ALAPUZHA

ചേര്‍ത്തലയില്‍ റെയില്‍വേ ട്രാക്ക്മെഷീന്‍ പാളം തെറ്റി

ചേര്‍ത്തല: ചേര്‍ത്തലയില്‍ റെയില്‍വേ ട്രാക്ക്മെഷീന്‍ പാളം തെറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 3.40-തിനാണ്‌ സംഭവം. റെയില്‍വേ പാളത്തില്‍ മെറ്റല്‍ അരിച്ച്‌ ഇടുന്ന ബിസിഎം എന്ന മെഷീനാണ്‌ പാളം തെറ്റിയത്‌. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ്‌ അപകടം. പാളം പണിനടക്കുന്ന മാരാരിക്കുളം ഭാഗത്തേക്ക്‌ മെഷീന്‍ കൊണ്ടുപോകുന്നവഴി സ്റ്റേഷനു തെക്കു ഭാഗത്തായിരുന്നു അപകടം. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ സിസ്റ്റത്തിന്റെ കേബിളുകളും പോട്ടിച്ചാണ്‌ ബിസിഎം മെഷീന്‍ നിന്നത്‌. ഇതോടെ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനിലെ സിഗ്നനലുകള്‍ തകരാറിലായി. എറണാകുളത്തു നിന്നും [...]

Copyright @ JANMABHUMI ONLINE 2011