിരിക്കാതെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ അദ്ഭുതത്തിലാണ്‌ സംസ്കൃതി എന്ന ഒന്‍പതാം ക്ലാസ്സുകാരി. മണിയന്‍ പിള്ള രാജു നിര്‍മിച്ച്‌, രഞ്ജിത്‌ സംവിധാനം ചെയ്ത്‌, മണിയന്‍പിള്ളയുടെ മകന്‍ നിരഞ്ജന്‍ ആദ്യമായി അഭിനയിച്ച ബ്ലാക്‌ ബട്ടര്‍ഫ്ലൈസ്‌ എന്ന സിനിമയിലൂടെ ശ്രദ്ധേയയായിക്കഴിഞ്ഞു സംസ്കൃതി. സംസ്കൃതിക്ക്‌ ഇപ്പോള്‍ ഓഫറുകള്‍ ഏറി വരികയാണ്‌. അതും അന്യഭാഷാ ചിത്രങ്ങളില്‍നിന്ന്‌. തമിഴ്‌-തെലുങ്ക്‌ സിനിമകള്‍ ഓരോന്ന്‌ തയ്യാറായിക്കൊണ്ടിരിക്കുന്നു. തെലുങ്കില്‍ വി.ഐ.ആനന്ദ്‌ സംവിധാനം ചെയ്ത്‌ മാധവ്‌ വല്ലോരു നായകനായ ചിത്രത്തില്‍ നായികയാണ്‌ സംസ്കൃതി. അടുത്തുതന്നെ ചിത്രം റിലീസ്‌ ചെയ്യും. [...]

അടുത്ത ചിത്രത്തില്‍ ആമിര്‍ഖാന്‍ പുതിയ രൂപത്തില്‍

ആമിര്‍ഖാന്റെ പുതിയ ചിത്രത്തെക്കുറിച്ച് നിറയെ അഭ്യൂഹങ്ങളാണ്. ചില റിപ്പോര്‍ട്ടുകളെ വിശ്വസിക്കാമെങ്കില്‍ പുതിയ ചിത്രത്തിലെ നായകനും നായികയും ആമിര്‍ തന്നെയാകും സിന്ദഗി മുസ്‌കുരായെ എന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും അദ്ദേഹം പ്രത്യക്ഷപ്പെടുക. ഒന്ന് നായകന്‍, മറ്റൊന്ന് നായിക വ്യത്യസ്തമായ നിരവധി റോളുകള്‍ക്കുശേഷമുള്ള ഈ ഇരട്ടവേഷം ആരാധകരെ വിസ്മയിപ്പിക്കുമെന്നാണ് സൂചന. ഇത് ആസ്വദിക്കാനുറച്ചാണ് ആമിര്‍.

രാജസേനന്‍ ചിത്രത്തില്‍ മധു പ്രധാന വേഷത്തില്‍

മലയാള സിനിമയിലെ രണ്ട്‌ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ഒന്നിക്കുന്നു. സംവിധായകന്‍ രാജസേനനും പത്മശ്രീ പുരസ്കാരം ലഭിച്ച മധുവും. രാജസേനന്റെ മുപ്പത്തിയഞ്ചാമത്തെ ചിത്രമായ ’72 മോഡലി’ല്‍ മധു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുവരും ആദ്യമായാണ്‌ ഒന്നിക്കുന്നത്‌. നര്‍മപ്രാധാന്യമുള്ള വേഷത്തിലാണ്‌ മധു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഹാസ്യം വഴങ്ങുമെന്ന്‌ തെളിയിച്ച നടനാണ്‌ മധു. സിംഹവാലന്‍ മേനോനിലും മറ്റും പ്രേക്ഷകര്‍ക്ക്‌ മധുവിന്റെ ഹാസ്യ വേഷം കാണാന്‍ കഴിഞ്ഞു. സ്വയം സംവിധാനംചെയ്ത ചിത്രങ്ങളായ മാന്യശ്രീ വിശ്വാമിത്രനിലും ഒരു യുഗസന്ധ്യയിലും പ്രേക്ഷകരെ ഗൗരവമുള്ള തമാശയിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു മധു. [...]

റാസ്പ്പുടിന്‍

വിനയ്‌ ഫോര്‍ട്ട്‌, അജു വര്‍ഗീസ്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിനു ജി. ദാനിയല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ റാസ്പ്പുടിന്‍. ബ്ലുമൂണിന്റെ ബാനറില്‍ ഇ. പി.വര്‍ഗീസ്‌ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനാഥ്‌ ഭാസി, ജോയ്‌ മാത്യു, നന്ദു, സുനില്‍ സുഖദ, വന്ദന, അര്‍ച്ചനാ ഗുപ്ത, ലീന മറിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമറ: ഹരി നായര്‍, സംഗീതം: റോബി ഏബ്രഹാം, കല: നാഥന്‍ മണ്ണൂര്‍, മേക്കപ്പ്‌ : രാജേഷ്‌ നെന്മാറ, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, [...]

അരികില്‍ ഒരാള്‍

ഇന്ദ്രജിത്ത്‌, നിവിന്‍ പോളി, രമ്യാ നമ്പീശന്‍ എന്നിവര്‍ കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ അരികില്‍ ഒരാള്‍. മെയില്‍ സ്റ്റോണ്‍ സിനിമാസിന്റെ ബാനറില്‍ ആഷിക്‌ ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്കൈമള്‍ നിര്‍വഹിക്കുന്നു. പ്രതാപ്‌ പോത്തന്‍, ലെന, ശ്രിന്റാ എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. റഫീക്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ ഗോപി സുന്ദര്‍ ആണ്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്രീകുമാര്‍ എ. ഡി., കലാ : ജ്യോതിഷ്‌, മേക്കപ്പ്‌ : രഞ്ജിത്ത്‌ [...]

ഇഎംഎസ്സും പെണ്‍കുട്ടിയും

ഇഎംഎസും പെണ്‍കുട്ടിയും റിലീസിന്‌ ഒരുങ്ങുന്നു. പ്രശസ്തകഥാകൃത്ത്‌ ബെന്യാമിന്റെ ഇഎംഎസും പെണ്‍കുട്ടിയും എന്ന കഥയെ ആസ്പദമാക്കി റഫീഖ്‌ റാവുത്തര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ക്രിസ്‌ സിനിമാ ബാനറില്‍ സന്തോഷ്‌ ഓട്ടപ്പള്ളിയാണ്‌. ശ്രീനിവാസന്‍, നരേന്‍, ഇന്നസെന്റ്‌, തമ്പി ആന്റണി എന്നിവര്‍ക്കൊപ്പം തമിഴ്‌ നടന്‍മാരായ കരുണാസ്‌, ശരവണന്‍ എന്നിവരും അഭിനയിക്കുന്നു. കനിഹ, ഗീത, എന്നിവര്‍ക്കൊപ്പം കഥയുടെ ഗതിമാറ്റുന്ന നിര്‍ണായക വേഷത്തില്‍ അഭിനയിക്കുന്നത്‌ അമേരിക്കയില്‍നിന്നുള്ള തിയറ്റര്‍ വിദ്യാര്‍ഥിനി സാക്ഷ ശ്രീദേവി കുമാറാണ്‌. ഇളയരാജ എഴുതി സംവിധാനംചെയ്ത രണ്ടു തമിഴ്പാട്ടുകളും റഫീക്ക്‌ അഹമ്മദ്‌ [...]

Copyright @ JANMABHUMI ONLINE 2011