തൃശൂര്‍ : മഹാശിവരാത്രിക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി. വടക്കുന്നാഥ ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് ലക്ഷാര്‍ച്ചനായജ്ഞത്തിന് തുടക്കമായി. ക്ഷേത്രക്ഷേമസമിതി പ്രസിഡണ്ട് സി.എന്‍.രവി, ശ്രീമൂലസ്ഥാനത്ത് യജ്ഞപതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി, പുലിയന്നൂര്‍ ജയന്തന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പതോളം പേരാണ് ലക്ഷാര്‍ച്ചനായജ്ഞത്തിനുള്ളത്. 19ന് സമാപിക്കും. 17ന് മഹാഗണപതി, ശ്രീപാര്‍വ്വതി എന്നിവര്‍ക്കായിരുന്നു ഇന്നലെ സഹസ്രാര്‍ച്ചന, ഇന്ന് ശ്രീരാമന്‍, ശങ്കരനാരായണന്‍ എന്നീ ദേവന്മാര്‍ക്ക് ലക്ഷാര്‍ച്ചനയും ആദി ശങ്കരന് സഹസ്രാര്‍ച്ചനയും നടക്കും. നാളെ വടക്കുന്നാഥന് ലക്ഷാര്‍ച്ചനയും വേട്ടേക്കാരന് സഹസ്രാര്‍ച്ചനയും നടക്കും. തുടര്‍ന്ന് [...]
Feb 17 2012 | |
Read More »
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ ശനത്തി നെത്തിയ ജനപ്രതിനിധിക്ക്, സൗകര്യപ്രദമായ ദര്‍ശനത്തിന് വിലക്ക് കല്‍പ്പിച്ചത്, മൂര്‍ച്ചയേറിയൊരു വിവാദത്തിന് വഴിതെളിയിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകീട്ട് 7.30-ഓടെ, ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ വയനാട് എം.എല്‍.എ., ഐ.സി. ബാലകൃഷ്ണനാണ് വി.ഐ.പി. ദര്‍ശനത്തിന് സൗകര്യമൊരുക്കാന്‍ ക്ഷേത്രം ജീവനക്കാരന്‍ വിസ്സമ്മതിച്ചതത്രെ. മണ്ഢപം വഴി സോപാനപടിക്ക് അരികില്‍ നിന്നാണ് സാധാരണ വി.ഐ.പികളെ ജീവനക്കാരും, ക്ഷേത്രം ഉദ്യോഗസ്ഥരും ദര്‍ശനത്തിനായി സൗകര്യമൊരുക്കാറുള്ളത്. എന്നാല്‍, താന്‍ എം.എല്‍.എ.യാണെന്ന് പറഞ്ഞിട്ടും മണ്ഢപം കാവല്‍ക്കാരന്‍ അദ്ദേഹത്തെ സോപാനപടിക്കരികിലേക്ക് ദര്‍ശന സൗകര്യത്തിന് അനുവദിച്ചില്ലത്രെ. എന്നാല്‍ ഈ സമയത്ത് [...]
Feb 17 2012 | |
Read More »
തൃശൂര്‍: നഗര റോഡുകളില്‍ കുഴികള്‍ പെരുകുന്നു. ഹോം ഗാര്‍ഡുമാര്‍ക്കും യാത്രക്കാര്‍ക്കും കലികാലം. കുഴികളില്‍ വീണ് യാത്രക്കാരുടെ നട്ടെല്ലൊടിയുമ്പോള്‍ ഇതേത്തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പെടാപ്പാട് പെട്ട് ഹോം ഗാര്‍ഡുമാരും വലയുന്നു. നഗരത്തിലെ മിക്ക റോഡുകളും തകര്‍ന്നു തുടങ്ങിയിട്ട് മാസങ്ങളായി. കോണ്‍ട്രാക്ടര്‍മാര്‍ കോര്‍പ്പറേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോട് വിമുഖത കാട്ടുന്നതും ലാലൂര്‍ വിഷയം കത്ത നില്‍ക്കുന്നതിനാല്‍ കോര്‍പ്പറേഷന്‍ �ഭരണനേതൃത്വത്തിന് മറ്റു വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കിട്ടാത്തതുമാണ് കുഴികള്‍ക്ക് ആഴം കൂടാന്‍ കാരണം. കൊക്കാലെ മുതല്‍ കെ.എസ്്.ആര്‍.ടി.സി. ബസ് സ്്റ്റാന്‍ഡിനു മുന്‍വശം വഴി [...]
Feb 17 2012 | |
Read More »
തൃശൂര്‍ : സ്വാമി വിവേകാനന്ദന്‍ അന്തിയുറങ്ങിയ പാട്ടുരായ്ക്കല്‍ വീണ്ടും പേരുമാറ്റി ഔഷധി സ്ക്വയറാക്കി മാറ്റിയ തൃശൂര്‍ കോര്‍പ്പറേഷന്റെ നടപടി ലജ്ജാകരണെന്ന് ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. പാട്ടുരായ്ക്കല്‍ നിന്നും സ്വാമി, സ്വരാജ് റൗണ്ടിലേക്ക് നടന്ന ഷൊര്‍ണൂര്‍ റോഡിന്റെ പേര് സ്വാമി വിവേകാനന്ദന്‍ റോഡാക്കിമാറ്റണമെന്നും പാട്ടുരായ്ക്കലില്‍ സ്വാമിയുടെ പ്രതിമ സ്ഥാപിക്കണമെന്നും കോര്‍പ്പറേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു. പ്രതീകാത്മകമായി സ്വാമി വിവേകാനന്ദന്‍ റോഡ് എന്ന് ഷൊര്‍ണൂര്‍ റോഡിന് നാമകരണം നടത്തി ബോര്‍ഡ് സ്ഥാപിച്ചു. വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. [...]
Jan 12 2012 | |
Read More »
ചാലക്കുടി: ഒരുക്കങ്ങള്‍ പൂര്‍ണ്ണം, പത്ത് വേദികള്‍ സജ്ജം. വ്യാസ വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറിസ്കൂളില്‍ ഭാരതീയ വിദ്യാനികേതന്‍ എട്ടാമത് സംസ്ഥാന കലോല്‍സവത്തിന് ഇന്ന് തിരിതെളിയും. 3000 പേര്‍ക്കിരിക്കാവുന്ന പ്രധാന പന്തല്‍ പൂര്‍ത്തിയായി. വേദിയില്‍ ക്ഷേത്രത്തിന്റേയും പൂരത്തിന്റേയും ദൃശ്യമൊരുങ്ങി. കേരളത്തിലെ 14 ജില്ലകളില്‍ ഇന്ന് രാവിലെ 11.30ന് സിനിമാതാരങ്ങളായ പത്മശ്രീ സുകുമാരി, കലാഭവന്‍ മണി എന്നിവര്‍ ചേര്‍ന്നു കലോല്‍സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. ആര്‍. രവീന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കും. ബി.ഡി. ദേവസി എംഎല്‍എ പൊതുസമ്മേളനം ഉദ്ഘാടനം [...]
Jan 12 2012 | |
Read More »
ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം വസോര്‍ധാരയോടെ സമാപിച്ചു. മഹാദേവന് 121ന് ജീവകലശങ്ങള്‍ അഭിഷേകം ചെയ്തതോടെയാണ് കഴിഞ്ഞ 11 ദിവസമായി നടന്നുവന്നിരുന്ന രണ്ടാമത് മഹാരുദ്രയജ്ഞത്തിന് സമാപ്തിയായത്. ക്ഷേത്രം തന്ത്രി ചേന്നാ സ് ഹരി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. വൈദികന്‍ കപ്ലിങ്ങാട് ദിവാകരന്‍ ന മ്പൂതിരിപ്പാട്, ചെറുമുക്ക് വല്ലഭന്‍ നമ്പൂതിരിപ്പാട്, കിഴിയേടം രാമന്‍ നമ്പൂതിരി, മേലേടം ശങ്കരന്‍ നമ്പൂതിരി, ചെറുതയ്യൂര്‍ വാസുദേവന്‍ നമ്പൂതിരി തുടങ്ങിയ പ്രശസ്തരായ 11 വേദജ്ഞരാണ് യജ്ഞത്തിന് കാര്‍മികരായത്. സമാപന ദിവസത്തില്‍ വസോര്‍ധാരയും കലശാഭിഷേകവും [...]
Jan 11 2012 | |
Read More »
തൃശൂര്‍ : പെന്‍ഷന്‍ പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍കാര്‍ക്ക് ചികിത്സാ പദ്ധതി നടപ്പിലാക്കുക, പെന്‍ഷന്‍ വകുപ്പ് രൂപീകരിക്കുക, പെന്‍ഷന്‍കാരുടെ മരണാനന്തര ചിലവുകള്‍ക്ക് കുടുംബത്തിന് 10000രൂപ അനുവദിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന ധര്‍ണ്ണയുടെ ഭാഗമായി അയ്യന്തോള്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ധര്‍ണക്ക് ആശംസ അര്‍പ്പിച്ചുകൊണ്ട് അഡ്വ. വി.ഗിരീശന്‍, എന്‍ജിഒ സംഘ് [...]
Jan 11 2012 | |
Read More »
തൃശൂര്‍ : ബാറ്ററി നിര്‍മാണത്തില്‍ പ്രമുഖരായ എക്സൈഡ് ഇന്ത്യ പുറത്തിറക്കുന്ന എസ്.എഫ്.ട്യൂബുലാര്‍ ബാറ്ററികള്‍, ഇന്‍വര്‍ട്ടര്‍ ഉപയോഗങ്ങള്‍ക്ക് ഏറെ അനുയോജ്യം. ഈ ബാറ്ററികള്‍ ഐ.എസ്.ഒ. 9001 അംഗീകാരമുള്ള ഫാക്ടറികളില്‍ നിര്‍മ്മിക്കുന്നതിനാല്‍ ഏറ്റവും കൂടിയ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. എസ്.എഫ്. ബാറ്ററികള്‍ ഐ.എസ്.ഒ. 14001 ഗുണനിലവാരമനുസരിച്ചു നിര്‍മ്മിക്കുന്നതിനാല്‍ ഏറ്റവും കുറഞ്ഞ പരിസ്ഥിതി മലിനീകരണം ഉറപ്പുവരുത്തുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. ഗുണമേന്മ ഉറപ്പുവരുത്താനായി ഇറക്കുമതി ചെയ്ത അത്യന്താധുനിക യന്ത്രങ്ങളുപയോഗിക്കുന്നതിനാല്‍ ദീര്‍ഘകാലസേവനവും ലഭിക്കും. ഇറക്കുമതി ചെയ്ത ശുദ്ധമായ കറുത്തീയം (ലെഡ്) ഉത്പാദനത്തിനുപയോഗിക്കുന്നതിനാല്‍ ചാര്‍ജ്ജ് [...]
Jan 11 2012 | |
Read More »
തൃശൂര്‍ : കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തം എക്കൗണ്ടിലെത്തേണ്ട ലക്ഷങ്ങള്‍ ജീവനക്കാരന്റെ സ്വകാര്യ എക്കൗണ്ടിലെത്തി. ദേവസ്വം വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ ക്ഷേത്രദര്‍ശനം മാസികയുടെ എക്കൗണ്ടില്‍ മാത്രം വന്‍ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേടിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന രൂക്ഷ വിമര്‍ശ നവും കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. കൊച്ചിന്‍ദേവസ്വം ബോര്‍ ഡിന്റെ മുഖമാസികയായ ക്ഷേത്രദര്‍ശനത്തിന്റെ വിറ്റ് വരവിലെ കണക്കുകളിലാണ് ലക്ഷങ്ങള്‍ ദേവസ്വത്തിന്റെ എക്കൗണ്ടിലെത്താതെ പോയിരിക്കുന്നത്. ദേവസ്വം എക്കൗണ്ടില്‍ രേഖപ്പെടുത്തി യിട്ടില്ലാത്ത ഈ സംഖ്യയിലെ ഒരു ഭാഗം ജീവനക്കാരന്റെ സ്വകാര്യ [...]
Aug 25 2011 | |
Read More »
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രഭൂമി കൈക്കലാക്കാനുള്ള തോമസ് ഉണ്ണിയാടന്‍ എംഎല്‍എയുടെ ഗൂഢശ്രമങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദിയുടേയും, കൂടല്‍മാണിക്യം രക്ഷാസമിതിയുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി കെ.ആര്‍.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി നടക്കുന്ന സമരത്തിന്റെ ഫലമായി കഴിഞ്ഞ സര്‍ക്കാര്‍ ക്ഷേത്രഭൂമി ദേവസ്വത്തിന് വിട്ടുകൊടുത്തതായിരുന്നു. തുടര്‍ന്നു വന്ന സര്‍ക്കാരില്‍ ഉണ്ണിയാടന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ക്ഷേത്രഭൂമി ദേവസ്വത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ കുടുംബകോടതി കച്ചേരിവളപ്പിലേക്ക് കൊണ്ടുവരാന്‍ അണിയറനീക്കങ്ങള്‍ നടത്തുകയാണെന്ന് കെ.ആര്‍.കണ്ണന്‍ പറഞ്ഞു. [...]
Aug 25 2011 | |
Read More »