മട്ടാഞ്ചേരി: കുടിവെള്ളലഭ്യത ഉറപ്പാക്കല്‍ പാലം ടോള്‍, പഴയകാല പദ്ധതികളെ അവഗണിക്കല്‍ തുടങ്ങി സര്‍ക്കാര്‍ ജനപ്രതിനിധികള്‍ നടത്തുന്ന പശ്ചിമകൊച്ചിയോടുള്ള സമീപനത്തിനെതിരെ കൊച്ചി പുനര്‍നിര്‍മ്മാണ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഗതാഗതം, പകര്‍ച്ച വ്യാധികള്‍, ശുചീകരണം തുടങ്ങിയവയടങ്ങുന്ന വിവിധ വിഷയങ്ങളുന്നയിച്ച് കൊണ്ട് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പശ്ചിമകൊച്ചിയില്‍ ജനകീയ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥനടത്തുന്നു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലയില്‍ 50 ഓളം സ്ഥലങ്ങളില്‍ കവലയോഗങ്ങളും, സ്വീകരണവും നടത്തികൊണ്ടാണ് പ്രചരണജാഥ നടക്കുകയെന്ന് സമിതി ചെയര്‍മാന്‍ കെ.ജെ.പോള്‍, ജനറല്‍ കണ്‍വീനര്‍ കെ.ജെ.ആന്റണി, ട്രഷറര്‍ [...]
May 18 2013 | |
Read More »
ആലുവ: മാര്‍ക്കറ്റിനു സമീപം നാഷണല്‍ ഹൈവേ പാലത്തിനടിയില്‍ കഴിഞ്ഞിരുന്ന നാടോടി കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്ക് ജനസേവ ശിശുഭവനില്‍ അഭയം നല്‍കി. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് റോഡരികിലെ വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിഞ്ഞിരുന്ന അനു(8) അനിത(6) മാധവന്‍(നാല്) എന്നീ കുട്ടികളെ ജസേവ ശിശുഭവനില്‍ എത്തിച്ചത്. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശികളായ മാരിയപ്പ-തിലക എന്നിവരുടെ മക്കളായ ഇവര്‍ ഇതിനുമുമ്പ് കേരളത്തിലെ പലയിടങ്ങളിലും തെരുവുകളിലാണ് കഴിഞ്ഞിരുന്നത്. കുട്ടികളുടെ അച്ഛനായ മാരിയപ്പന്‍ രോഗിയും ജോലി ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്. പഴയ സാധനങ്ങള്‍ പെറുക്കി വിറ്റുകിട്ടുന്ന തുച്ഛമായ [...]
May 18 2013 | |
Read More »
പെരുമ്പാവൂര്‍: സര്‍വ്വ ചരാചരങ്ങള്‍ക്കും ശാന്തിയും സമാധാനവും സര്‍വൈശ്വര്യവും പ്രദാനം ചെയ്യുന്നതിനായി വേദോദ്ധാരകനായ തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ത്രിവേദ ലക്ഷാര്‍ച്ചനയ്ക്ക് നാളെ സമാപനം കുറിക്കും. കഴിഞ്ഞ ഒന്നു മുതല്‍ വേദപണ്ഡിതരുടെയും അഗ്നിഹോത്രികളുടെയും അനുവാദാനുഗ്രഹങ്ങളോടെ ആരംഭം കുറിച്ച പുണ്യകര്‍മ്മമാണ് തിങ്കളാഴ്ച ഉച്ചയോടെ സമാപിക്കുന്നത്. മൂന്ന് തലമുറകളിലേക്ക് ഊര്‍ജം പ്രദാനം ചെയ്യുന്ന രീതിയില്‍ അറിവും ആനന്ദവും അനുഭൂതിയും വളര്‍ത്തുന്നതിനായാണ് ലക്ഷാര്‍ച്ചന നടത്തിവരുന്നത്. വേദമന്ത്രമുഖരിതമായ തൃക്കളത്തൂരിലേക്ക് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിലെ ഒരത്യപൂര്‍വ്വ ചടങ്ങായി നടക്കുന്ന ശ്രീരാമസന്നിധിയിലെ ത്രിവേദ [...]
May 18 2013 | |
Read More »
കൊച്ചി: സമുദ്ര പഠന സര്‍വ്വകലാശാലയുടെ സ്ഥാപക ദിനാചരണവും സ്ഥാപകദിന പ്രഭാഷണവും സര്‍വ്വകലാശാല ഗവേഷണ നയം വിപുലപ്പെടുത്തുന്നതിനായുള്ള ബ്രെയിന്‍സ്റ്റോമിംഗ് സെഷനും പനങ്ങാട് സര്‍വ്വകലാശാല ആസ്ഥാനത്ത് നാളെ (മെയ്-20) നടക്കും. രാവിലെ 9.30ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ. കെ.വി. തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും. എക്സൈസ്-തുറമുഖ മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഡൊമിനിക് പ്രസന്റേഷന്‍, എസ്.ശര്‍മ്മ, ടി.എന്‍.പ്രതാപന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലുള്ള ശുദ്ധജല മത്സ്യ കൃഷി [...]
May 18 2013 | |
Read More »
വടവുകോട്: വടവുകോട് ബ്ലോക്കിലെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ബ്ലോക്ക് തല യോഗം വടവുകോട് പബ്ലിക്ക് ഹെല്‍ത്ത് സെന്ററില്‍ നടന്നു. എല്ലാ പഞ്ചായത്തുകളിലും ഹെല്‍ത്ത് പ്രമോഷന്‍ ടീം ബോധവത്ക്കരണ പരിപാടികള്‍ നടത്തും. മഴക്കാല രോഗങ്ങളെയും പകര്‍ച്ച വ്യാധികളേയും തടയുന്നതിനും നിയന്ത്രിക്കുന്നതിനും വിപുലമായ കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അയ്യപ്പന്‍കുട്ടി പറഞ്ഞു. കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങള്‍ ചൂണ്ടിക്കാട്ടി വാട്ടര്‍ അതോറിട്ടിക്ക് നിര്‍ദ്ദേശം നല്കുമെന്നും ജല ശുദ്ധീകരണ മെച്ചപ്പെടുത്താന്‍ ക്ലോറിനേഷന്‍ [...]
May 17 2013 | |
Read More »
കൊച്ചി: കുഞ്ഞുങ്ങളിലെ അതിസാരത്തിന് കാരണമാകുന്ന റോട്ടാ വൈറസിനെ തടയാന്‍ ഇന്ത്യയില്‍ വികസിപ്പിച്ചു നിര്‍മിച്ച പുതിയ വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണവും വിജയകരമായതായി ബയോടെക്്‌നോളജി വകുപ്പ് അറിയിച്ചു. ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത റോട്ടാവാക് എന്ന വാക്‌സിന് ലൈസന്‍സ് ലഭ്യമായാല്‍ ഓരോ വര്‍ഷവും രാജ്യത്തെ ദാരിദ്ര്യമേഖലകളില്‍ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ.കെ.വിജയരാഘവന്‍ പറഞ്ഞു. ഒരു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ ശൈശവ അതിസാരം ബാധിച്ച് വര്‍ഷംതോറും ഇന്ത്യയില്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഡ്രഗ്ഡ് കണ്‍ട്രോളര്‍ ജനറല്‍ [...]
May 17 2013 | |
Read More »
പള്ളുരുത്തി: വെണ്ടുരുത്തി വിക്രാന്ത് പാലത്തില്‍ മണ്ണുമാന്തിക്കപ്പല്‍ ഇടിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞതിന് വിരുദ്ധമായി ചീഫ് എഞ്ചിനീയര്‍ നിലപാട് സ്വീകരിക്കുന്നത് പോലീസിന് തലവേദനയാകുന്നു. പാലത്തില്‍ കപ്പലിടിച്ച സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ മന്ത്രി നിയമപരമായ എല്ലാ വഴിയും ആരാഞ്ഞശേഷം കപ്പല്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കപ്പല്‍ കമ്പനിക്കെതിരെ ഹാര്‍ബര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇന്നുവരെ കപ്പല്‍ കമ്പനിക്കെതിരെ പരാതി നല്‍കുവാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. ഇതുമൂലം പോലീസ് പുലിവാല്‍ പിടിച്ച [...]
May 16 2013 | |
Read More »
പെരുമ്പാവൂര്‍: വ്യാപാരസ്ഥാപനങ്ങള്‍ അഗ്നിബാധയില്‍ കത്തിനശിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന പെരുമ്പാവൂരില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ കത്തിനശിച്ചു. എഎം റോഡില്‍ സാന്‍ജോ ആശുപത്രിക്ക് എതിര്‍വശത്തുള്ള മാടപ്പറമ്പില്‍ സ്‌ക്വയറില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ പെയിന്റ്‌സ് എന്ന സ്ഥാപനവും ജനറല്‍ ഇലക്ട്രിക്കല്‍സ് എന്ന കടയുമാണ് കത്തിനശിച്ചത്. വെളുപ്പിന് നാലരയോടെയുണ്ടായ സംഭവത്തില്‍ രണ്ട് സ്ഥാപനങ്ങളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. പെയിന്റ് കടയില്‍ ഒരു കോടിയുടെയും ഇലക്ട്രിക്കല്‍ കടയില്‍ 45 ലക്ഷത്തില്‍പ്പരം രൂപയുടെയും നഷ്ടം സംഭവിച്ചതായി ഉടമസ്ഥര്‍ പറയുന്നു. മഞ്ഞപ്പെട്ടി അമ്പാടന്‍ സുബൈര്‍, വല്ലം അമ്പാടന്‍ അബ്ദുള്‍ [...]
May 16 2013 | |
Read More »
തൃപ്പൂണിത്തുറ: ആധാര്‍ നമ്പറും ദേശസാല്‍കൃത ബാങ്ക് അക്കൗണ്ടും അതാത് ഗ്യാസ് വിതരണ ഏജന്‍സികളില്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി എല്‍പിജി സബ്‌സിഡി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം സാധാരണക്കാരായ ഉപഭോക്താക്കളുടെ ആശങ്ക അവസാനിപ്പിക്കുന്നില്ല. സഹകരണബാങ്കുകള്‍ വഴി സബ്‌സിഡി നല്‍കില്ലെന്നുള്ള സര്‍ക്കാര്‍ തീരുമാനവും ദേശസാല്‍കൃത ബാങ്ക് ശാഖകളിലെ അക്കൗണ്ട് മാത്രമേ സ്വീകാര്യമാകൂവെന്ന നിര്‍ബന്ധവും എല്‍പിജി ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും. ദേശസാല്‍കൃത ബാങ്ക് ശാഖകളില്ലാത്ത ഗ്രാമീണ മേഖലകളും ആധാര്‍ കാര്‍ഡ് ഇനിയും ലഭിക്കാത്തവരും ജില്ലയിലുണ്ട്. ദേശസാല്‍കൃതബാങ്ക് ശാഖകള്‍ തീരെ കുറവായ പഞ്ചായത്ത് [...]
May 16 2013 | |
Read More »
കൊച്ചി: സ്വര്‍ണ്ണ ഇറക്കുമതി തട്ടിപ്പ് കേസില്‍ രണ്ട് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. കാക്കനാട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ രാജേഷ് എക്സ്പോര്‍ട്സിന്റെ കയറ്റിറക്കുമതി വിഭാഗം മാനേജര്‍ ഹരീഷ് ബാബു, ജനറല്‍ മാനേജര്‍ വിജു എബ്രഹാം എന്നിവരാണ് പിടിയിലായത്. സാമ്പത്തിക കുറ്റങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.നികുതി ഇല്ലാതെ സെസ് വഴി ഇറക്കുമതി ചെയ്ത സ്വര്‍ണ്ണക്കട്ടികള്‍ ആഭരണങ്ങളാക്കി അതേപടി തിരിച്ചയക്കാതെ കര്‍ണ്ണാടകയില്‍ ശുഭ് എന്ന പേരിലുള്ള സ്വന്തം [...]
May 15 2013 | |
Read More »