തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ നിരക്ക് കൂട്ടി.ബസ്, ട്രക്ക്, മള്‍ട്ടി ആക്‌സില്‍ ട്രക്ക് എന്നിവയുടെ ടോള്‍ നിരക്കിലാണ് വര്‍ധിപ്പിച്ചത്. 10 മുതല്‍ 40 രൂപ വരെയാണ് പുതിയ വര്‍ധനവ്. അതേസമയം കാറുകളുടെ ടോള്‍ നിരക്ക് അഞ്ച് രൂപ കുറച്ചു. നിരക്കുവര്‍ധന അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ദേശീയപാത അതോറിറ്റിയും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിരക്ക് വര്‍ധന. കരാര്‍ വ്യവസ്ഥ അനുസരിച്ച് ജീവിത നിലവാര സൂചിക വര്‍ധിക്കുമ്പോള്‍ നാല്‍പ്പത് ശതമാനംവരെ നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് [...]
Mar 27 2013 | |
Read More »
കുന്നംകുളം: കതിന നിറയ്ക്കുന്നതിനിടെ തീപ്പൊരി പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. വെസ്റ്റ് മങ്ങാട് മച്ചിങ്ങല്‍ ദാസന്‍(42) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വെസ്റ്റ് മങ്ങാട് സ്വദേശി ദാസന്റെ അയല്‍വാസിയായ ജിന്‍സന്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകരച്ചൊവ്വ ദിവസം ചിറവരമ്പത്ത്കാവ് ക്ഷേത്രത്തിലാണ് സംഭവം. രാവിലെ കലം കരിക്കല്‍ ചടങ്ങിന് മുന്നോടിയായുള്ള വെടി വഴിപാടിനായി കതിന നിറയ്ക്കുമ്പോള്‍ തീപ്പൊരി പടരുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരേയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ [...]
Jan 18 2013 | |
Read More »
കുന്നംകുളം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി അക്രമം. ദമ്പതികള്‍ക്ക് പരിക്ക്. ചിറനെല്ലൂര്‍ ഊട്ടുമഠത്തില്‍ മണികണ്ഠന്‍(44), ഭാര്യ പ്രജനി(32) എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇരുവരേയും അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മണികണ്ഠന്റെ സഹോദരങ്ങളായ പ്രകാശന്‍, വിജയന്‍, റെജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി അക്രമം നടത്തിയതെന്ന് പറയുന്നു. കുന്നംകുളം പോലീസ് കേസ്സെടുത്തു.
Jan 18 2013 | |
Read More »
ഗുരുവായൂര്‍ : കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഗുരുവായൂര്‍ ദേവസ്വം ജപ്തി നടപടി ഭീഷണിയില്‍. ഇന്ന് നടക്കുന്ന ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇതിനായി തീരുമാനമെടുക്കുമെന്നറിയുന്നു. ദേവസ്വത്തിനെതിരെ ജപ്തി നടപടിക്ക് സര്‍ക്കാരിന്റെ അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് വിഭാഗം നഗരസഭക്ക് നിര്‍ദ്ദേശം നല്‍കി. ലോക്കല്‍ ഫണ്ട് ഓഡിറ്റും റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ശുപാര്‍ശ. 1960ലെ കേരള മുനിസിപ്പല്‍ ആക്ട് സെഷന്‍ 184 പ്രകാരവും 1994ലെ കേരള മുനിസിപ്പല്‍ ആക്ട് സെഷന്‍ 333 പ്രകാരവും നിയമപരമായി നല്‍കേണ്ട അംശാദായതുക [...]
Sep 17 2012 | |
Read More »
തൃശൂര്‍ (പാവറട്ടി) : ഗുജറാത്തില്‍ പരിശീലനപറക്കലിനിടെ കോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് തൃശൂര്‍ അന്നകര സ്വദേശി മന്ദലത്ത് കൃഷ്ണന്‍കുട്ടിയുടെ മകന്‍ ശ്രീജിത്ത്(23) ആണെന്ന് സ്ഥിരീകരിച്ചു. ജാംനഗറില്‍ സേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് മരിച്ചവരില്‍ ഫ്ലൈറ്റ് ലൈഫ്റ്റനന്റ് ശ്രീജിത്ത് ഉണ്ടെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് വ്യോമസേനയുടെ രണ്ട് മീ-5 ഹെലികോപ്റ്ററുകള്‍ ആകാശത്ത് കൂട്ടിയിടിച്ചത്. വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതിരുന്ന ജോലിയായിരുന്നു ശ്രീജിത്ത് തെരഞ്ഞെടുത്തത്. എന്നാല്‍ തന്റെ താല്‍പര്യ പ്രകാരമാണ് എയര്‍ ഫോഴ്സില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റായി പരിശീലനം അഭ്യസിച്ചത്. ശ്രീജിത്ത് [...]
Aug 31 2012 | |
Read More »
ചേര്‍പ്പ് : പെരുവനം മഹാദേവക്ഷേത്രത്തില്‍ ആദ്യകാലത്തെ ഉത്സവത്തിന്റെ വലിയ വിളക്കായിരുന്നു പൂയത്തിന്‍ നാള്‍ നടക്കുന്ന പെരുവനം പൂരം. നിത്യപൂജകള്‍ക്കുശേഷം നാലുമണിയോടുകൂടി വലിയ പാണികൊട്ടി പാഞ്ചാരിമേളം മൂന്നാം കാലം തുടങ്ങി ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുന്നു. മൂന്നു പ്രാവശ്യം ശംഖുവിളിച്ച് വലംതലയില്‍ കൊട്ടിവെച്ച് പെരുവനത്തേക്കുള്ള യാത്ര ഈ വര്‍ഷം തിരുവമ്പാടി ചന്ദ്രശേഖരനാണ് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റുന്നത്. നാഗസ്വരത്തിന്റെ അകമ്പടിയോടെ പ്രൗഢഗംഭീരമായ യാത്രക്കിടയില്‍ കൈതവളപ്പ് പല്ലിശ്ശേരി സെന്റര്‍, തേവര്‍ റോഡ് ജംഗ്ഷന്‍, എന്നിവിടങ്ങളില്‍ ശംഖ്‌വിളിയും പഴയ ഊരകം ഇടവഴിയില്‍ നിന്നും [...]
Mar 30 2012 | |
Read More »
ചേര്‍പ്പ്: ആറാട്ടുപുഴ, ചാത്തക്കുടം ശാസ്താക്കന്‍മാരുടെ തിരുവാതിരവിളക്ക് ആഘോഷിച്ചു. പെരുവനം- ആറാട്ടുപുഴ പൂരങ്ങളില്‍ നെടുനായകത്വം വഹിക്കുന്ന ചാത്തക്കുടം ശാസ്താവിന്റെ തിരുവാതിരവിളക്ക് രാത്രി 9മണിയോടെ ആരംഭിച്ചു. തിരുവാതിരപുറപ്പാടിന്ന് മുന്നോടിയായി വൈകിട്ട് 7 മണിയോടെ തൈക്കാട്ട്ശ്ശേരി ഭഗവതിയും ചക്കംകുളങ്ങര ശാസ്താവും ചാത്തക്കുടത്തേക്ക് എഴുന്നളളിയെത്തി.. 9 മണിയോടെ ഇരുദേവീദേവന്‍മാരെയും പുറത്തെക്കെഴു ന്നളളിച്ചശേഷം ചാത്തക്കുടം ശാസ്താവ് പാണിക്കൊട്ടി പുറപ്പെട്ടു. തുടര്‍ന്ന് 7 ആനകളും പഞ്ചാരിമേളവുമായി കൂട്ടി എഴുന്നളളിപ്പ് നടന്നു. തുടര്‍ന്ന് അവണാവ് മന, എടക്കുന്നി തെക്കിനിയേടത്ത് മന എന്നിവിടങ്ങളില്‍ ഇറക്കി പൂജ നടന്നു. പെരുവനം [...]
Mar 30 2012 | |
Read More »
തൃശൂര്‍ : കൊച്ചിന്‍ ദേവ സ്വം ബോര്‍ഡും ആര്‍ക്കിയോ ളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ യുടെ അധികാരികളും വടക്കു ന്നാഥ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്ത}കാര്യങ്ങളില്‍ ചര്‍ച്ച നടത്തി. കിഴക്കെ ഗോപുര ത്തില്‍ ചെയ്യേണ്ട പണികളുടെ റിപ്പോര്‍ട്ടു തയാറാക്കു ന്നതി നായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അധികൃതരും പുരാവ സ്തു വകുപ്പും സംയുക്തമായി പരിശോധന നടത്തും. തെക്കേ ഗോപുരത്തിന്റെ അടിയന്തര പണികള്‍ പുരാവസ്തു വിഭാ ഗം ആരംഭിച്ചു കഴിഞ്ഞു. തീര്‍ത്ഥക്കുളത്തിന്റെ പണി കളുടെ എസ്റ്റിമേറ്റ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് [...]
Mar 30 2012 | |
Read More »
ചാലക്കുടി : കാതിക്കുടം എന്‍ജിഐഎല്‍ കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് കാടുകുറ്റി പഞ്ചായത്ത് യോഗം തീരുമാനിച്ചു. കമ്പനി ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി നല്‍കിയ അപേക്ഷയിന്മേലാണ് തീരുമാനം. സാധാരണ മാര്‍ച്ച് 31 വരെയാണ് ലൈസന്‍സ് നല്‍കാറ്. തുടര്‍ന്ന് പുതുക്കി നല്‍കണം. മാലിന്യപ്രശ്നത്തിന്റെ പേരു പറഞ്ഞാണ് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കാത്തത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഭരണസമിതിയിലെ രണ്ടുപേരും ഒരു സ്വതന്ത്രാംഗവും വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഭരണപക്ഷ അംഗങ്ങളായ ടി.പി.പോള്‍, ഗ്രേയ്സി, സ്വതന്ത്രന്‍ എം.ആര്‍.രവീന്ദ്രന്‍ എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് അംഗങ്ങള്‍ [...]
Mar 30 2012 | |
Read More »
തൃശൂര്‍ : കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗത്തില്‍ വിജിലന്‍സ് ഇന്നലെ മിന്നല്‍ പരിശോധന നടത്തി. എഡിബി ഫണ്ട് ഉപയോഗിച്ച് കെഎസ്‌യുഡിപി പദ്ധതി പ്രകാരം വാങ്ങിക്കൂട്ടിയ വാഹനങ്ങളുടേയും മറ്റ് സാമഗ്രികളുടേയും ഫയലുകളാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്. ടിപ്പറുകള്‍, മുച്ചക്രവാഹനങ്ങള്‍, ട്രോളികള്‍, ബിന്നുകള്‍ തുടങ്ങി മാലിന്യനീക്കത്തിനായി വാങ്ങിയ സാമഗ്രികള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അയ്യന്തോള്‍, പറവട്ടാനി സോണ്‍ ഓഫീസുകളിലും ടാഗോര്‍ ഹാള്‍ പരിസരത്തുമാണ് ഇവ കുന്നുകൂടി കിടക്കുന്നത്. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ഇവ വാങ്ങിയിട്ടുള്ളത്. ഇതിനെക്കുറിച്ചുള്ള നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിലാമ് ഡിവൈഎസ്പി എസ്.ആര്‍.ജ്യോതിഷ്കുമാറിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം [...]
Feb 17 2012 | |
Read More »