KANNUR

അനധികൃത മണലൂറ്റും മാലിന്യ നിക്ഷേപവും പഴയങ്ങാടി പുഴയില്‍ മത്സ്യസമ്പത്ത്‌ കുറയുന്നു; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

പഴയങ്ങാടി: ഒരുകാലത്ത്‌ മത്സ്യസമ്പത്തിന്‌ പേരുകേട്ട പുഴയായ പഴയങ്ങാടി പുഴയില്‍ മത്സ്യങ്ങള്‍ കുറയുന്നു. ഇത്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. കാലവ്യതിയാനമില്ലാതെ എന്നും ജലസംഋദ്ധിയോടെ ഒഴുകുന്ന പുഴയില്‍ ചെമ്മീന്‍, ഏട്ട, നേങ്ങോല്‍, മലാന്‍, ഞണ്ടുകള്‍ വിവിധയിനം നാടന്‍ മത്സ്യങ്ങള്‍ എന്നിവ സംഋദ്ധമായിരുന്നു. എന്നാലിന്ന്‌ പലയിനം മത്സ്യങ്ങള്‍ക്കും വംശനാശം സംഭവിച്ചുകഴിഞ്ഞു. അമിതമായ മണലൂറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമാണ്‌ ഈ ദുരവസ്ഥയ്ക്ക്‌ കാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കള്ളന്‍കീരന്‍, ചൂട്ടാച്ചി, കണ്ണിച്ചാന്‍, മാലത്തീന്‍, പുല്ലന്‍മീന്‍, കാലന്‍ ചെമ്മീന്‍, വാലത്താല്‍, കണ്ണന്‍ മത്സ്യം എന്നിവയെ മഷിയിട്ട്‌ നോക്കിയാല്‍ പോലും [...]

സ്വാമി വിവേകാനന്ദന്‍ രാഷ്ട്രഭക്തിയുടെ മൂര്‍ത്തീഭാവം: മന്ത്രി കെ.പി. മോഹനന്‍

പാനൂറ്‍: സ്വാമി വിവേകാനന്ദന്‍ വിവേകത്തിണ്റ്റെയും രാഷ്ട്രഭക്തിയുടെയും മൂര്‍ത്തീഭാവമാണെന്ന്‌ കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. വിവേകാനന്ദണ്റ്റെ ൧൫൦-ാം ജയന്തി ആഘോഷത്തിണ്റ്റെ ഭാഗമായി വടക്കെ പൊയിലൂറ്‍ ഈസ്റ്റ്‌ എല്‍പി സ്കൂളില്‍ തൃപ്പങ്ങോട്ടൂറ്‍ പഞ്ചായത്ത്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്‌ മുഴുവന്‍ വെളിച്ചം നല്‍കിയ വിവേകികളില്‍ ഒന്നാം നിരയില്‍ സ്ഥാനം പിടിച്ച വ്യക്തിത്വമായിരുന്നു വിവേകാനന്ദണ്റ്റേത്‌. സ്വാമി വിവേകാനന്ദണ്റ്റെ സ്മരണകള്‍ നിലനിര്‍ത്താനും മറ്റുമായി നടത്തുന്ന ഇത്തരം ആഘോഷങ്ങള്‍ക്ക്‌ സര്‍വ്വപിന്തുണയും നല്‍കുന്നതായും മന്ത്രി പറഞ്ഞു. തൃപ്പങ്ങോട്ടൂറ്‍ ഗ്രാമപഞ്ചായത്ത്‌ അംഗം ടി.പി.കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത [...]

കപ്പച്ചേരി സജിയുടെ മരണം; എസ്‌ഐക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണം: ബിജെപി

പയ്യന്നൂറ്‍: ബൈക്കില്‍ യാത്രചെയ്യവേ പോലീസ്‌ പിന്തുടര്‍ന്നതിനെ തുടര്‍ന്ന്‌ അപകടത്തില്‍പ്പെട്ട്‌ മരിച്ച തൃക്കരിപ്പൂറ്‍ തങ്കയത്തെ കപ്പച്ചേരി സജിയുടെ മരണത്തിന്‌ ഉത്തരവാദിയായ പയ്യന്നൂറ്‍ എസ്‌ഐക്കും പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ ബിജെപി കണ്ണൂറ്‍ ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌ ആവശ്യപ്പെട്ടു. സജിയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട്‌ അന്വേഷിപ്പിക്കുക, സജിയുടെ കുടുംബത്തിന്‌ സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യുവമോര്‍ച്ച തൃക്കരിപ്പൂറ്‍ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂറ്‍ പോലീസ്‌ സ്റ്റേഷന്‌ മുന്നില്‍ നടത്തിയ ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍പ്പെടുന്ന യുവാക്കളെ [...]

പയ്യന്നൂരില്‍ വ്യാപകമായി പതിച്ച രാജ്യദ്രോഹ പോസ്റ്ററുകള്‍ വിവാദമാകുന്നു

പയ്യന്നൂറ്‍: പാക്കിസ്ഥാന്‍കാരനായ കൊടുംഭീകരന്‍ അജ്മല്‍ കസബിന്‌ അനുകൂലമായ പോസ്റ്ററുകള്‍ പയ്യന്നൂറ്‍ മേഖലയില്‍ വ്യാപകം. പോസ്റ്റര്‍ പതിച്ചിട്ട്‌ ദിവസങ്ങളായെങ്കിലും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത പയ്യന്നൂറ്‍ പോലീസിണ്റ്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ കയ്യോടെ അറസ്റ്റിലായ അജ്മല്‍ കസബിനെ തൂക്കിലേറ്റിയ നടപടിക്കെതിരെയാണ്‌ പോസ്റ്റര്‍. ‘അജ്മല്‍ കസബ്‌ വധത്തിനായി അരങ്ങേറിയ ഗൂഡാലോചനയില്‍ പങ്കാളിയായ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയെ പുറത്താക്കാന്‍ പാര്‍ലമെണ്റ്റ്‌ തയ്യാറാവുക-കണ്‍വെന്‍ഷനും തെരുവ്‌ ചര്‍ച്ചയും ഡിസംബര്‍ ൨൬ ന്‌ പയ്യന്നൂറ്‍ ഗാന്ധി പാര്‍ക്കില്‍’ എന്നാണ്‌ പ്രധാനമായും പോസ്റ്ററിലെ [...]

യുവാവിണ്റ്റെ മരണം: യുവമോര്‍ച്ച പോലീസ്‌ സ്റ്റേഷന്‍ ധര്‍ണ നാളെ

പയ്യന്നൂറ്‍: ബൈക്കില്‍ സഞ്ചരിക്കവെ പോലീസ്‌ പിന്തുടര്‍ന്നപ്പോള്‍ അപകടത്തില്‍പ്പെട്ട്‌ മരിച്ച തൃക്കരിപ്പൂരിലെ കപ്പച്ചേരി സജിയുടെ മരണത്തിന്‌ ഉത്തരവാദിയായ പയ്യന്നൂറ്‍ സിഐക്ക്‌ എതിരെ കൊലകുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ ൧൦ മണിക്ക്‌ ധര്‍ണ നടത്തും. ബിജെപി കണ്ണൂറ്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത്‌ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ധര്‍ണ സമരത്തെ അഭിസംബോധന ചെയ്ത്‌ പ്രസംഗിക്കും.

ബിജെപി ധര്‍ണ ഇന്ന്‌

കണ്ണൂറ്‍: അരിവില വര്‍ദ്ധന തടയുക, എഫ്ഡിഐ കേന്ദ്രനയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട്‌ ഇന്ന്‌ രാവിലെ ൧൦ മണിക്ക്‌ കണ്ണൂറ്‍ സ്റ്റേഡിയം കോര്‍ണറില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ട ധര്‍ണ നടത്തും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്‌ ധര്‍ണ ഉദ്ഘാടനം ചെയ്യും. പി.പി.കരുണാകരന്‍ മാസ്റ്റര്‍, എ.പി.പത്മിനിടീച്ചര്‍, ഒ.കെ.വാസുമാസ്റ്റര്‍, കെ.രഞ്ജിത്ത്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. ധര്‍ണ വിജയിപ്പിക്കണമെന്നും ചെറുകിട മേഖലയിലുള്ള കച്ചവടക്കാര്‍ പരിപാടിയില്‍ പങ്കെടുക്കണമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന്‍ അഭ്യര്‍ത്ഥിച്ചു.

ഏഴിമല നാവിക അക്കാദമിയില്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂറ്‍: ഏഴിമല നാവിക അക്കാദമിയില്‍ നവജീവനി എന്ന പേരില്‍ ആശുപത്രി കെട്ടിടം മെഡിക്കല്‍ സര്‍വീസ്‌ ഡയറക്ടര്‍ ജനറല്‍ വൈസ്‌ അഡ്മിറല്‍ എ.സി.ആനന്ദ്‌ ഉദ്ഘാടനം ചെയ്തു. നാവികസേനയുടെ ൯-ാമത്‌ ആശുപത്രിയാണ്‌ ഏഴിമലയിലേത്‌. നാവികസേനയിലെ കേഡറ്റുകള്‍ക്കും പരിശീലനം നേടുന്നവര്‍ക്കും മലബാര്‍ മേഖലയില്‍ നിന്നും വിരമിച്ച നാവിക ഉദ്യോഗസ്ഥര്‍ക്കും ഇതിണ്റ്റെ ഗുണഫലം ലഭിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാന സൌകര്യങ്ങളും ഓപ്പറേഷന്‍ തിയ്യേറ്ററും നവജീവനയില്‍ ഒരുക്കിയിട്ടുണ്ട്‌. ൬൦ പേരെ കിടത്തി ചികിത്സിക്കാനുള്ള സൌകര്യമുണ്ട്‌. നാവിക അക്കാദമിയിലുള്ളവര്‍ക്ക്‌ ആവശ്യമായ ചികിത്സാസൌകര്യം ലഭ്യമാക്കുകയാണ്‌ ആശുപത്രിയുടെ ലക്ഷ്യമെന്ന്‌ [...]

അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

കണ്ണൂറ്‍: ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ നിന്നും വിരമിച്ച അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇത്‌ സംബന്ധിച്ച്‌ സ്കൂളില്‍ നിന്നും വിരമിച്ച അധ്യാപകനായ കെ.കെ.രാജന്‍ പോലീസില്‍ പരാതി നല്‍കി. നവംബര്‍ മാസമാണ്‌ രാജന്‍ മാസ്റ്റര്‍ സ്കൂളില്‍ നിന്ന്‌ വിരമിച്ചത്‌. ൭-ാം തീയതി ശമ്പളം വാങ്ങി തിരിച്ചുപോകുമ്പോള്‍ പിടിഎ പ്രസിഡണ്ടും മറ്റ്‌ രണ്ടുപേരും ചേര്‍ന്ന്‌ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും കയ്യിലുള്ള ൧൫,൨൪൦ രൂപ തട്ടിയെടുക്കുകയും ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നേരത്തെ സ്കൂളില്‍ നടന്ന [...]

ജില്ലയില്‍ മണല്‍വേട്ട ശക്തമാക്കി; ൭ പേര്‍ പിടിയില്‍

കണ്ണൂറ്‍: ജില്ലയില്‍ മണല്‍വേട്ട ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ൭ പേര്‍ പിടിയിലായി. മൂന്ന്‌ ലോറികള്‍ പിടികൂടി. ഏഴിമല നാവിക അക്കാദമിക്ക്‌ സമീപം എട്ടിക്കുളത്ത്‌ ഇന്നലെ പുലര്‍ച്ചെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മണല്‍ കടത്തുകയായിരുന്ന ലോറിയും മൂന്നുപേരെയും പിടികൂടി. പയ്യന്നൂറ്‍ പോലീസ്‌ ഈ ഭാഗങ്ങളില്‍ നൈറ്റ്‌ പട്രോളിംഗ്‌ ശക്തമാക്കിയിരുന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ചും മണല്‍ മാഫിയ മണല്‍ കടത്ത്‌ നടത്തിവന്നിരുന്നു. ഇന്നലെ പോലീസ്‌ പട്രോളിംഗ്‌ നടത്തി മടങ്ങിയതിണ്റ്റെ തൊട്ടുപിന്നാലെ മണല്‍ കടത്തിയ സംഘമാണ്‌ [...]

വന്‍കിട വസ്ത്രാലയങ്ങളില്‍ കവര്‍ച്ച നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം റിമാണ്റ്റില്‍

കണ്ണൂറ്‍: സംസ്ഥാനത്തിനകത്തും പുറത്തും വന്‍കിട വസ്ത്രാലയങ്ങളുള്‍പ്പെടെയുള്ള കടകളില്‍ ഷോപ്പിംഗിനെന്ന വ്യാജേന എത്തി കവര്‍ച്ച നടത്തുന്ന ൪ സ്ത്രീകളുള്‍പ്പെട്ട അഞ്ചംഗ സംഘ ത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ ്ത്‌ തമിഴ്നാട്‌ സ്വദേശികളായ തേനി ഉത്തമപാളയം കമ്പം ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസിനുസമീപത്തെ ജനാര്‍ദ്ദനണ്റ്റെ ഭാര്യ മാരിമുകള്‍തെരുവിലെ ജയ(൩൮) ചിലമ്പരശന്‍ (൨൫), മരിവന്‍ കോവില്‍ തെരുവിലെ റാണി രാസംഗം(൫൦), ഈശ്വരി (൪൫), രാസാത്തി (൬൦)എന്നിവരാണ്‌ അറസ്റ്റിലായത്‌. കണ്ണൂറ്‍ ഡിവൈഎസ്പി പി.സുകുമാരന്‌ ലഭിച്ച രഹസ്യ വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ ചക്കരക്കല്‍ പോലീസ്‌ നടത്തിയ വാഹന [...]

Recent Entries




Copyright @ JANMABHUMI ONLINE 2011