അനാഥാലയവും സംഗീതവും തമ്മിലെത്രയകലമു ണ്ടെന്നാര്‍ക്കു പറയാം. ദാരിദ്ര്യവും രോഗങ്ങളും വേട്ടയാടുമ്പോള്‍ ജീവിതത്തില്‍ സംഗീതത്തിന്റെ സപ്ത സ്വരങ്ങള്‍ക്കെങ്ങനെ ഈണം തെറ്റാതെ താളം പിടിക്കാന്‍ പറ്റും. സംഗീതം സ്വരങ്ങളുടെ ആരോഹണവും അവരോഹണവും ചേര്‍ന്നതാകുമ്പോള്‍, അതു ദിവ്യ സംഗീതമാകുമ്പോള്‍ ഇതെല്ലാം സാധ്യമാകും. ആശ്രമത്തിലെ ഭജനപ്പുരയില്‍ മൂളിയ പാട്ടില്‍ കസ്തൂരിയുണ്ടെന്നു കണ്ടെത്തിയതു അര്‍ജ്ജുനനിലെ സംഗീത സവ്യസാചിയുടെ വെളിപ്പെടലായിരുന്നു. കൊച്ചി അമരാവതിയിലെ കൊച്ചു കുഞ്ഞിന്റെയും പാര്‍വതിയുടെയും 14-ാമത്തെ മകനായി അര്‍ജ്ജുനന്‍ പിറന്നു. അതിനകം ഒമ്പതു സഹോദരങ്ങള്‍ പലവിധ രോഗങ്ങളാല്‍ ഈ ലോകത്തുനിന്നും വിടപറഞ്ഞിരുന്നു. ദാരിദ്ര്യം [...]
Apr 14 2013 | |
Read More »
‘റെഡ് വൈന്‍’, ‘ഇതെന്റെ രക്തമാണ്’. 11വര്‍ഷം സിനിമയോടൊപ്പം നടന്ന സലാം ബാപ്പു പ്രേക്ഷകനുമുന്നില്‍ റെഡ് വൈനുമായെത്തുമ്പോള്‍ ആ വാക്കുക അര്‍ത്ഥവത്താവുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ രതീഷ് വാസുദേവനും നാടകപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ അനൂപും ഓട്ടോ മൊബെയില്‍ കമ്പനിയില്‍ എക്സിക്യൂട്ടീവായ രമേശും. ഈ മൂവരുടെയും ജീവിതത്തിലേക്ക് സലാംബാപ്പുവിന്റെ ക്യാമറ തിരിയുമ്പോള്‍ സൗഹൃദത്തിന്റെ, പ്രണയത്തിന്റെ വിപ്ലവത്തിന്റെ ആഴവും സങ്കീര്‍ണതയും ചിത്രം പ്രേക്ഷകരിലെത്തിക്കുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച രതീഷ് വാസുദേവനും ഫഹദ് ഫാസില്‍ അവതരിപ്പിച്ച അനൂപും ആസിഫ് അലി അവതരിപ്പിച്ച രമേശുമെല്ലാം പ്രേക്ഷകമനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളായി [...]
Mar 31 2013 | |
Read More »
വിശ്വപ്രസിദ്ധ നാടകകൃത്തും എഴുത്തുകാരനുമായ വില്യം ഷെക്സ്പിയര്‍ പറഞ്ഞിട്ടുണ്ട്, മ്യൂസിക് ഈസ് ദി ഫുഡ് ഓഫ് ലൗ എന്ന്. സംഗീതത്തേയും സ്നേഹത്തേയും ഇത്രയേറെ മനോഹരമായി സംയോജിപ്പിച്ചുകൊണ്ടുളള ഉദ്ധരിണി വേറെയില്ലെന്ന് തന്നെ പറയാം. ഷേക്സ്പിയര്‍ പണ്ടു പറഞ്ഞ ആ സത്യത്തിന്റെ വഴിത്താരയിലൂടെ യാത്രചെയ്ത അമല്‍രവീന്ദ്രന്‍ എന്ന യുവസംഗീതപ്രതിഭ സംഗീതത്തേയും സ്നേഹത്തേയും കോര്‍ത്തിണക്കുന്നു. തന്റെ വരികളിലൂടെയും ഈണങ്ങളിലൂടെയും. സംഗീതത്തിന്റെ അനന്തവിശാല ലോകത്ത് അമല്‍രവീന്ദ്രന്‍ ചുവടുവെച്ചുതുടങ്ങിയിട്ടേയുള്ളു. എന്നാല്‍ കാലം അടയാളപ്പെടുത്തുമെന്ന് നിസ്സംശയം പറയാവുന്ന ചുവടുവെപ്പുകളാണ് ആരംഭത്തില്‍തന്നെ അമല്‍രവീന്ദ്രന്റെതായിട്ടുള്ളത്. മലയാളിയെങ്കിലും അമല്‍രവീന്ദ്രന്‍ സംഗീതരംഗത്ത് ഹരിശ്രീ [...]
Mar 31 2013 | |
Read More »
പഴമയുടെ ശീലുകള്‍ മലയാളികള്‍ ഏറ്റുപാടുവാന്‍ തുടങ്ങുന്നു. പഴയ നാടകഗാനങ്ങള്‍ എന്നും മനസ്സില്‍ താലോലിച്ചിരുന്ന മലയാളികള്‍ക്കായി എം.ജയചന്ദ്രന്‍ അങ്ങനെ ഒരു പാട്ട് ചിട്ടപ്പെടുത്തി. മലയാള സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ജെ.സി.ഡാനിയേലിന്റെ ജീവിതകഥ പറയുന്ന ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തില്‍ “കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ പാട്ട് മൂളി വന്നു” എന്ന റഫീക്ക് അഹമ്മദിന്റെ വരികള്‍ മലയാളികളെ വീണ്ടും പഴമയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ്തന്നെ സൂപ്പര്‍ഹിറ്റായ ഈ ഗാനം പാടി വൈക്കം വിജയലക്ഷ്മി എന്ന പാട്ടുകാരിയും മലയാളിയുടെ മനസ്സില്‍ ഇടം പിടിക്കുകയാണ്. [...]
Feb 17 2013 | |
Read More »