കൊല്ലം: എണ്‍പത്തേഴിന്റെ ചെറുപ്പത്തില്‍ ഭവാനി ചെല്ലപ്പന്റെ ചുവടുകള്‍. നടനകലയില്‍ എട്ടുപതിറ്റാണ്ടിന്റെ പിന്‍ബലമുള്ള ഗുരുശ്രേഷ്ഠയെ അടുത്തറിയുന്നതിന്റെ ആവേശത്തില്‍ കൊല്ലത്തിന്റെ കൗമാരം. തപസ്യ കലാസാഹിത്യവേദിയും ഗുരുഗോപിനാഥ് ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന കേരളനടനം ശില്‍പശാലയില്‍ പങ്കെടുക്കുന്ന ഇരുപത്തഞ്ചുപേരും ആ ആഹ്ലാദത്തിലാണ്. തങ്ങള്‍ പഠിച്ചതിനപ്പുറം പരിചയത്തിന്റെ മെയ്‌വഴക്കം അറിയാന്‍ ലഭിച്ച അവസരം അറിഞ്ഞ് ആസ്വദിക്കുകയാണ് അവര്‍. ഭവാനി ചെല്ലപ്പനും ചിത്രാമോഹനും പ്രൊഫ. ലേഖാ തങ്കച്ചിയുമായിരുന്നു ഇന്നലത്തെ അധ്യാപകര്‍. തു ണയ്ക്ക് കൂട്ടിക്കല്‍ സുന്ദരേശനും. ശിവസ്തുതിയില്‍ പൂജാനടനത്തോടെയാണ് ഇന്നലെ ശില്‍പശാലയുടെ അരങ്ങുണര്‍ന്നത്. പബ്ലിക് ലൈബ്രറി [...]
May 18 2013 | |
Read More »
കൊല്ലം: നൂറ്റിനാല്‍പ്പത് ദിവസം പിന്നിടുന്ന അരിപ്പ ഭൂസമരത്തെ ഊരുവിലക്ക് തീര്‍ത്ത് ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ്- സിപിഎം നീക്കമാണ് കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പൊളിഞ്ഞത്. ഭൂസമരം നടത്തി പരാജയപ്പെട്ട സിപിഎമ്മുകാര്‍ പ്രദേശവാസികളില്‍ സമരക്കാരെക്കുറിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിച്ചാണ് ഊരുവിലക്ക് അടിച്ചേല്‍പ്പിച്ചിരുന്നത്. അരിപ്പയിലെ സമരഭൂമിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അവസരം നിഷേധിച്ചാല്‍ പട്ടിണിമരണം ഭയന്ന് സമരം അവസാനിപ്പിക്കുമെന്ന വ്യാമോഹമായിരുന്നു ഊരുവിലക്കിന് പിന്നില്‍. എന്നാല്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഹിന്ദുസംഘടനകള്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിക്ക് പിന്തുണയുമായെത്തിയതോടെ കുപ്രചാരണങ്ങള്‍ പൊളിയുകയായിരുന്നു. സാമൂഹ്യവിരുദ്ധരെ ഇളക്കിവിട്ട് [...]
May 18 2013 | |
Read More »
കൊട്ടാരക്കര: മെയിലം പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂളായ പെരുംകുളം പിവിഎച്ച്‌എസില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം നേടി വിദ്യാഭ്യാസ നിലവാരത്തിലും മുന്‍പന്തിയില്‍ ആണെന്ന് ഈ സ്കൂള്‍ തെളിയിച്ച് കഴിഞ്ഞു. വര്‍ഷങ്ങളായി പ്ലസ്ടു അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നുവെങ്കിലും സമീപപ്രദേശങ്ങളിലെ ചില സ്വകാര്യ സ്കൂളുകളുടെ സമ്മര്‍ദ്ദം കാരണം ഈ നീക്കങ്ങള്‍ ഫലം കാണാതെ പോകുന്നു. എല്ലാ പഞ്ചായത്തിലും പ്ലസ്ടു അനുവദിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ജനപ്രതിനിധികള്‍ [...]
May 18 2013 | |
Read More »
ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിന്റെ ശാശ്വതമായ സംരക്ഷണത്തിനായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും വിശദമായി ചര്‍ച്ചചെയ്യുകയും അവ ഗൗരവപൂര്‍വം പരിഗണിക്കുകയും സമയബന്ധിതമായ പരിപാടി ഉറപ്പുതരികയും ചെയ്തതിനാലാണ് സമരം നിര്‍ത്തിയത്. ജൂണ്‍ 14ന് മുഖ്യമന്ത്രിയും സംഘവും ശാസ്താംകോട്ടയിലെത്തി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിശദമായ പദ്ധതികളുടെ പ്രഖ്യാപനവും അവ പ്രാവര്‍ത്തികമാക്കാന്‍ നടപടിയും സ്വീകരിക്കുമെന്ന് വാഗ്ദാനമുണ്ട്. അനിശ്ചിതകാലസമരം ഇത്തരത്തില്‍ വിജയിച്ചതിനാല്‍ ഇന്നലെ കൂടിയ ഐക്യസമരസമിതിയുടെ യോഗം [...]
May 9 2013 | |
Read More »
കൊല്ലം: ജില്ലയിലെ ആരോഗ്യമേഖലയെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ വകുപ്പ്മന്ത്രി നേരിട്ടെത്തുന്നു. നാളെ രാവിലെ ഒമ്പതു മുതല്‍ ജില്ലാ ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ആരോഗ്യ അദാലത്തിലാണ് മന്ത്രി വി.എസ്. ശിവകുമാര്‍ പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹരിക്കുന്നത്. ഗുണമേന്മയുള്ള സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉള്ള പരാതികള്‍ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് അദാലത്തെന്ന് ജില്ലാ കളക്ടര്‍ പി.ജി. തോമസും ആരോഗ്യവിഭാഗം അധികൃതരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രത്യേകം സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ ലഭ്യമായ പരാതികള്‍ [...]
May 9 2013 | |
Read More »
കരുനാഗപ്പള്ളി: കോയിവിള കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും സാധുക്കളായ നാല് യുവതികളുടെ വിവാഹവും മാതൃകയായി. മാംഗല്യം 2013 എന്ന പേരിലാണ് സമൂഹവിവാഹം നടത്തിയത്. ഇതോടനുബന്ധിച്ച് നിര്‍ധനര്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു. നാല്‍പ്പത്തിയഞ്ച് രോഗികള്‍ക്കാണ് പ്രഥമഘട്ടമെന്ന നിലയില്‍ ചികിത്സാ ധനസഹായം നല്‍കിയത്. കനിവിന്റെ ഔപചാരികമായ ഉദ്ഘാടനം പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം. അന്‍സാര്‍ അധ്യക്ഷനായിരുന്നു. കൊല്ലം ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കെ.സി. രാജന്‍ ചികിത്സാ സഹായവിതരണം ഉദ്ഘാടനം [...]
May 9 2013 | |
Read More »
കരുനാഗപ്പള്ളി: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 89-ാമത് മഹാസമാധി വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പന്മന ആശ്രമ തീര്‍ത്ഥാടന മഹാമഹം ഇന്ന് സമാപിക്കും. ശ്രീവിദ്യാധിരാജ സമാധിദിനമായ ഇന്ന് രാവിലെ അഞ്ചുമുതല്‍ ശ്രീവിദ്യാധിരാജ സമാരാധന നടക്കും. ഒമ്പതിന് ദീപപ്രകാശനവും പ്രഭാഷണവും കരിമ്പിന്‍പുഴ ആശ്രമ മഠാധിപതി സ്വാമി ശങ്കരാനന്ദ, 9.30 മുതല്‍ മഹാസമാധി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ മഹാസമാധി സന്ദേശം നല്‍കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിശിഷ്ടാതിഥി [...]
May 9 2013 | |
Read More »
ശാസ്താംകോട്ട: ശരശയ്യയില്‍ അകാലമൃത്യു കാത്ത്കഴിയുന്ന ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ ദിനങ്ങള്‍ ഇതിനകം എണ്ണപ്പെട്ടുകഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തിന്റെ അവസ്ഥ കണ്ടാല്‍ ആര്‍ക്കും നെഞ്ചൊന്നു പിടയും. ജലസമൃദ്ധിയില്‍ ഇളംകാറ്റില്‍ കുഞ്ഞോളങ്ങള്‍ തീര്‍ത്ത തടാകം ഇന്ന് വറ്റിവരണ്ട് ചെളിക്കുണ്ടായി. തടാകത്തിന്റെ ശാലീനസൗന്ദര്യത്തെ വാനോളം പുകഴ്ത്തിയ കവികള്‍ ഇന്ന് കണ്ഠം ഇടറി ചരമഗീതം പാടുന്നു. ഈ കൊടുംക്രൂരതയ്ക്ക് ഉത്തരവാദികള്‍ ആര്? സംരക്ഷണ പ്രഖ്യാപനം നടത്തിയവര്‍, കുന്നിടിച്ചും മണലൂറ്റിയും കോടീശ്വരന്‍മാരായവര്‍, അവര്‍ക്ക് ഒത്താശ ചെയ്ത രാഷ്ട്രീയക്കാര്‍, കോഴവാങ്ങി കണ്ണടച്ചുകൊടുത്ത ഉദ്യോഗസ്ഥര്‍, ഇല്ലാത്ത ജലം [...]
May 7 2013 | |
Read More »
ചടയമംഗലം: സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച് പറഞ്ഞ ഭ്രാന്താലയ കേരളം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന ഈ കാലഘട്ടമാണെന്നും ന്യൂനപക്ഷ പ്രീണനം മാത്രം നടപ്പിലാക്കി ഹിന്ദു സമുദായത്തെ അവഗണിക്കുന്ന തരത്തിലുള്ള ഭ്രാന്താലയ കേരളമാണ് ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ളതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ചടയമംഗലത്തു ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ന്യൂനപക്ഷത്തിനായിഏറ്റവുമധികം തുക ചെലവാക്കുന്നത് കേരളമാണ്. എന്തുകൊണ്ട് അട്ടപ്പാടിയിലെ ആദിവാസികളുടെ പുരോഗമനത്തിന് ഈ ഫണ്ട് ഉപയോഗിക്കുന്നില്ല. കേരളത്തിലെ ന്യൂനപക്ഷബോര്‍ഡ് സ്കൂളുകള്‍ക്ക് [...]
May 7 2013 | |
Read More »
ശാസ്താംകോട്ട: ചവറ മുതല്‍ കൊല്ലം കോര്‍പ്പറേഷന്‍ വരെയുള്ള അഞ്ചരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ശാസ്താംകോട്ട തടാകത്തില്‍ നിന്നും കുടിവെള്ളമെത്തുമ്പോഴും പ്രദേശവാസികള്‍ക്ക് കുടിവെള്ളം കിട്ടുന്നത് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം. തടാകത്തിന്റെ ചുറ്റുവട്ടത്തുള്ള പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക് പഞ്ചായത്തുകളിലാണ് ശാസ്താംകോട്ട തടാകത്തിലെ ജലം പമ്പ് ചെയ്ത് നല്‍കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ജലവിതരണമുള്ളതിനാല്‍ ഈ പ്രദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ആഴ്ചയില്‍ ഒരിക്കല്‍ ലഭിക്കുന്നതു തന്നെ പുലര്‍ച്ചെ രണ്ട് മണിക്കോ മൂന്ന് മണിക്കോ ഒരു മണിക്കൂര്‍ മാത്രമാണ്. ആഴ്ചയില്‍ എന്നാണ് [...]
May 7 2013 | |
Read More »