KOTTAYAM

നാലമ്പലങ്ങളിലേക്ക് ഭക്തജനപ്രവാഹം

രാമപുരം: രാമപുരത്തെ നാലമ്പലങ്ങളിലേക്ക് കനത്ത മഴ അവഗണിച്ചും വന്‍ ഭക്തജനപ്രവാഹം. ഇന്നലെ വെളുപ്പിന് 4 ന് തന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ഏഴുമണിയോടെ ക്യൂ കുടപ്പുംല റോഡിലേക്ക് നീണ്ടു. 9 മണിയോടെ 4 ക്ഷേത്രങ്ങളും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. നാലു ക്ഷേത്രങ്ങളിലും ക്യൂ നില്‍ക്കുന്നതിനുള്ള പന്തല്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഭക്തജനങ്ങള്‍ സുഗമമായി ദര്‍ശനം നടത്തി. തിരക്കു കണക്കിലെടുത്ത് ഭക്തജനങ്ങള്‍ക്ക് വഴിപാട് പ്രസാദങ്ങള്‍ ഉടനടി ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് [...]

മുക്കുഴിയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു

മുണ്ടക്കയം: കോരുത്തോട് മുക്കുഴിയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. ശബരിമല വനാതിര്‍ത്ഥിയോട് ചേര്‍ന്ന് കിടക്കുന്ന പാറാംതോട് മേഖലയിലാണ് ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടുകൂടി വ്യാപകമായി കൃഷി നശിപ്പിച്ചത്. മേഖലയിലെ ഈട്ടിക്കല്‍ കേശവന്‍,ഓലിക്കല്‍ പുഷ്പാംഗദന്‍, കൊച്ചേരിയില്‍ ബാബു,ചെപ്പേലി രാമചന്ദ്രന്‍, എന്നിവരുടെ പറമ്പുകളിലെ വാഴ,റബര്‍,കപ്പ എന്നിവ വ്യാപകമായി നശിപ്പിച്ചു. തുടര്‍ന്ന് കൊട്ടാരത്തില്‍ ശശിയുടെ വീട്ടുമുറ്റത്ത് എത്തിയ ആന കൃഷികള്‍ നശിപ്പിച്ച ശേഷം വീടിനു സമീപം സൂക്ഷിച്ചിരുന്ന ചാരം ഭക്ഷിച്ചു തുടര്‍ന്ന് പന്ത്രണ്ടരയോടുകൂടി കപ്ലിയില്‍ കരുണാകരന്റെ പുരയിടത്തിലെത്തിയ ആന കൃഷികളും വീടിനു അടുക്കളയോട് [...]

ഡോക്ടര്‍മാരില്ല; ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

കോട്ടയം: ഡോക്ടമാരുടെ കുറവ് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. സര്‍ജറി വിഭാഗത്തിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെ കഴിഞ്ഞദിവസങ്ങളില്‍ സ്ഥലം മാറ്റിയതു മൂലം മുന്‍കൂട്ടി ബുക്കുചെയ്തിരുന്ന ശസ്ത്രക്രിയ നടക്കാത്തതു രോഗികളെ ദുരിതത്തിലാക്കി. നിലവില്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു ജൂണിയര്‍ സര്‍ജന്‍മാര്‍ മാത്രമാണുള്ളത്. സീനിയര്‍ ഡോക്ടര്‍മാരെ മാറ്റുമ്പോള്‍ പുതിയ ഡോക്ടര്‍മാരെ നിയമിച്ചതിനുശേഷമായിരിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇവിടെ ഇതൊന്നും പാലിച്ചിട്ടില്ല. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചു ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ട പലരോഗികളും ജില്ലാ ആശുപത്രിയിലാണ് ശസ്ത്രക്രിയ്ക്കു എത്തുന്നത്. ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം ഈ രോഗികള്‍ക്ക് ഇപ്പോള്‍ സ്വകാര്യ [...]

അനധികൃത പന്നിഫാമിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

കോട്ടയം: മണര്‍കാട് ഗ്രാമപഞ്ചായത്തിലെ മാലം ഗവണ്‍മെന്റ് യുപി സ്‌കൂളിന് സമീപം ജനവാസകേന്ദ്രത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പന്നിവളര്‍ത്തല്‍കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യമുയരുന്നു. പ്രദേശവാസികള്‍ ഊര്‍ജ്ജ പരിസ്ഥിതി സംഘത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഫാമില്‍നിന്നുള്ള ദുര്‍ഗന്ധം മൂലം ആഹാരം കഴിക്കാന്‍പോലും ബുദ്ധിമുട്ടുന്നതായി പ്രദേശവാസികള്‍ പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തലവേദന, ഛര്‍ദ്ദി, ശ്വാസംമുട്ടന്‍, തൊക്കുരോഗങ്ങള്‍ തുടങ്ങി പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകുന്നുണ്ട്. ഇവിടെനിന്നും പുറന്തള്ളുന്ന [...]

വിദ്യാര്‍ത്ഥികളെ ബസ്സില്‍നിന്നു പാതിവഴിയില്‍ ഇറക്കി വിട്ടതായി പരാതി

പൂഞ്ഞാര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ്സില്‍നിന്ന ഇറക്കിവിട്ടു. കുന്നോന്നി-കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ്മരിയാ ബസില്‍നിന്നുമാണ് വിദ്യാര്‍ത്ഥികളെ പാതിവഴിയില്‍ ഇറക്കിവിട്ടത്. പൂഞ്ഞാര്‍ കുന്നോന്നി റൂട്ടില്‍ കുളത്തിങ്കലില്‍നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറ്റിയത്. അരുവിത്തുറയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പൂഞ്ഞാര്‍ ടൗണില്‍ എത്തിയപ്പോള്‍ ബസ്സില്‍നിന്നും ഇറക്കിവിടുകയായിരുന്നുവെന്ന് ഈരാറ്റുപേട്ട പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബസ്സില്‍ യാത്രക്കാര്‍ കൂടുതലാണ,് നിങ്ങള്‍ അടുത്ത ബസ്സില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞാണ് ഇറക്കിവിട്ടതെന്ന് പരാതിയില്‍ പറയുന്നു.

അനധികൃത പാറമടയ്‌ക്കെതിരെ പ്രതിഷേധവുമായി പാറമട വിരുദ്ധ സമിതി

മുണ്ടക്കയം: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുണ്ടക്കയം ചെളികുഴി നിവാസികളുടെ സൈ്വര്യജീവിതം താറുമാറാക്കുന്ന പൂവഞ്ചിയിലെ ക്രഷറിനെതിരെ ബിജെപിയുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചെളികുഴി പാറമട വിരുദ്ധസമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം-ഇടുക്കി ജില്ലകള്‍ അതിരു പങ്കിടുന്ന പുല്ലകയാറിന്റെ തീരത്ത് പാറമടയും മറുകരയില്‍ അറുപതോളം കുടുംബങ്ങളുമാണ്. കൊക്കയാര്‍ പഞ്ചായത്തില്‍ പൂവഞ്ചിയിലാണ് ക്രഷര്‍ സ്ഥിതിചെയ്യുന്നത്. ക്രഷറിന്റെ പ്രവര്‍ത്തനം മൂലം കുട്ടികളെപോലും കിടത്തി ഉറക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പല പരാതികളും അധികാരികള്‍ക്ക് നല്‍കിയെങ്കിലും [...]

കാലവര്‍ഷം: കാറ്റില്‍ വീടുകള്‍ക്ക് നാശം

കോട്ടയം: കാലവര്‍ഷത്തിനൊപ്പം വീശിയടിച്ച കാറ്റില്‍ കനത്ത നാശം. മണര്‍കാട്, അയര്‍കുന്നം, അരീപ്പറമ്പ് മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. ഒരു വീട് പൂര്‍ണമായും മറ്റൊരു വീട് ഭാഗികമായും നശിച്ചു. മരം കടപുഴകിയാണ് വീടുകള്‍ക്ക് നാശം സംഭവിച്ചത്. കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചു. മണര്‍കാട് പഞ്ചായത്തില്‍ അരീപ്പറമ്പ് ചിറകരോട്ട് സി. കെ ബാലചന്ദ്രന്റെ വീടാണ് പൂര്‍ണമായി നശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടം സംഭവിച്ചത്. വീടിനോടു ചേര്‍ന്നു നിന്ന തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. വീടിന്റെ മേല്‍ക്കൂരയും ഒരു മുറിയും [...]

ഇരുമുന്നണികളും വികസനത്തിന് എതിര്- ബിജെപി

കോട്ടയം: കേരളത്തില്‍ മാറി മാറി അധികാരത്തില്‍വരുന്ന ഇടത്-വലത് മുന്നണികള്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി പറഞ്ഞു. കോട്ടയം, ചങ്ങനാശ്ശേരി, പുതുപ്പള്ളി നിയോജകമണ്ഡലങ്ങളുടെ സംയുക്ത നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിലിരിക്കുമ്പോള്‍ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്തവരാണ് രണ്ടു മാസത്തെ മാത്രം കാലാവധി ആയിട്ടുള്ള കേന്ദ്രഭരണകൂടത്തെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍, ജിജോ ജോസഫ്, [...]

ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: പൊലീസ്് സംഘത്തെ വടിവാള്‍ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തില്‍െ രണ്ടുപേര്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ കൈപ്പുഴ പള്ളിയ്ക്കു താഴെ പുളിയാനിപ്പറമ്പില്‍ ജോമോന്‍(മൂര്‍ഖന്‍ ജോമോന്‍-44), കരിമ്പില്‍പ്പറമ്പില്‍ വിഷ്ണു(സ്പിരിറ്റ് വിഷ്ണു-20) എന്നിവരാണ് പിടിയിലായത്. ആറുപേര്‍ ഓടി രക്ഷപെട്ടു. കൈപ്പുഴ പള്ളിയ്ക്ക് സമീപം ആളില്ലാത്ത കെട്ടിടത്തില്‍ ക്വട്ടേഷന്‍ സംഘം തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി വി അജിത്തിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് ഇവരെ വളയുകയായിരുന്നു. പൊലീസിന് നേരെ വടിവാള്‍ വീശി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരെ പിടികൂടി. ഗാന്ധിനഗര്‍, അതിരമ്പുഴ, [...]

ഇടമറുകില്‍ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടം

പൂഞ്ഞാര്‍: ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റില്‍ ഇടമറുകിലും സമീപപ്രദേശത്തും വ്യാപക നാശനഷ്ടം. ഇടമറുക് സെന്റ് ആന്റണീസ് പള്ളിയുടെയും സമീപത്തെ സെന്റ് ആന്റണീസ് എല്‍.പി. സ്‌കുളിന്റയും യു.പി. സ്‌കുളിന്റയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപേയി. കാറ്റില്‍ തേക്ക് മരം ഒടിഞ്ഞ് വീണ് വള്ളിയാങ്കല്‍ നോബിയുടെ വീടിന് കേടുപാടുണ്ടായി. പുരയിടത്തില്‍ ഔസേപ്പച്ചന്‍, ബേബി, ജിമിനി, കദളിക്കാട്ടില്‍ കഞ്ഞ് എന്നിവരുടെ റബര്‍, തേക്ക് എന്നീ മരങ്ങള്‍ നശിച്ചു. നൂറുകണക്കിന് റബര്‍ മരങ്ങളാണ് കാറ്റില്‍ കടപുഴകി വീണത്. ചുഴലിക്കാറ്റുണ്ടായ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തുവാനും അടിയന്തര [...]
Copyright @ JANMABHUMI ONLINE 2011